Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ- നേപ്പാൾ അതിർത്തി തർക്കം ഉയർത്തി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി; വിഷയത്തിൽ ചർച്ച നടത്താൻ ഇന്ത്യ താൽപര്യം കാണിച്ചിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി; നേപ്പാളിലെ ഭരണകക്ഷിയിലെ തർക്കം മുറുകുമ്പോൾ സ്ഥിതി​ഗതികൾ വീക്ഷിച്ച് ഇന്ത്യ

ഇന്ത്യ- നേപ്പാൾ അതിർത്തി തർക്കം ഉയർത്തി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി; വിഷയത്തിൽ ചർച്ച നടത്താൻ ഇന്ത്യ താൽപര്യം കാണിച്ചിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി; നേപ്പാളിലെ ഭരണകക്ഷിയിലെ തർക്കം മുറുകുമ്പോൾ സ്ഥിതി​ഗതികൾ വീക്ഷിച്ച് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: ഇന്ത്യ- നേപ്പാൾ അതിർത്തി തർക്കം ചർച്ച ചെയ്ത് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (എൻസിപി) ഏറ്റവും പ്രധാന ഘടകമായ സ്റ്റാൻഡിങ് കമ്മിറ്റി. അതിർത്തി വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്താൻ സർക്കാറിന്റെ കഴിവില്ലായ്മയെക്കുറിച്ച് യോ​ഗത്തിൽ വിമർശനം ഉയർന്നു. കാഠ്മണ്ഡു ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും അതിർത്തി വിഷയത്തിൽ നേപ്പാളുമായി ചർച്ച നടത്താൻ ഇന്ത്യ താൽപര്യം കാണിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയും യോഗത്തിൽ പങ്കെടുത്ത എൻസിപി മുതിർന്ന നേതാവ് ഗണേശ് ഷായും പറഞ്ഞു. .

അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ നേപ്പാൾ ശ്രമിക്കുന്നുണ്ടെന്നും സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും ഗ്യാവാലി പറഞ്ഞു. ഇന്ത്യൻ ടെലിവിഷൻ ചാനലുകളും അച്ചടി മാധ്യമങ്ങളും പോലും അതിർത്തി പ്രശ്‌നം ഉയർത്തിക്കാട്ടുന്നുണ്ടെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. 500 മില്യൺ യുഎസ് ഡോളർ ധനസഹായം സംബന്ധിച്ചും യോ​ഗത്തിൽ ചർച്ചകൾ നടന്നതായാണ് വിവരം.

അതേസമയം, പുതിയ ഭൂപടവുമായി വെല്ലുവിളിച്ച നേപ്പാളിനോടു തൽക്കാലം ശാന്ത സമീപനം സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. കുറച്ചു ദിവസങ്ങളായി നേപ്പാളിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയിലെ വിള്ളലുകളിലാണ് ഇന്ത്യയുടെ കണ്ണ്. നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നു പറയാറായിട്ടില്ല. എങ്കിലും പാർട്ടിയിൽ അദ്ദേഹത്തിന്റെ എതിരാളി പി.കെ.ദഹൽ (പ്രചണ്ഡ), ഒലിക്കെതിരെ ശക്തമായി നിലകൊള്ളുകയാണ്. നേപ്പാളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഒലിയോട് ഇതിനകം തന്നെ രാജി ആവശ്യപ്പെട്ടിട്ടുമുണ്ട്. നേപ്പാൾ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ സർക്കാരിനെയും പാർട്ടിയെയും പരാജയപ്പെടുത്തുന്നുവെന്നു ഒലിയും പ്രചണ്ഡയും പരസ്പരം ആരോപിച്ചു. പ്രധാനമന്ത്രിയായി തുടരാൻ ഒലി ചെയ്തെന്തെന്ന ‘സെൻസിറ്റീവ് വെളിപ്പെടുത്തൽ’ പ്രചണ്ഡ നടത്തിയെന്നും പാർട്ടി അംഗങ്ങളെ ഉദ്ധരിച്ചു കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അധികാരത്തിൽ തുടരാൻ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് മോഡലുകൾ അനുകരിക്കുന്നുണ്ടെന്നു ഞങ്ങൾ കേട്ടു. അത്തരം ശ്രമങ്ങൾ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞു.

കമ്മിറ്റിയിൽ ഒലിയുടെ പക്ഷത്തുള്ളവർ ന്യൂനപക്ഷമാണ് എന്നതിനാൽ അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നേക്കാം. പ്രചണ്ഡയെയും അടുത്ത സുഹൃത്തായി ഇന്ത്യൻ സർക്കാർ കാണുന്നില്ല. എന്നാൽ ഒലിയുടെ രീതിയിൽ അദ്ദേഹം ഒരിക്കലും ഇന്ത്യയുടെ താൽപര്യങ്ങളെ തുരങ്കം വച്ചിട്ടില്ലെന്നാണു സർക്കാരിന്റെ വിശ്വാസം. ചൈനയുടെ ആവശ്യങ്ങൾക്കായി നേപ്പാളിന്റെ പ്രദേശങ്ങൾ വിട്ടുകൊടുത്തിരിക്കാമെന്ന റിപ്പോർട്ടുകളും ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നു. എന്നാൽ ഇക്കാര്യം നേപ്പാളിന്റെ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
നേപ്പാളിലെ ആഭ്യന്തര സംഭവ വികാസങ്ങളോടു പരസ്യമായി പ്രതികരിക്കാതിരിക്കുന്ന ഇന്ത്യ, കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അവർക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടാതെ നോക്കുന്നുണ്ട്. മേയിൽ നേപ്പാളുമായുള്ള ഉഭയകക്ഷി വ്യാപാരം 300 മില്യൻ ഡോളർ കവിഞ്ഞു. ഇന്ത്യയിലെയും നേപ്പാളിലെയും ജനങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധം പങ്കിടുന്നതിന്റെ സൂചനയായാണ് ഇന്ത്യ ഇതിനെ അവതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP