Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ അന്താരാഷ്ട വിമാന താവളത്തിലെത്തിയ പ്രവാസികൾക്ക് ആശ്വാസം പകർന്ന് സാന്ത്വന പ്രവർത്തനം

സ്വന്തം ലേഖകൻ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട വിമാന താവളത്തിലെത്തിയ പതിനായിരത്തിലേറെ പ്രവാസികൾക്ക് ആശ്വാസം പകർന്ന് സാന്ത്വന പ്രവർത്തനം ശ്രദ്ധേയമാകുന്നു.

ഒരാഴ്ചയായി വിമാനതാവളത്തിലെത്തുന്ന പ്രവാസികൾക്ക് കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സാന്ത്വന സമിതി, നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും അടങ്ങിയ കിറ്റ് വിതരണം ചെയ്യത് വരുന്നത്.

ഇന്നലെ മാത്രം വിമാനമിറങ്ങിയ മൂവായിരത്തോളം യാതക്കാർക്കാണ് രാപകൽ ഭേദമന്യേ ഭക്ഷണ കിറ്റാണ്ട് പ്രവർത്തകർ എത്തിച്ച് നൽകിയത്. മട്ടന്നൂർ -പാലോട്ട് പള്ളി പെരുവയൽക്കരിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം കിച്ചണിൽ വച്ചാണ് പാചകം നടത്തുന്നത്.

കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാർ ബാച്ചുകളിലായി രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നു.

ഏറെ നേരമെടുത്തുള്ള പരിശോധനകൾക്ക് ശേഷം പുറത്ത് വരുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണിതെന്ന് യാതക്കാർ പറഞ്ഞു.

ജില്ലാ കലക്ടർ ഉൾപ്പെടെ യുള്ളവർ അഭിനന്ദനം അറിയിക്കുകയുണ്ടായി. പ്രവർത്തനങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് എൻ അബ്ദു ലത്തീഫ് സഅദി, പഴശ്ശി അബ്ദുൾ ജലീൽ സഖാഫി വെൺമണൽ സാജിദ് മാസ്റ്റർ ആറളം ഗഫുർ നടുവനാട് മൂസ സഅദി ചെടിക്കുളം മമ്മദാജി മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

ജില്ലാസുന്നി നേതാക്കളായ കെ അബ്ദുറശീദ് ദാരിമി, അബ്ദുള്ളക്കുട്ടി ബാഖവി, ഹാമിദ് മാസ്റ്റർ ചൊവ്വ, മുഹമ്മദ് സഖാഫി, റസാഖ് മാണിയൂർ, നിസാർ അതിരകം, അബ്ദുറശീദ് നരിക്കോട് എന്നിവർ വിമാനതാവളവും സാന്ത്വനം കമ്മ്യൂണിറ്റി കിച്ചണും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കമ്യൂണിറ്റി കിച്ചന് ആവശ്യമായ വസ്തുക്കൾ വ്യക്തികളും സംഘടനകളും എത്തിക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP