Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത

ബന്ധം ഒഴിയാൻ  ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കനകദുർഗയ്ക്ക് വിവാഹ മോചനം. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിയാണ് വിവാഹ മോചനം. ഇതോടെ ഭർതൃ വീട്ടുകാർക്കെതിരായ കേസുകൾ എല്ലാം കനകദുർഗ് പിൻവലിച്ചു. ഇതോടെ കൃഷ്ണനുണ്ണിക്കും കുടുംബത്തിനും സ്വന്തം വീട് തിരിച്ചു കിട്ടുകയും ചെയ്തു. കനകദുർഗ വീട്ടിന്മേലുള്ള അവകാശം ഉപേക്ഷിച്ചതോടെ ഗണപതി ഹോമം നടത്തി കൃഷ്ണനുണ്ണിയും അമ്മയും പഴയ വീട്ടിൽ വീണ്ടും താമസം തുടങ്ങി.

വിവാഹമോചനത്തിന് പതിനഞ്ച് ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുർഗയുടെ ആവശ്യം. ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ കോടതി കനകദുർഗയെ അനുവദിച്ചിരുന്നു. ശബരിമല ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഭർതൃ വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ തല്ലിയെന്നും പരാതിയുണ്ടായിരുന്നു. ഇതിനൊപ്പം തിരിച്ചു. ഇത്തരം കേസുകളെല്ലാം രാജിയാക്കാനും വിവാഹ മോചനം അനുവദിക്കാനുമാണ് പതിനഞ്ച് ലക്ഷം ചോദിച്ചത്. എന്നാൽ അത് നൽകാനാകില്ലെന്ന് കൃഷ്ണനുണ്ണി നിലപാട് എടുത്തു. ഇതോടെ പത്ത് ലക്ഷമെന്ന ഒത്തുതീർപ്പ തുക ആവശ്യപ്പെട്ടു. ഇത് കൃഷ്ണനുണ്ണി അംഗീകരിച്ചു. ഇതോടെ വിവാഹ മോചനം സാധ്യമായി. കനകദുർഗ വീടൊഴിയുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഹിന്ദു ആചാര പ്രകാരം ഗണപതി ഹോമം നടത്തി കൃഷ്ണനുണ്ണിയും അമ്മയും വീണ്ടും വീട്ടിലെത്തുന്നത്. കനകദുർഗ വീട്ടിലെത്തിയപ്പോൾ തന്നെ ഇരുവരും സ്വന്തം വീട്ടിൽ നിന്ന് മാറിയിരുന്നു. ഇതിന് ശേഷമാണ് വിവാഹ മോചന നീക്കം സജീവമാക്കിയത്. നഷ്ടപരിഹാരം അനിവാര്യമാണെന്ന് കനകദുർഗ വാദിക്കുകയും ചെയ്തു. വിവാഹ മോചന ശേഷം പെരിന്തൽമണ്ണയിൽ പുതിയ ഫ്‌ളാറ്റ് വാങ്ങി കനക ദുർഗ അങ്ങോട്ട് മാറി. രണ്ട് പൊലീസ് ഗൺമാന്മാരും സുരക്ഷയ്ക്കായി കനകദുർഗയ്‌ക്കൊപ്പമുണ്ട്. അങ്ങനെ കുടുംബത്തിൽ നിന്ന് മാറി സ്വന്തമായി ജീവിതം മുമ്പോട്ട് കൊണ്ടു പോവുകയാണ് ശബരിമല ദർശനത്തിലൂടെ വിവാദമുണ്ടാക്കിയ കനകദുർഗ.

അയ്യപ്പനെ ദർശനം നടത്തിയ യുവതി പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടിൽ പൊലീസ് സംരക്ഷണയിൽ ഒറ്റക്കായിരുന്നു ഏറെ നാൾ താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു് ഭർത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുർഗയുമായുള്ള ബന്ധം വേർപെടുത്താനാണ് കൃഷ്ണനുണ്ണി വിവാഹ മോചന ഹർജി കൊടുത്തത്. ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യം കൃഷ്ണനുണ്ണിക്ക് മുന്നിലുണ്ടായിരുന്നു. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹർജി നൽകുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദർശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ചോദ്യം സജീവമായി. അതിന് ശേഷമാണ് ഇരു കൂട്ടരും സമ്മതിച്ചുള്ള വിവാഹ മോചനമെന്ന ആശയം എത്തിയത്. ഇതിനോട് കനക ദുർഗയും യോജിച്ചു.

നേരത്തെ കനകദുർഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികൾക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുർഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോൾ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒന്നും ഓർത്തില്ല. ശബരിമല കയറിയാൽ മതിയെന്ന ചിന്തയായിരുന്നു അവർക്ക്. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇരുളിന്റെ മറവിൽ പൊലീസിന്റെ സഹായത്തോടെ ദർശനം നടത്തി കനകദുർഗ്ഗയും ബിന്ദുവും. ഇതിന്‌ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുർഗ്ഗ നയിച്ചത്.

പിന്നീടു ഭർതൃവീട്ടിലെത്തിയപ്പോൾ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുർഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടിൽ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭർതൃവീട്ടിൽ കഴിയാൻ അനുമതി നേടുകയും ചെയ്തു. ഫലത്തിൽ കൃഷ്ണനുണ്ണിക്കും അമ്മയ്ക്കും സ്വന്തം വീട് നഷ്ടമായി. ഇതാണ് വിവാഹ മോചനത്തിലൂടെ കൃഷ്ണനുണ്ണി തിരിച്ചു പിടിക്കുന്നത്.

ശബരിമല ദർശനത്തോടെ സ്വന്തം കുടുംബവും കനകദുർഗയെ അകറ്റി നിർത്തിയിരുന്നു. ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ മാനസിക രോഗിയാണെന്ന് സഹോദരൻ ഭരത് ഭൂഷൻ പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്നും സഹോദരൻ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ ഏകാന്തവാസത്തിലേക്ക് കനകദുർഗ മാറുന്നത്. ശബരിമലയിൽ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുർഗ്ഗ ബിബിസി തമിഴിനു നൽകിയ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞിരുന്നു.

ശബരിമലയിൽ കയറിയ ശേഷം ഭർത്താവും , മക്കളും തന്നെ ഉപേക്ഷിച്ചു . ശബരിമലയിൽ കയറി പത്ത് പതിനഞ്ച് ദിവസത്തിനു ശേഷമാണ് താൻ വീട്ടിലേയ്ക്ക് മടങ്ങിയത് . എന്നാൽ അവിടെ വച്ച് ഭർതൃ മാതാവ് തന്റെ തലയിലും ,തോളിലും അടിച്ച് അവശയാക്കി . തുടർന്ന് കോഴിക്കോടുള്ള ആശുപത്രിയിൽ ഒൻപത് ദിവസം ചികിത്സ തേടി .പിന്നീടാണ് ഭർത്താവ് തനിക്കെതിരെ നീങ്ങിയത് . തന്നോടൊപ്പം ജീവിക്കാൻ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത് . യാതൊരു ഒത്തു തീർപ്പിനും വഴങ്ങിയില്ല . ഫെബ്രുവരി അഞ്ചിനു താൻ വീട്ടിൽ എത്തിയെങ്കിലും വീട് പൂട്ടി ഭർത്താവ് മക്കൾക്കൊപ്പം താമസം മാറിയിരുന്നു . തന്നെ ഉപേക്ഷിച്ചാണ് , ഈ വീട്ടിൽ തനിച്ചാക്കിയാണ് അവർ പോയത് .ശബരിമലയെ താൻ അശുദ്ധമാക്കിയതായി ഭർത്താവ് പറഞ്ഞെന്നും ,സ്വന്തം വീട്ടുകാർ പോലും തന്നെ തള്ളിക്കളഞ്ഞായും കനകദുർഗ്ഗ പറഞ്ഞിരുന്നു.

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശികളാണ് കനകദുർഗയുടെ മാതാപിതാക്കൾ. പെരിന്തൽമണ്ണ സപ്ലൈ കോ യിലെ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്തിരുന്ന യുവതിക്ക് നിലവിൽ ഭീഷണി ഉള്ളതിനാൽ പൊലീസ് സംരക്ഷണത്തിൽ അങ്ങാടിപ്പുറം എഫ്‌സിഐ. ഗോഡൗണിൽ ജോലി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP