Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഡാക്കിൽ നമ്മെ വെല്ലുവിളിച്ചവർക്ക് മതിയായ മറുപടി നൽകിയിട്ടുണ്ട്; നമ്മുടെ ധീരന്മാർ വീരമൃത്യു വരിച്ചുവെങ്കിലും എതിരാളികളെ വിജയിക്കാൻ അനുവദിച്ചിട്ടില്ല. അവരുടെ നഷ്ടത്തിന്റെ വേദന നാം അനുഭവിക്കുന്നു; അവരുടെ ധീരതയാണ് ഇന്ത്യയുടെ ശക്തി; വെല്ലുവിളികൾക്കുശേഷം നമ്മൾ കൂടുതൽ ശക്തരായി; അതിർത്തികളും പരമാധികരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണ്; മൻ കി ബാത്തിൽ ചൈനയ്ക്ക് മറുപടിയുപമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിൽ രാജ്യത്തെ വെല്ലുവിളിച്ചവർക്ക് തക്കതായ മറുപടി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തികളും പരമാധികരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണെന്നും, ലഡാക്കിൽ നമ്മുടെ പ്രദേശങ്ങൾ മോഹിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധീരരായ രക്തസാക്ഷികൾക്ക് ഇന്ത്യ പ്രണാമം അർപ്പിക്കുന്നു. അവർ എപ്പോഴും ഇന്ത്യയെ സുരക്ഷിതമായി കാക്കുന്നു. അവരുടെ ധീരത എപ്പോഴും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'വെല്ലുവിളികൾ എപ്പോൾ അവസാനിക്കുമെന്നാണ് ആളുകളിപ്പോൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിരവധി വെല്ലുവിളികളുടെ ഒരു വർഷമാണെന്ന് അവർ കരുതുന്നു. ഇവിടെ നിരവധി വെല്ലുവിളികൾ ഉണ്ടാകാം, പക്ഷേ നമ്മൾ എല്ലായ്‌പ്പോഴും അവയെ മറികടന്നുവെന്ന് നമ്മുടെ ചരിത്രം കാണിക്കുന്നു. വെല്ലുവിളികൾക്കുശേഷം നമ്മൾ കൂടുതൽ ശക്തരായിട്ടുണ്ട്.

ശക്തമായ സാംസ്‌കാരിക ധർമ്മചിന്തയാൽ നയിക്കപ്പെടുന്ന ഇന്ത്യ വെല്ലുവിളികളെ വിജയമാക്കി മാറ്റി. ഇത്തവണയും അങ്ങനെ ചെയ്യും. ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും ലോകം കണ്ടതാണ്. ലഡാക്കിൽ നമ്മെ വെല്ലുവിളിച്ചവർക്ക് മതിയായ മറുപടി നൽകിയിട്ടുണ്ട്. നമ്മുടെ ധീരന്മാർ വീരമൃത്യു വരിച്ചുവെങ്കിലും എതിരാളികളെ വിജയിക്കാൻ അനുവദിച്ചിട്ടില്ല. അവരുടെ നഷ്ടത്തിന്റെ വേദന നാം അനുഭവിക്കുന്നു. അവരുടെ ധീരത ഇന്ത്യയുടെ ശക്തിയാണ്' പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയെ സ്വാശ്രയരാക്കാനുള്ള പ്രസ്ഥാനത്തിന് പിന്തുണ നൽകികൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എഴുതുകയാണ്. പ്രാദേശികതയെ കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന് ഒരു വലിയ സേവനമാണെന്നും മോദി കൂട്ടിച്ചേർത്തു.

'ലോക്ക്ഡൗൺ കാലത്തേക്കാൾ നമ്മൾ അൺലോക്ക് ഘട്ടത്തിൽ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തണം. നിങ്ങൾ മാസ്‌കുകൾ ധരിക്കുന്നില്ലെങ്കിൽ, സാമൂഹിക അകലവും മറ്റ് മുൻകരുതലുകളും പിന്തുടരുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നു. അശ്രദ്ധരായിരിക്കരുതെന്ന് ഞാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുന്നു' മൻ കീ ബാത്തിനിടെ പ്രധാന മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP