Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ര​തി​പ​ക്ഷ നേ​താ​വിന്റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പ​ഠി​ച്ച​ശേ​ഷം മ​റു​പ​ടി; ആ​ർ​ക്കെ​ങ്കി​ലും ക​രാ​ർ കൊ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും എ.​കെ. ശ​ശീ​ന്ദ്ര​ൻ; ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി അഴിമതി ആരോപണത്തിൽ പ്രതികരണവുമായി ഗ​താ​ഗ​ത മ​ന്ത്രി

പ്ര​തി​പ​ക്ഷ നേ​താ​വിന്റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പ​ഠി​ച്ച​ശേ​ഷം മ​റു​പ​ടി; ആ​ർ​ക്കെ​ങ്കി​ലും ക​രാ​ർ കൊ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും എ.​കെ. ശ​ശീ​ന്ദ്ര​ൻ; ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി അഴിമതി ആരോപണത്തിൽ പ്രതികരണവുമായി ഗ​താ​ഗ​ത മ​ന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തി​രു​വ​ന​ന്ത​പു​രം: ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വിന്റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പ​ഠി​ച്ച​ശേ​ഷം മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കോ​വി​ഡ് കാ​ല​ത്ത് ഗ​താ​ഗ​ത വ​കു​പ്പ് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ല. ഫ​യ​ൽ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ മ​റു​പ​ടി പ​റ​യാ​നാ​കൂ​വെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ ആ​ക്ഷേ​പം പൂ​ർ​ണ​മാ​യും കേ​ട്ടി​ട്ടി​ല്ല. ആ​ർ​ക്കെ​ങ്കി​ലും ക​രാ​ർ കൊ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയതിൽ ദുരൂഹതയുണ്ട്. സെബി രണ്ടു വർഷത്തേയ്ക്ക് നിരോധിച്ച കമ്പനിയാണ് ഇത്. സത്യം കുംഭകോണത്തിൽ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകൾ നിലിൽക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇരുപതാം ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എപി ഷാ കമ്പനിക്ക് എതിരെ മുഖ്യമന്ത്രി ക്ക് കത്തയച്ചു. എന്നിട്ടും കരാറുമായി മുന്നിട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP