Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഡരികിലെ വൈദ്യുതി തൂണിൽ നിന്നു വൈദ്യുതി മോഷണം നേരിട്ടു വൈദ്യുതി മോഷണം; മുൻ പഞ്ചായത്തംഗത്തിന് എതിരെ വൈദ്യുതി ബോർഡിന്റെ നടപടി; രണ്ട് നിലവീട്ടിലേക്ക് വൈദ്യുതി കവർന്ന കേസിൽ 2,44097 രൂപ പിഴ ഈടാക്കി

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: റോഡരികിലെ വൈദ്യുതി തൂണിൽ നിന്നു നേരിട്ടു വൈദ്യുതി മോഷണം. ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് വൈദ്യുതി ചാർജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി. ആലംപാടിയിൽ പഞ്ചായത്ത് മുൻ അംഗത്തിന്റെ 2 നില വീട്ടിലേക്കു ആണ് വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയത്.

വൈദ്യുതി പോസ്റ്റിൽ വൈദ്യുതി ബോർഡിന്റെ അനുമതിയില്ലാതെ ആണ് 60 വാട്ട് എൽഇഡി ബൾബ് സ്ഥാപിച്ചതെന്നും വീട് മതിലിനു ചേർന്നുള്ള വഴി വിളക്ക് ഡിപി സ്വിച്ച് വഴിയാണ് വീട്ടിലേക്കു വൈദ്യുതി ചോർത്തിയത് എന്നും അധികൃതർ കണ്ടെത്തി.

വീട്ടിലെ വൈദ്യുതി കണക്ടഡ് ലോഡ് 10 കിലോ വാട്ട് ആണ് ഉണ്ടായിരുന്നത്. ഇതിനു കിലോവാട്ട് 4000 രൂപ തോതിൽ 40000 രൂപ കോംപൗണ്ടിങ് ഫീ ഈടാക്കിയാണ് വീട് ഉടമയെ ക്രിമിനൽ നടപടികളിൽ നിന്നു ഒഴിവാക്കിയത് വൈദ്യുതി ചാർജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP