Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷൻ പി ഹണ്ടിന് അഭിനന്ദനവുമായി കൈലാസ് സത്യാർത്ഥി; മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്നും നൊബേൽ സമ്മാന ജേതാവ്

ഓപ്പറേഷൻ പി ഹണ്ടിന് അഭിനന്ദനവുമായി കൈലാസ് സത്യാർത്ഥി; മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്നും നൊബേൽ സമ്മാന ജേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്റർനെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥി. ട്വിറ്ററിലൂടെയാണ് സത്യാർത്ഥി അഭിനന്ദനവുമായി രം​ഗത്തെത്തിയത്. "കേരള പൊലീസ്, നിങ്ങളുടെ ജാഗ്രതയ്ക്കും ഇടപെടലിനും സ്‌തുതി! ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ഉണർത്തൽ ആഹ്വാനമായിരിക്കണം"സത്യാർത്ഥി ട്വിറ്ററിൽ കുറിച്ചു. ഓപ്പറേഷൻ പി ഹണ്ടിനെ പറ്റി എൻഡിടിവിയിൽ വന്ന വാർത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഓപ്പറേഷൻ പി ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈമാറുന്ന സംഘങ്ങൾ ഉൾപ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സൈറ്റുകൾ കേന്ദ്രീകരിച്ച് വൻ തുകയ്ക്കാണ് നഗ്നചിത്രങ്ങൾ വിൽക്കുന്നതെന്നും ഓപ്പറേഷൻ പി ഹണ്ടിലൂടെ തെളിഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

ഇന്റർനെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥി. #keralapolice

Posted by Kerala Police on Sunday, June 28, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP