Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാറ്റം സംഭവിച്ചു എന്നതിനർഥം പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നല്ല; താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ എന്താണെന്ന് ആർക്കും മനസ്സിലാകില്ലെന്നും ഷമ സിക്കന്ദർ

മാറ്റം സംഭവിച്ചു എന്നതിനർഥം പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നല്ല; താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ എന്താണെന്ന് ആർക്കും മനസ്സിലാകില്ലെന്നും ഷമ സിക്കന്ദർ

മറുനാടൻ ഡെസ്‌ക്‌

1999ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം മനിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച താരമാണ് ഷമ സിക്കന്ദർ. ശേഷം നിരവധി ചിത്രങ്ങളിലും ടെലിവിഷൻ ഷോകളിലും താരം അഭിനയിച്ചു. ‘സെക്സഹോളിക്’ എന്ന വെബ് ഹ്രസ്വ ചിത്രത്തിലൂടെ ഷമ സിക്കന്ദർ കൂടുതൽ ശ്രദ്ധേയയായി. ബോളിവുഡിലെ ഗ്ലാമർ താരങ്ങളിൽ ഒരാളായ ഷമ പ്ലാസ്റ്റിക് സർജറി ചെയ്‌തെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ആ വിവാദങ്ങൾക്ക് മറുപടി പറയുകയാണ് ഷമ. ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിലാണ് ഷമ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

ഇത്തരം ആരോപണങ്ങൾ എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന് ഷമ പറയുന്നു. താനെന്തെങ്കിലും തെറ്റു ചെയ്തിട്ടുമില്ല. വിമർശിക്കുന്നവർക്കു താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ഉറപ്പുമില്ല. തന്റെ മനസ്സാണ് തന്നിലെ മാറ്റങ്ങൾക്കു കാരണമെന്നും താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ എന്താണെന്ന് ആർക്കും മനസ്സിലാകില്ലെന്നും ഷമ പറയുന്നു. ഒരു വ്യക്തി കടന്നുപോയത് എന്തിലൂടെയെല്ലാമാണെന്നോ കഷ്ടപ്പാടുകൾ എന്തായിരുന്നുവെന്നോ ആർക്കും അറിയില്ല. ആളുകൾക്ക് മാറ്റം സംഭവിച്ചു എന്നതിനർഥം പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നല്ല. എനിക്കു മാറ്റം വന്നിട്ടുണ്ടെങ്കിൽ ഞാൻ എന്നും പ്ലാസ്റ്റിക് സർജറി ചെയ്യുന്നുണ്ടെന്നാണോ? - ഷമ പറയുന്നു.

നേരത്തെ തന്റെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പങ്കുവച്ച് ഷമ വാർത്തകളിലിടം നേടിയിരുന്നു. ബൈപോളാർ ഡിസോർഡറിന് അടിമയായിരുന്നുവെന്നും ആത്മഹത്യാശ്രമം വരെ നടത്തിയിരുന്നുവെന്നും ഷമ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പത്തു വർഷ ചലഞ്ചിന്റെ ഭാഗമായി ഷമ സമൂഹമാധ്യമത്തിൽ ഫോട്ടോ പങ്കുവച്ചതിനു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ഷമ പ്ലാസ്റ്റിക് സർജറി ചെയ്തു വരുത്തിയ മാറ്റമാണ് അതെന്നായിരുന്നു വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP