Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷംനാ കാസിമിന് വിവാഹ ആലോചനക്കാരെ പരിചയപ്പെടുത്തി കൊടുത്തത് ചാവക്കാടുകാരൻ ഹാരീസ്; ഹെയർ സ്റ്റൈലിസ്റ്റിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ ചുരുളഴിയുമെന്ന് പൊലീസ്; മേക്കപ്പ് മാന് വിദേശത്തും ഇടപാടുകാർ; ഹാരീസിന് സിനിമാ മേഖലയുമായുള്ളത് അജ്ഞാത ബന്ധം; ഫെഫ്കാ അംഗമല്ലെന്ന് ബി ഉണ്ണികൃഷ്ണൻ മറുനാടനോട്; ബ്ലാക് മെയിൽ പ്രധാന ആസൂത്രകർ ഇടുക്കിക്കാരി മീരയും അഞ്ജനയും; ഷംനാ കാസിമിന്റെ പരാതിയിൽ തെളിയുന്നത് മാഫിയാ ഗൂഢാലോചന

ഷംനാ കാസിമിന് വിവാഹ ആലോചനക്കാരെ പരിചയപ്പെടുത്തി കൊടുത്തത് ചാവക്കാടുകാരൻ ഹാരീസ്; ഹെയർ സ്റ്റൈലിസ്റ്റിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ ചുരുളഴിയുമെന്ന് പൊലീസ്; മേക്കപ്പ് മാന് വിദേശത്തും ഇടപാടുകാർ; ഹാരീസിന് സിനിമാ മേഖലയുമായുള്ളത് അജ്ഞാത ബന്ധം; ഫെഫ്കാ അംഗമല്ലെന്ന് ബി ഉണ്ണികൃഷ്ണൻ മറുനാടനോട്; ബ്ലാക് മെയിൽ പ്രധാന ആസൂത്രകർ ഇടുക്കിക്കാരി മീരയും അഞ്ജനയും; ഷംനാ കാസിമിന്റെ പരാതിയിൽ തെളിയുന്നത് മാഫിയാ ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷംന കാസിം ബ്ലാക്ക്മെയിൽ കേസിൽ മുഴുവൻ പ്രതികളും പിടിയിലായിട്ടില്ല. രണ്ട് സ്ത്രീയടക്കം 4 പ്രതികൾ കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ്. ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. മീരയെ തേടിയാണ് പൊലീസ് ഇപ്പോൾ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. ഇതിനൊപ്പം അഞ്ജനയും പ്രധാന കണ്ണിയാണ്. അതിനിടെ ഷംനാ കാസിമിന് വിവാഹ ആലോചകരെ പരിചയപ്പെടുത്തി കൊടുത്തത് ചാവക്കാടുകാരനായ ഹാരീസാണ്. പ്രമുഖരുടെ ഹെയർ സ്റ്റൈലിസ്റ്റായ ഹാരീസാണ് കോഴിക്കോട്ടെ പ്രമുഖ കുടുംബാഗമാണ് വിവാഹ ആലോചനയുമായി വരുന്നതെന്ന് പരിചയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മേക്കപ്പ് മാനായ ഹാരീസിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. അതിനിടെ ഹാരീസ് സിനിമാക്കാരുടെ സാങ്കേതിക സംഘടനയായ ഫെഫ്കയിൽ അംഗമല്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മറുനാടനോട് പറഞ്ഞു.

'ഇന്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ'' അഞ്ജന എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിന് പിന്നാലെ പോയ ആലപ്പുഴക്കാരിയായ യുവതിക്ക് നഷ്ടപ്പെട്ടത് സ്വർണ്ണാഭരണങ്ങളും പണവുമാണ്. പരസ്യം കണ്ട് ബന്ധപ്പെട്ട പെൺകുട്ടിയെ അഞ്ജന പാലക്കാടുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടു പോയത്. എന്നാൽ അവിടെ ഫോട്ടോ ഷൂട്ടിനല്ലായിരുന്നു എത്തിച്ചത്. ആഡംബര കാറുകളിൽ കള്ളപ്പണം കടത്തുന്നതിനായിരുന്നു. ഇതിന് സുന്ദരികളായ യുവതികൾ വേണമായിരുന്നു. ആർക്കും സംശയമുണ്ടാകാതിരിക്കാനായിരുന്നു യുവതികളെ ഉപയോഗിച്ചിരുന്നത്. പണത്തിന് ആവശ്യമുള്ളവർ അഞ്ജനയുടെ വലയിൽ വീണു. ഇത്തരത്തിൽ നിരവദി യുവകിതൾ അവിടെയുണ്ടായിരുന്നതായാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്. ഷംനാ കാസിമിന്റെ പരാതിക്ക് പിന്നാലെയാണ് ഇത് ചർച്ചയാത്. വലിയ മാഫിയ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പൊലീസ് പറയുന്നു.

പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഷംനാ കാസിം കേസിലെ പ്രതികളുടേതാണ് എന്ന് പൊലീസ് പറയുന്നത്. പെൺകുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയായ മീരയാണ്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചുവെന്ന വാർത്ത പുറത്തുവരുന്നത് ജൂൺ 24നാണ്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസിൽ മീരയുടെ പങ്കിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ പുറത്തു വന്നു. സംഘവുമായി തന്നെ ബന്ധപ്പെടുത്തിയത് മീരയെന്ന് പരാതിക്കാരിയായ മോഡൽ പറയുന്നു. താൻ ഉൾപ്പെടെ എട്ടുപേരടങ്ങിയ സംഘത്തെയാണ് ആദ്യം തട്ടിപ്പിന് ഇരയാക്കിയത്. സ്വർണം കടത്താൻ 'ഡീൽ' ശരിയാക്കാനുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡീൽ ശരിയാക്കാൻ മുദ്രപത്രം ഉൾപ്പടെ വാങ്ങണമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. കൈയിലുള്ള പണവും സ്വർണവും ഇരയായവർ നൽകിയെന്നും മോഡലിന്റെ വെളിപ്പെടുത്തലിൽ പറയുന്നു. ഇതിനൊപ്പമാണ് പ്രതികളുടെ സിനിമാ ബന്ധവും ചർച്ചയാകുന്നത്. ഹെയർസ്‌റ്റൈലിസ്റ്റായ ചാവക്കാട് കാരനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി തടവിൽ പാർപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലും അന്വേഷണം വ്യാപിപ്പിച്ചു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ സ്ത്രീകളുൾപ്പെടെയുള്ളവർ ഉള്ളതായി വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ ഫോട്ടോ ഷൂട്ടിനെന്ന് പറഞ്ഞ് രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് ഭീഷണിപ്പെടുത്തി സ്വർണം കടത്തുകയാണ് രീതി. എതിർക്കുന്നവരുടെ പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയാണ് പെൺകുട്ടികളെ സംഘം വലവീശിപ്പിടിക്കുന്നതെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസിന് ലഭിക്കുന്ന വിവരം. പാലക്കാട് ഡയാന ഹോട്ടലിലായിരുന്നു ഇടപാട്. മാനേജ്‌മെന്റിന്റെ അറിവോടെയായിരുന്നു ഇടപാടുകൾ. പത്തോളം പെൺകുട്ടികളാണ് ഒറ്റയടിക്ക് അഞ്ജനയുടെ വലയിലായത്. ഇവരുടെ സ്വർണാഭരണങ്ങളും തിരിച്ചറിയൽ രേഖകളും വാങ്ങി വെച്ച ശേഷമായിരുന്നു കള്ളപ്പണം കടത്താൻ ഉപയോഗിച്ചിരുന്നത്. പറഞ്ഞ പണം നൽകി ഇല്ലെന്ന് മാത്രമല്ല തിരിച്ചറിയൽ രേഖകളും സ്വർണവും തിരികെ ആവശ്യപ്പെട്ട യുവതിയുടെ വിവാഹം മുടക്കി എന്നും പെൺകുട്ടി പറയുന്നു.

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണ് അഞ്ജന എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. നിരവധി യുവതികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്ന ഇവർ പറഞ്ഞു. വലിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ലഭിച്ച വിവരം. ഇവർക്ക് സ്വർണക്കടത്തുണ്ടെന്നും യുവതി വെളിപ്പെടുത്തി. കേസിൽ പിടിയിലായ മോഡലിന്റെ കാമുകിയാണ് അഞ്ജന. വിവാഹിതയായ ഇവരാണ് സംഘത്തിന് സ്ത്രീകളെ എത്തിച്ചിരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം ബ്ലാക്‌മെയിലിങ് കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി.യിരുന്നു.

മോഡലിങ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് ആലപ്പുഴക്കാരിയായ യുവതി പാലക്കാട്ടെത്തിയതെന്നും സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്റെ പരാതിയിൽ പറയുന്നത്. എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. സ്വർണ്ണക്കടത്തിന് ആഡംബര വാഹനത്തിൽ അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.

മാർച്ച് 4 ന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP