Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലിനമായ പ്രതലത്തിൽ നിന്നും മറ്റുള്ളവരുമായി ഞൊടിയിട ബന്ധപ്പെടുന്നതിലൂടെയും വൈറസ് പകരില്ല; അടുത്തു നിന്ന് രോഗബാധിതനുമായി അധിക നേരം സംസാരിച്ചാൽ അസുഖം പടരും; തിരക്കുള്ളിടത്ത് പോവുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ട് പാടുന്നതും ഒഴിവാക്കണം; വായുസഞ്ചാരം ഇല്ലാത്ത മുറികളും അടച്ചിട്ട സ്ഥലങ്ങളും ഹോട്‌സ്‌പോട്ടുകളാകും; ഒടുവിൽ രോഗം പടരുന്ന രീതിയിൽ ശാസ്ത്രജ്ഞർക്ക് ഏകാഭിപ്രായം; കൊറോണ ലോക്ഡൗൺ ഇളവുകളുടെ കാലത്തെ ചില തിരിച്ചറിവുകൾ

മലിനമായ പ്രതലത്തിൽ നിന്നും മറ്റുള്ളവരുമായി ഞൊടിയിട ബന്ധപ്പെടുന്നതിലൂടെയും വൈറസ് പകരില്ല; അടുത്തു നിന്ന് രോഗബാധിതനുമായി അധിക നേരം സംസാരിച്ചാൽ അസുഖം പടരും; തിരക്കുള്ളിടത്ത് പോവുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ട് പാടുന്നതും ഒഴിവാക്കണം; വായുസഞ്ചാരം ഇല്ലാത്ത മുറികളും അടച്ചിട്ട സ്ഥലങ്ങളും ഹോട്‌സ്‌പോട്ടുകളാകും; ഒടുവിൽ രോഗം പടരുന്ന രീതിയിൽ ശാസ്ത്രജ്ഞർക്ക് ഏകാഭിപ്രായം; കൊറോണ ലോക്ഡൗൺ ഇളവുകളുടെ കാലത്തെ ചില തിരിച്ചറിവുകൾ

മറുനാടൻ മലയാളി ബ്യൂറോ

നുഷ്യർക്ക് കോവിഡ് ബാധ ഉണ്ടാകുന്നത് എങ്ങനെയെന്നത് കഴിഞ്ഞ ആറുമാസമായി ലോകമാകെ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമായിരുന്നു. വ്യത്യസ്ത ഉത്തരങ്ങളായിരുന്നു ഇതുവരെ ശാസ്ത്രലോകം ഈ ചോദ്യത്തിന് നൽകിയിരുന്നത്. എന്നാൽ, ആറുമാസത്തിനു ശേഷം ശാസ്ത്രലോകം ഇക്കാര്യത്തിൽ ഏകാഭിപ്രായവുമായി എത്തിയിരിക്കുന്നു. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നടപ്പാക്കാനിരിക്കെ, കൂടുതൽ സുരക്ഷയുറപ്പാക്കി ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നത് ആസൂത്രണം ചെയ്യുന്നതിൽ ഇത് വളരെയധികം സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മലിനമായ പ്രതലത്തിൽ നിന്നോ, മറ്റൊരു വ്യക്തിയുമായി ഒരു ഞൊടിയിട ബന്ധപ്പെടുന്നതിലൂടെയോ വൈറസ് പകരുകയില്ലെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ ഏക സ്വരത്തിൽ പറയുന്നത്. വളരെ അടുത്തു നിന്ന്, ഒരു രോഗബാധിതനുമായി അധിക നേരം മുഖാമുഖം സംസാരിക്കുക, തിരക്ക് പിടിച്ച ഇടങ്ങളിൽ പോവുക, ആളുകൾ ഉച്ഛത്തിൽ സംസാരിക്കുകയോ പാട്ട് പാടുകയോ ചെയ്യുന്ന, വായുസഞ്ചാരം ഇല്ലാത്ത മുറികളും മറ്റ് അടച്ചിട്ട സ്ഥലങ്ങൾ എന്നിവയൊക്കെയാണ് രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.

സാമ്പത്തികസ്ഥിതി കൂടുതൽ തകരാതെയും അതേസമയം ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ചും ലോക്ക്ഡൗണിൽനിളവുകൾ വരുത്തേണ്ടത് എങ്ങനെയെന്ന് ആസൂത്രണം ചെയ്യുന്നതിൽ സഹായകരമാവും ഈ അറിവ്. ഉദാഹരണത്തിന് പ്ലെക്സിഗ്ലാസ്സ് ബാറിയറുകൾ വയ്ക്കുക, ജനങ്ങൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുക, മുറികൾക്കുള്ളിൽ നല്ല വായുസഞ്ചാരം ഉറപ്പു വരുത്തുക. സാധിക്കുമ്പോഴെല്ലാം ജനലുകൾ തുറന്നിടുക എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്ന നടപടികളാണ്.

സമീപകാലത്ത് നടന്ന വിപുലമായ രണ്ട് പഠനങ്ങൾ തെളിയിച്ചത്, സ്റ്റേ അറ്റ് ഹോം, വലിയ ആൾക്കൂട്ടം നിരോധിക്കൽ തുടങ്ങിയ വ്യാപകമായ ലോക്ക്ഡൗൺ നടപടികൾ രോഗവ്യാപനത്തെ വലിയൊരു അളവ് വരെ ചെറുത്തു എന്നാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാനും ഇത് സഹായകരമായിട്ടുണ്ട്. ഇപ്പോൾ ഈ പുതിയ അറിവിന്റെ പശ്ചാത്തലത്തിൽ നഗരങ്ങളിലും മറ്റും വൈറസ് വ്യാപനം തടയുന്നതിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കഴിയും.

ലോക്ക്ഡൗണിനെ കുറിച്ചല്ല, മറിച്ച് മനുഷ്യർ തമ്മിലുള്ള ശാരീരിക അകലം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചായിരിക്കണം ഇനിയുള്ള ചിന്തകൾ റിസോൾവ് ടു സേവ് ലൈവ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ടോം ഫ്രീഡൻ പറയുന്നു. അതായത്, മനുഷ്യർ തമ്മിൽ ആവശ്യത്തിന് അകലം പാലിച്ചുകൊണ്ട് പൊതു ഇടങ്ങളിൽ നടക്കുവാനും ഓഫീസിലേക്ക് സൈക്കിളിൽ പോകുവാനും അനുവദിക്കാവുന്നതാണ്. അതുപോലെ ഷോപ്പുകളിലുംമറ്റും മതിയായ അകലം പാലിക്കുവാനുള്ള നടപടികൾ കൈക്കൊള്ളാവുന്നതാണ്.

വ്യാപകമായ പരിശോധനകൾ, കോൺടാക്ട് ട്രേസിങ്, രോഗബാധയുള്ളവർക്ക് ഐസൊലേഷൻ എന്നിവയും ഈ പഠനങ്ങൾ നിർദ്ദേശിക്കുന്നു. ശ്വാസോഛാസ സമയത്ത് പുറത്തു വായുവിൽ ചേരുന്ന ജലാംശമുള്ള കണങ്ങളിലൂടെയാണ് വൈറസ് ഒരു മനുഷ്യനിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും ഇത് സംഭവിക്കും. എന്നാൽ ഇവയ്ക്ക് ഏറെ ദൂരം സഞ്ചരിക്കാൻ ആകില്ല. അതിനു മുൻപേ അവ നിലത്ത് വീഴും. അതുകൊണ്ടാണ് രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായി വരുന്നത്.

അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ജലാംശമുള്ള വായുകണങ്ങളിൽ കൂടിയും വൈറസ് പകരാവുന്നതാണ്. ചൈനയിലെ ഗുവാങ്ങ്സോവിൽ റെസ്റ്റോറന്റിൽ ഒരാളിൽ നിന്നും അഞ്ച് പേർക്ക് രോഗബാധയുണ്ടായത് ഇത്തരത്തിലാണ്. പ്രസ്തുത റെസ്റ്റോറന്റിൽ വായുസഞ്ചാരം തീരെ കുറവായിരുന്നു. അകത്തെ വായുവിനെ പുറത്തേക്ക് തള്ളുന്ന എക്സോസ്റ്റ് ഫാനുകൾ ഓഫായിരുന്നു. കുറച്ചു നേരത്തേക്ക് വായുവിൽ സ്ഥിതിചെയ്യുന്ന വായുകണങ്ങളിലെ വൈറസ്, എയർ കണ്ടീഷണർ പോലുള്ള ഏതെങ്കിലും സ്രോതസ്സിൽ നിന്നും വന്ന വായുപ്രവാഹത്തിൽ ആ മുറിക്കുള്ളിൽ തന്നെ കറങ്ങിനടന്ന് മറ്റുള്ളവരിൽ എത്തിയിരിക്കാം.

എന്നാൽ, മതിയായ വായുസഞ്ചാരമുള്ള ഇടങ്ങളിൽ ഇത്തരത്തിൽ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ധാരാളം സന്ദർശകരെത്തുന്ന ഇടങ്ങളിലും തൊഴിലിടങ്ങളിലും മതിയായ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മുറിയിലെ വായുവിനെ, ആദ്യം മുകളിലേക്കും പിന്നെ മുറിക്കും പുറത്തേക്ക് തള്ളുന്ന സംവിധാനമോ, പുറത്തുനിന്നും ശുദ്ധവായു അകത്തെത്തിക്കുന്ന സംവിധാനമോ ആവശ്യമാണ്. ഇത്, പ്രസ്തുത മുറിയിൽ വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതെയാക്കുവാനോ, ചുരുങ്ങിയപക്ഷം അളവ് കുറയ്ക്കുവാനോ സഹായിക്കും.

അടുത്ത ഘടകം, ഏതെങ്കിലും ഒരു നിശ്ചിത വ്യക്തിയുമായി സംരക്ഷണ കവചമില്ലാതെ ദീർഘനേരം അടുത്തിടപഴകുക എന്നതാണ്. പൊതുവായി 15 മിനിറ്റിൽ അധികം ഒരാളുമായി രണ്ട് മീറ്ററിൽ കുറഞ്ഞ അകലത്തിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് വൈറസ് ബാധക്ക് സാധ്യതയുള്ളത്. എന്നാൽ ഇത് പൊതുവായ കാര്യമാണ്. പക്ഷെ മുഖത്തിന് നേരെ നിന്ന് തുമ്മുകയോ മറ്റേതെങ്കിലും വിധത്തിൽ കൂടുതൽ ഇടപഴകുകയോ ചെയ്താൽ (ചുംബനം പോലെ) വൈറസ് ബാധക്ക് ഇത്രയധികം സമയം വേണ്ടിവരില്ല.

അതുപോലെത്തന്നെ, ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ ഉച്ചത്തിൽ സംസാരിക്കുന്നതും പാടുന്നതുമൊക്കെ ഈ സ്രവകണങ്ങൾ വായുവിലെത്തി പടരുവാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ കണ്ടുപിടുത്തങ്ങളുടേ അടിസ്ഥാനത്തിൽ, ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവവും തൊഴിലിടത്തെ സാഹചര്യവും അനുസരിച്ച് സ്വയം രക്ഷാനടപടികൾ എടുത്താൽ ഈ മഹാവ്യാധിയുടെ വ്യാപനം വലിയൊരു പരിധിവരെ തടയുവാൻ സാധിക്കും എന്ന് ഈ പഠനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP