Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതി; 4500 കോടി രൂപയുടെ പദ്ധതിയിൽ കൺസൾട്ടൻസി കരാർ നൽകിയത് സെബി വിലക്കേർപ്പെടുത്തിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്; കമ്പനിക്കെതിരെ നിലവിലുള്ളത് സത്യം കുംഭകോണത്തിൽ അടക്കം ഗുരുതരമായ 9 കേസുകൾ; കൺസൾട്ടൻസി കരാർ ഉടൻ റദ്ദാക്കി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല

ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതി; 4500 കോടി രൂപയുടെ പദ്ധതിയിൽ കൺസൾട്ടൻസി കരാർ നൽകിയത് സെബി വിലക്കേർപ്പെടുത്തിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്; കമ്പനിക്കെതിരെ നിലവിലുള്ളത് സത്യം കുംഭകോണത്തിൽ അടക്കം ഗുരുതരമായ 9 കേസുകൾ; കൺസൾട്ടൻസി കരാർ ഉടൻ റദ്ദാക്കി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെയാണ് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്.

4500 കോടി രൂപയുടെ ഇ–മൊബൈലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതിയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ദുരൂഹമാണ്. സെബി വിലക്കേർപ്പെടുത്തിയ കമ്പനിക്കാണ് കൺസൾട്ടൻസി കരാർ നൽകിയത്. കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിർപ്പും നിലനിൽക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്രാ കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂർണമായും കാറ്റിൽപറത്തിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

സത്യം കുംഭകോണത്തിൽ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകൾ നിലിൽക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇരുപതാം ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എപി ഷാ കമ്പനിക്ക് എതിരെ മുഖ്യമന്ത്രിക്ക് കത്തയച്ചു. എന്നിട്ടും കരാറുമായി മുന്നിട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും ചെന്നിത്തല വെളിപ്പെടുത്തി. ഇ–മൊബിലിറ്റി പദ്ധതി കരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണോ ? മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് പ്രൈസ്‍വാട്ടർഹൗസ് കൂപ്പേഴ്സിനെ നിശ്ചയിച്ചത്. ഇത് ഗതാഗതമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. കൺസൾട്ടൻസി കരാർ ഉടൻ റദ്ദാക്കി, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളും ചോദ്യങ്ങളും:

  •  പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിന് കൺസൾട്ടൻസി കരാർ നൽകിയത് ദുരൂഹം
  •  സെബി വിലക്കേർപ്പെടുത്തിയ കമ്പനിക്കാണ് കൺസൾട്ടൻസി കരാർ നൽകിയത്
  •  ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതും നിർമ്മിക്കുന്നതും സംബന്ധിച്ചതാണ് പദ്ധതി
  •  കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു
  •  പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിനെ നിശ്ചയിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ
  •  കരാർ നൽകിയത് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്
  •  കൺസൾട്ടൻസി കരാർ ഉടൻ റദ്ദാക്കണം; ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം
  •  മുഖ്യമന്ത്രിക്ക് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധമെന്ത്?
  •  കൺസൾട്ടൻസി കരാർ നൽകിയത് ഗതാഗതമന്ത്രിയുടെ അറിവോടെയാണോ?
  •  കെപിഎംജിക്ക് കരാർ നൽകിയപ്പോൾ പാലിച്ച നടപടിക്രമങ്ങൾ എന്തിന് ഒഴിവാക്കി?
  •  ജസ്റ്റിസ് എ.പി.ഷായുടെ കത്തിൽ മുഖ്യമന്ത്രി എന്തുനടപടിയെടുത്തു?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP