Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന്റെ പ്രധാനമന്ത്രി അവർക്ക് ന്യൂനപക്ഷ വിരുദ്ധൻ; മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാൻ മോദിയെ വിളിച്ചതിൽ പ്രതിഷേധിച്ച് രണ്ടു യുവജന നേതാക്കൾ സഭ വിട്ടു; ഉപേക്ഷിച്ചുപോയത് ഡൽഹിയിലെ ജോയൽ സഖി ജോണും ഒഡിഷയിലെ ജസ്റ്റി അലക്‌സും; മോദിയെ ക്ഷണിച്ചത് ഒട്ടും ശരിയായില്ലെന്ന് ഇരുവരും വിമർശിക്കുമ്പോൾ എതിർപ്പുമായി മറുപക്ഷം

രാജ്യത്തിന്റെ പ്രധാനമന്ത്രി അവർക്ക് ന്യൂനപക്ഷ വിരുദ്ധൻ; മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാൻ മോദിയെ വിളിച്ചതിൽ പ്രതിഷേധിച്ച് രണ്ടു യുവജന നേതാക്കൾ സഭ വിട്ടു; ഉപേക്ഷിച്ചുപോയത് ഡൽഹിയിലെ ജോയൽ സഖി ജോണും ഒഡിഷയിലെ ജസ്റ്റി അലക്‌സും; മോദിയെ ക്ഷണിച്ചത് ഒട്ടും ശരിയായില്ലെന്ന് ഇരുവരും വിമർശിക്കുമ്പോൾ എതിർപ്പുമായി മറുപക്ഷം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാർത്തോമ്മ സഭ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർത്തോമ്മയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് രണ്ടു യുവജനനേതാക്കൾ സഭ വിട്ടു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാർത്തോമ്മ യുവജന നേതാവ് ജോയൽ സഖി ജോൺ, ഒഡീഷയിലെ സന്നദ്ധപ്രവർത്തക ജസ്റ്റി അലക്സ് എന്നിവരാണ് സഭ ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുള്ളത്.

മോദിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളാണ് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത് എന്ന് ഇരുവരും പറയുന്നു. രാജ്യത്തുട നീളം ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആൾക്കൂട്ട ആക്രമണം പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയുടെ നേതാവാണ് മോദിയെന്നും അങ്ങനെയുള്ളയാളെ നവതി ആഘോഷ ഉദ്ഘാടനത്തിന് ക്ഷണിച്ചത് ഒട്ടും ശരിയായില്ലെന്നും ഇരുവരും ആരോപിക്കുന്നു.
അതേസമയം, മാർത്തോമ്മ മെത്രാപ്പൊലീത്തയുടേത് രാജ്യത്തിനായുള്ള സമർപ്പിത ജീവിതമാണെന്നാണ് നവതി ആഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത മോദി പറഞ്ഞത്.

പത്ത് മിനിട്ട് നീണ്ട പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം മറുപടി പ്രസംഗം നടത്തിയ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത പ്രധാന മന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. രാജ്യ പുരോഗതിക്കായി നരേന്ദ്ര മോദി നടത്തുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ മെത്രാപ്പൊലീത്ത പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കായിരുന്നു ചടങ്ങുകൾ. കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ, ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ് തോമസ് കെ.ഉമ്മൻ, ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പിജെ.കുര്യൻ, ഡോ. ഉഷാ ടൈറ്റസ്, അക്കീരമൺ കാളിദാസ ഭട്ടതിരി, സലിം സഖാഫി മൗലവി, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് , ആന്റോ ആന്റണി എം പി, മാത്യു ടി തോമസ് എം എൽ എ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി ജെ കുര്യൻ, ജില്ലാ കലക്ടർ പി ബി നൂഹ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP