Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടികളായിരുന്നു എന്റെ പ്രഥമ പരിഗണന, പക്ഷേ വിവാഹം കഴിക്കാനുള്ള താത്പര്യം പീറ്റർ അറിയിച്ചപ്പോൾ ഞാൻ സ്തബ്ദയായിപ്പോയി; രണ്ട് പേർ പരസ്പരം പ്രണയിക്കാൻ തുടങ്ങിയാൽ അത് പുതിയൊരു ബന്ധത്തിന്റെ തുടക്കമാണ്; തമിഴ്നടിയും ബിഗ്ബോസ് താരവുമായ വനിത വിജയകുമാറിന് പുനർവിവാഹം; വരൻ വിഷ്വൽ ഇഫക്ട്‌സ് എഡിറ്ററായ പീറ്റർ പോൾ; വിവാഹം നടന്നത് ക്രിസ്തീയ ആചാരപ്രകാരം; വിവാഹത്തേ കുറിച്ചും പുതിയ ജീവിതത്തേ കുറിച്ചും മനസ് തുറന്ന് താരം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ:തമിഴിലെ പ്രശ്‌സത നടിയും ബിഗ്‌ബോസ് താരവുമായ വനിത വിജയകുമാർ വിവാഹിതയായി. തമിഴ്‌നടൻ വിജയകുമാറിന്റെ മകളാണ്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്സ് എഡിറ്റർ പീറ്റർ പോൾ ആണ് വരൻ.ഏറെ നാളുകളായുള്ള പ്രണയത്തിന് പിന്നാലെയാണ് താരത്തിന്റെ വിവാഹം അരങ്ങേറിയത്.1995ലാണ് വനിത അഭിനയ രംഗത്തേക്ക് എത്തുന്നത്.

ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി അഭിനയ ജിവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിൽ എത്തിയത്. 1999ൽ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിന് ശേഷം സീരിയലുകളിൽ സജീവമായി നടി പിന്നീട് ടിവി ഷോകളിലും നിറഞ്ഞ് നിന്നു.

പീറ്ററുമായുള്ള പ്രണയത്തെക്കുറിച്ച് വനിതയുടെ വാക്കുകൾ:

പ്രണയത്തിൽ എല്ലാവർക്കും ഒരു അവസരം ഉണ്ടായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിൽ ഒരുപാട് കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടും വിവാഹമെന്ന സംഗതിയിൽ ഞാൻ വിശ്വസിച്ചിരുന്നു. രണ്ട് പേർ പരസ്പരം പ്രണയിക്കാൻ തുടങ്ങിയാൽ അത് പുതിയൊരു ബന്ധത്തിന്റെ തുടക്കമാണ്. അങ്ങനെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അത് അവരൊന്നിച്ചുള്ള ജീവിതത്തിന്റെ ആഘോഷവും, ലോകത്തോടുള്ള ഭാരിച്ച ഉത്തരവാദിത്വവുമാണ്.

ഞാൻ എന്റെ നാല്പതുകളിലാണ്. കോവിഡ് 19 രോഗവ്യാപനവും തുടർന്നുള്ള ലോക്ഡൗണും നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്നും നമ്മുടെ മുൻഗണന എന്തായിരിക്കണമെന്നും എന്നെ പഠിപ്പിച്ചു. ഈ നാല് മാസം എന്നെ സംബന്ധിച്ചിടത്തോളം ഒരു റോളർകോസ്റ്റർ റൈഡ് ആയിരുന്നു.തന്റെ യഥാർഥ പുരുഷനെ കുറിച്ച് ഓരോ പെൺകുട്ടിക്കും ഒരു സ്വപ്നമുണ്ടാവും. അങ്ങനെ എന്റെ സ്വപ്നവും യാഥാർത്യമാവുകയാണ്.അദ്ദേഹം എന്റെ സ്വപ്നത്തിൽ നിന്ന് ജീവിതത്തിലേക്ക് വന്നെത്തി. ഞാനറിയാതെ പോയ എന്റെ ജീവിതത്തിലെ ശൂന്യത അദ്ദേഹം നികത്തി. അദ്ദേഹം അടുത്തുള്ളപ്പോൾ ഞാൻ സുരക്ഷിതയും പരിപൂർണയുമായി. എന്റെ യൂട്യൂബ് ചാനലിന് ടെക്‌നിക്കൽ ആയുള്ള സപ്പോർട്ട് ആവശ്യമായി വന്ന സമയത്ത് ഒരു സുഹൃത്തിനെ പോലെ വന്നതാണ് പീറ്റർ. അദ്ദേഹം എല്ലാ കാര്യങ്ങളും ശരിയാക്കി തന്നു,. എന്റെ സമ്മർദ്ദമകന്നു.

നിങ്ങൾക്കറിയാമല്ലോ എന്റെ കുട്ടികളായിരുന്നു എന്റെ പ്രഥമ പരിഗണന, എന്നും. പക്ഷേ വിവാഹം കഴിക്കാനുള്ള താത്പര്യം പീറ്റർ അറിയിച്ചപ്പോൾ ഞാൻ സ്തബ്ദയായിപ്പോയി. (ഉള്ളിൽ സമ്മതം എന്ന് ഞാൻ അലറുന്നുണ്ടായിരുന്നു). എന്റെ കുട്ടികൾ ഇത് അംഗീകരിക്കണമെന്ന് ഞാൻ പറഞ്ഞു. അവരോട് പീറ്റർ സംസാരിച്ചു. അവർ സമ്മതം നൽകി. ഇതാണ് എന്റെ ജീവിതത്തിൽ നടക്കുന്ന ഏറ്റവും നല്ല കാര്യമെന്നും തങ്ങളുടെ ജീവിതത്തിലും പീറ്ററിനെ വേണമെന്നും എന്റെ മകൾ പറഞ്ഞപ്പോൾ ഞാൻ കരയുകയായിരുന്നു. സിംഗിൾ മദർ എന്നത് ഞാൻ ചോദിച്ചു വാങ്ങിയതല്ല, അത് ഒറ്റയ്ക്കുള്ള പോരാട്ടം തന്നെയയിരുന്നു. പ്രത്യേകിച്ചും എന്റെ കുടുംബം എന്ന് പറയപ്പെടുന്നയിടത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കാതിരുന്ന വേളയിൽ.

എന്നും മറ്റുള്ളവർക്ക് വേണ്ടിയണ് ഞാൻ ജീവിച്ചത്. ഒരു പ്രാവശ്യം എനിക്ക് വേണ്ടി, എന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുക്കാനും ജീവിതം ആസ്വദിക്കാനും തീരുമാനിച്ചു. അപ്പോൾ എന്റെ കൈകൾ പിടിക്കാൻ ശക്തനായ ഒരാൾ കൂടെ വന്നു. കഠിനമായ സമയങ്ങളിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. പീറ്റർ പോൾ ആരാണെന്ന് ചോദിക്കുന്നവരോട്..അദ്ദേഹം സിനിമാ പ്രവർത്തകനാണ്. സ്‌നേഹമുള്ള, അനുകമ്പയുള്ള, ലാളിത്യമുള്ള മനുഷ്യൻ. എന്റെ ഹൃദയം കവർന്നെടുത്തയാൾ. എല്ലാ സിംഗിൾ ആയ മനുഷ്യരോടും എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങളെ അത്രമാത്രം സ്‌നേഹിക്കുന്ന ഒരുവനായി കാത്തിരിക്കൂ. അതൊരു മാജിക്കാണ്.'വനിത കുറിക്കുന്നു.

      View this post on Instagram

#vanithavijayakumar gets married to #peterpaul today

A post shared by Chennai Trendies™️ (@chennai_trendies) on Jun 27, 2020 at 3:29am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP