Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ നിന്നു ഇന്ത്യയ്‌ക്കെതിരെ പറയുന്നോ? ചൈനീസ് മുതലാളിയെ പ്രീതിപ്പെടുത്തുന്നത് ഇന്ത്യയുടെ ചെലവിൽ വേണ്ട; ഷവോമി ഇന്ത്യാ തലവനെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ; ചൈനയുടെ കടന്നാക്രമണ സമയത്തും കച്ചവടം പൊളിയാതിരിക്കാൻ നുണ വ്യാപാരം നടത്തുന്ന ചൈനീസ് മൊബൈൽ കമ്പനിയെ തിരിച്ചറിഞ്ഞ് ഇന്ത്യൻ ജനത

ഇന്ത്യയിൽ നിന്നു ഇന്ത്യയ്‌ക്കെതിരെ പറയുന്നോ? ചൈനീസ് മുതലാളിയെ പ്രീതിപ്പെടുത്തുന്നത് ഇന്ത്യയുടെ ചെലവിൽ വേണ്ട; ഷവോമി ഇന്ത്യാ തലവനെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ; ചൈനയുടെ കടന്നാക്രമണ സമയത്തും കച്ചവടം പൊളിയാതിരിക്കാൻ നുണ വ്യാപാരം നടത്തുന്ന ചൈനീസ് മൊബൈൽ കമ്പനിയെ തിരിച്ചറിഞ്ഞ് ഇന്ത്യൻ ജനത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് അഭിപ്രായം പ്രകടനം നടത്തി കച്ചവടം പൊളിയാതെ നോക്കാനുള്ള ചൈനീസ് കമ്പനിയുടെ തന്ത്രത്തിനെതിരെ വ്യാപക പ്രതിഷേധം. ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനുകുമാർ ജെയിനിനെതിരെ ആഞ്ഞടിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അടക്കമുള്ള സംഘടനയും രംഗത്ത് വന്നു.

ചൈനയെ ബഹിഷ്‌കരിക്കാനുള്ള ചിന്ത സമൂഹമാധ്യമങ്ങളിൽ മാത്രം നിലനിൽക്കുന്നതാണ് എന്നും അത് ആൾക്കൂട്ട മാനസികാവസ്ഥയുടെ ഫലമാണെന്നുമുള്ള പ്രസ്താനയാണ് ഷവോമിയുടെ ഇന്ത്യൻ തലവൻ പറഞ്ഞത്. കഴിഞ്ഞ ദിവസം കടകളുടെ പേര് മാറ്റി മെയ്‌ഡ് ഇൻ ഇന്ത്യ എന്നാക്കി ഷവോമി പലയിടത്തും മാറ്റിയിരുന്നു. എങ്ങനേയും ഇന്ത്യൻ വിപണിയിൽ പിടി അയയാതിരിക്കാൻ പലതും ചെയ്തു. ഇതിനൊപ്പമായിരുന്നു വിവാദ പ്രസ്താവന. ചൈനയുടെ അതിർത്തിയിലെ കടന്നു കയറ്റത്തിനൊപ്പമാണ് ചൈനീസ് സാധനങ്ങൾ ബഹിഷ്‌കരിക്കാനുള്ള ചർച്ച രാജ്യത്ത് സജീവമായത്. ഇതോടെ മെയ്‌ക് ഇൻ ഇന്ത്യാ പദ്ധതിയേയും മറ്റും പുകഴ്‌ത്തി ഷവോമി രംഗത്തു വ്ന്നു. ഇതെല്ലാം ഇന്ത്യയെ കൊള്ളയടിക്കാനുള്ള ബിസിനസ് തന്ത്രമാത്രമായിരുന്നു.

ഇതിനിടെയാണ് ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനുകുമാർ ജെയിൻ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. ഇത് അതിവേഗം വൈറലായി. ഇതോടെയാണ് വ്യാപാരികളുടെ സംഘടനയും രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന ഏറ്റവും വിവേകശൂന്യവും അനാദരവുള്ളതുമാണെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാളും പറഞ്ഞു. ഇന്ത്യയിൽ നിന്നു കൊണ്ട് ചൈനയ്ക്ക് വേണ്ടിയുള്ള പ്രസ്താവന ആരേയും നടത്താൻ അനുവദിക്കില്ലെന്നാണ് ഉയരുന്ന വിവാദം. ഇതോടെ ഷവോമി വലിയ പ്രതിസന്ധിയിലുമായി.

ഇന്ത്യൻ പട്ടാളക്കാർക്കെതിരായ ചൈനീസ് സൈന്യത്തിന്റെ ക്രൂരതയിൽ രാജ്യം മുഴുവൻ ദുഃഖിതരും അസ്വസ്ഥരുമായിരിക്കുന്ന സമയത്ത് രാജ്യത്തിന്റെ മാനസികാവസ്ഥയെ തരംതാഴ്‌ത്തിക്കൊണ്ട് മനു കുമാർ ജെയിൻ തന്റെ ചൈനീസ് യജമാനന്മാരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നാണ് വിമർശനം. ഇന്ത്യയിലെ ജനങ്ങൾ ചൈനയെ ബഹിഷ്‌കരിക്കുകയെന്ന വികാരവുമായി നിലനിൽക്കുമ്പോൾ വിവിധ സെലിബ്രിട്ടികൾ പോലും ആ നീക്കത്തിൽ പങ്കുചേരുമ്പോൾ ജെയ്നിന്റെ പ്രസ്താവന യാഥാർത്ഥ്യത്തെ പൂർണമായും അവഗണിക്കുകയാണെന്നും അഭിപ്രായം എത്തി.

വാണിജ്യ നേട്ടങ്ങൾക്കായി ഷവോമി അത്തരം പരാമർശങ്ങൾ നടത്തുകയാണെന്നും ധീരരായ ഇന്ത്യൻ സൈനികരുടെ ത്യാഗവും രക്തസാക്ഷിത്വവും മാറ്റിവെച്ച് പൂർണമായും അവരെ അപമാനിക്കുകയാണെന്നും സിഎഐടി ആരോപിക്കുന്നു. ചൈനാ വിരുദ്ധ വികാരം ശക്തിപ്പെട്ട സാഹചര്യത്തിൽ ഷാവോമി ഇന്ത്യക്കാർക്കൊപ്പമാണെന്ന രീതിയിൽ വലിയ പ്രചാരണമാണ് മനുകുമാർ ജെയൻ ട്വിറ്ററിലൂടെ നടത്തിവന്നിരുന്നത്. തുടർച്ചയായി നിരവധി ട്വീറ്റുകൾ ഇത് സംബന്ധിച്ച് അദ്ദേഹം പങ്കുവെക്കുകയുണ്ടായി.

മറ്റേത് ചൈനീസ് കമ്പനിയേക്കാളും കൂടുതൽ 'മേഡ് ഇൻ ഇന്ത്യ' പ്രചാരണം നടത്തിയത് ഷാവോമിയായിരുന്നു. ഇതാണ് ഇപ്പോൾ മനുകുമാർ ജെയിനിന് വിനയായിരിക്കുന്നത്. ഇന്ത്യൻ സൈനികർക്കെതിരായ ചൈനീസ് ആക്രമണത്തിനുശേഷം രാജ്യത്തെ മിക്ക ചൈനീസ് സിഇഒമാരും നിശബ്ദത പാലിക്കുകയാണെന്നും സ്ഥിതിഗതികൾ വഷളാക്കാൻ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും ഭാരതിയയും ഖണ്ടേൽവാളും ചൂണ്ടിക്കാട്ടി. സ്വയം യഥാർത്ഥ ഇന്ത്യൻ എന്ന് വിശേഷിപ്പിക്കുന്ന ജെയിൻ ചൈനയ്ക്കും ചൈനീസ് ഉൽപ്പന്നങ്ങൾക്കും വേണ്ടി വാദിക്കുന്നത് ഖേദകരമാണെന്നും അവർ പറഞ്ഞു.

മറ്റേത് സ്മാർട്ഫോൺ ബ്രാൻഡിനേക്കാളും 'കൂടുതൽ ഇന്ത്യൻ' ആണ് ഷാവോമി എന്ന് മനുകുമാർ അടുത്തിടെ പറഞ്ഞിരുന്നു. കമ്പനിയുടെ മൊബൈൽ ഫോൺ ആർ ആൻഡ് ഡി സെന്റർ, ഇന്ത്യയിലെ പ്രൊഡക്റ്റ് ടീം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 50,000 ഇന്ത്യക്കാർക്ക് കമ്പനി ജോലി നൽകുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP