Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് എടപ്പാൾ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്‌സുമാർക്കും; രോഗം കണ്ടെത്തിയത് സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ; എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ കണ്ടെയ്ന്മെന്റ് സോണായി; ജില്ലയിൽ സാമൂഹിക വ്യാപനമില്ലെന്ന് കെ.ടി ജലീൽ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ജില്ലയിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്‌സുമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.അതേസമയം ജില്ലയിൽ നിലവിൽ സാമൂഹിക വ്യാപനമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സന്പർക്കമുള്ളവരെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വട്ടംകുളത്തെ പരിശോധനയിൽ ശനിയാഴ്ച അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ കണ്ടെയ്ന്മെന്റ് സോണായി മാറ്റും.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന കണക്കുകൂട്ടലിൽ നേരിടാൻ ആരോഗ്യവകുപ്പ് കൂടുതൽ സന്നാഹമൊരുക്കുന്നു. ഓഗസ്റ്റിൽ രോഗികളുടെ എണ്ണം ഒരു ലക്ഷമാകുമെന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്കുകൂട്ടൽ. 18,000 മുതൽ 20,000 വരെ ആയേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ആരോഗ്യസംവിധാനങ്ങളെല്ലാം സജ്ജമാക്കി നിർത്താനാണ് സർക്കാർ തീരുമാനം. സർക്കാർ ആശുപത്രികളിൽ ഓക്‌സിജൻ സിലിണ്ടർ നിറയ്ക്കുന്ന നടപടികളടക്കം തുടങ്ങി. 21 കമ്പനികളെ ഇതിനുമാത്രം നിയോഗിച്ചു. ആംബുലൻസ് കുറവുള്ള ജില്ലകളിൽ അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസുകൾ ഉപയോഗിക്കാൻ അനുമതി നൽകി.

സ്വകാര്യാശുപത്രികളെയും പൂർണമായി സഹകരിപ്പിക്കും. ഇപ്പോൾതന്നെ പല സ്വകാര്യാശുപത്രികളെയും ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും നിരീക്ഷണ കേന്ദ്രങ്ങളുമായി ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ, കോവിഡിതര രോഗങ്ങളുടെ ചികിത്സ പൂർണമായും ഏറ്റെടുക്കാനാണ് സ്വകാര്യാശുപത്രി മാനേജ്മെന്റുകൾക്കു താത്പര്യം. മഴക്കാല രോഗങ്ങൾ, വെള്ളപ്പൊക്ക ഭീഷണി എന്നിവയും മുന്നിൽക്കണ്ടുള്ള നീക്കങ്ങളാണു നടത്തുന്നത്. അതേസമയം സംസ്ഥാനത്ത് പുതിയതായി ഒരു ഹോട്ട്‌സ്‌പോട്ടു കൂടി നിലവിൽ വന്നു.പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്മെന്റ് സോൺ: എല്ലാ വാർഡുകളും) പുതിയ ഹോട്ട് സ്പോട്ട്.

നാലു പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണിൽനിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടെയ്ന്മെന്റ് സോൺ വാർഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 3, 4, 5, 6), ചാവക്കാട് മുൻസിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്.സംസ്ഥാനത്ത് ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP