Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ആത്മസംതൃപ്തി അടഞ്ഞിരുന്നവരിൽ ഇടുക്കിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഡോക്ടറും; മനസ്സിൽ രതിവൈകൃതം സൂക്ഷിച്ച മാനസിക രോഗികളിൽ റിട്ടേ നേവി ഉദ്യോഗസ്ഥനായ എരഞ്ഞോളി പെരുന്താറ്റിൽ റജുൽ വൽസനും; ഐടി വിദഗ്ദ്ധർ അടക്കം പിടിയിലായത് 47 പേർ; കുട്ടികളുടെ അശ്ലീലത പ്രചരിക്കുന്നവരെ കുടുക്കി ഓപ്പറേഷൻ പി ഹണ്ട്; കേരളാ പൊലീസ് കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ആത്മസംതൃപ്തി അടഞ്ഞിരുന്നവരിൽ ഇടുക്കിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഡോക്ടറും; മനസ്സിൽ രതിവൈകൃതം സൂക്ഷിച്ച മാനസിക രോഗികളിൽ റിട്ടേ നേവി ഉദ്യോഗസ്ഥനായ എരഞ്ഞോളി പെരുന്താറ്റിൽ റജുൽ വൽസനും; ഐടി വിദഗ്ദ്ധർ അടക്കം പിടിയിലായത് 47 പേർ; കുട്ടികളുടെ അശ്ലീലത പ്രചരിക്കുന്നവരെ കുടുക്കി ഓപ്പറേഷൻ പി ഹണ്ട്; കേരളാ പൊലീസ് കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പി-ഹണ്ട് അന്വേഷണം പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് യുവഡോക്ടർ ഉൾപ്പെടെ അറസ്റ്റിലായി. സംസ്ഥാനത്ത് സൈബർ ഡോം നടത്തിയ റെയ്ഡിൽ ഐടി വിദഗ്ധരായ യുവാക്കളടക്കം 47 പേരാണ് കുടുങ്ങിയത്. ഇവരിൽ ഏറെയും രതിവൈകൃതത്തിന്റെ മാനസിക രോഗത്തിന് അടിമകളാണ്.

ഇവർക്കെതിരെ 89 കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാലാണ് നടപടി. മൊബൈൽ ഫോണുകൾ, ലാപ്ടോപ്, ഹാർഡ് ഡിസ്‌ക് എന്നിവ ഉൾപ്പെടെ 143 ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. 15 പേർ. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേർ വീതവും എറണാകുളം ജില്ലയിൽ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

കോട്ടയം പിഴക് മാനത്തൂർ സ്വദേശിയായ ടിനു തോമസ് (23), തിരുവല്ല സ്വദേശിയും ഇടുക്കി ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായ വിജിത്ത് (31) എന്നിവരും പിടിയിലായി്. കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച പി. ഹണ്ട് ഓപ്പറേഷനിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും ഏറെ നാളായി സൈബർ സെൽ നിരീക്ഷിച്ചുവരുകയായിരുന്നു. ഇവരിൽനിന്ന് അശ്ലീലവീഡിയോകളും ചിത്രങ്ങളും ഇവ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹാർഡ് ഡിസ്‌ക്, പെൻഡ്രൈവുകൾ എന്നിവയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇതിന് സമാനമായിരുന്നു മറ്റ് കേസുകളും.

ഓൺലൈൻ കുറ്റകൃത്യങ്ങളിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉൾപ്പടെയുള്ളവ വർധിച്ചുവരുന്നതായി കേരള പൊലീസിന്റെ സൈബർഡോമിന് കീഴിലുള്ള സംഘം CCSE (Countering Child Sexual Exploitation) നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആറ് വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ ചിലർ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബർഡോം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

92ൽ അധികം ഗ്രൂപ്പ് അഡ്‌മിന്മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നത് വ്യാപകമാണെന്ന ഗുരുതരമായ പ്രശ്‌നം മനസ്സിലാക്കിയായിരുന്നു ഇടപെടൽ. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സൈബർഡോം നോഡൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിനോട് കർശനമായ നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു.

ക്രൈം ഐജി ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ചുമതല നൽകിക്കൊണ്ടാണ് സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. ഷാഡോ ടീമിന്റേയും പ്രത്യേക ട്രെയിനിങ് ലഭിച്ച് സൈബർ ടീമിനേയും ഉൾപ്പെടുത്തിയാണ് പരിശോധന നടന്നത്.

റിട്ട നേവി ഉദ്യോഗസ്ഥനും പിടിയിൽ

കുട്ടികളുടെ നഗ്‌നചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തു കാണുകയും സൂക്ഷിക്കുകയും ചെയ്തുവെന്നതിനു റിട്ട. നേവി ഉദ്യോഗസ്ഥനെയും പൊലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞോളി പെരുന്താറ്റിൽ റജുൽ വൽസൻ (39) ആണ് പിടിയിലായത്. കണ്ണൂരിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. തലശ്ശേരി, മയ്യിൽ, മാലൂർ, പയ്യന്നൂർ, തളിപ്പറമ്പ, ഇരിട്ടി, പേരാവൂർ എന്നീ സ്റ്റേഷനുകളിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇത്തരം വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോൺ സൈറ്റുകളും സന്ദർശിക്കുന്നവരെ നിരീക്ഷിക്കാൻ രാജ്യാന്തര തലത്തിൽ പ്രത്യേക വിഭാഗം ഇന്റർപോളിൽ നിലവിൽ ഉണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ച ശേഷമാണ് നിയമനടപടികളിലേക്കു പൊലീസ് നീങ്ങുന്നത്. വൽസനെ രാവിലെ ഒൻപതോടെയാണ് അറസ്റ്റ് ചെയ്തത്. ലാപ്‌ടോപ്, പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് തുടങ്ങിയവയും സിഐ കെ.സനൽകുമാർ, എസ്‌ഐ രാഗേഷ് എളിയൻ എന്നിവരടങ്ങുന്ന പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

സാമൂഹിക മാധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇന്റർപോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP