Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ-ചൈന അതിർത്തി സംഘർഷം ഇനി വെള്ളിത്തിരയിലേക്ക്; 'ബ്രിഡ്ജ് ഓഫ് ഗാൽവനു'മായി മേജർ രവി; വീണ്ടും മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് ഒന്നിച്ചേക്കുമോയെന്ന് ആകാംഷയും; സിനിമ പറയുക ഇന്ത്യ-ചൈന സംഘർഷവും ഗൽവാൻ പാലത്തിന്റെ ചരിത്രവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യ-ചൈന അതിർത്തി സംഘർഷം സിനിമയാക്കാനൊരുങ്ങി സംവിധായകൻ മേജർ രവി. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലെ ചൈനീസ് അതിക്രമം 'ബ്രിഡ്ജ് ഓഫ് ഗാൽവൻ' എന്ന പേരിലായിരിക്കും തിയറ്ററുകളിലെത്തുക. ഇന്ത്യ-ചൈന സംഘർഷങ്ങളുടെ ചരിത്രവും ഗൽവാൻ പാലത്തിന്റെ നിർമ്മാണവുമായിരിക്കും സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് സംവിധായകൻ മേജർ രവി വ്യക്തമാക്കി.

മുൻകാലങ്ങളിൽ ഇന്ത്യയും ചൈനയുമായി നടന്ന സംഘർഷങ്ങളും അതിനെ മുൻകാല സർക്കാരുകൾ ഏത് തരത്തിലാണ് കൈകാര്യം ചെയ്തിരുന്നതെന്നും തുറന്നുകാട്ടും ഈ ചിത്രത്തിൽ. മതിയായ ആയുധം പോലും ഉപയോഗിക്കാൻ അനുവാദമില്ലാതെ മോശമായ അവസ്ഥയിലാണ് അതിർത്തിയിൽ അന്നെല്ലാം അവർ ജോലി നോക്കിയത്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. 2021 ജനുവരിയിൽ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജർ രവി ഒരു ഇംഗ്ലീഷ് മാധ്യമത്തോടു പറഞ്ഞു.

സിനിമയിൽ മോഹൻലാലാണ് കേന്ദ്രകഥാപാത്രമായി എത്തുകയെന്നും സൂചനയുണ്ട്. മേജർ രവിയുടെ കീർത്തിചക്ര, കുരുക്ഷേത്ര,കാണ്ഡഹാർ,കർമ്മയോദ്ധ, 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്നീ പട്ടാള സിനിമകളിൽ മോഹൻലാലായിരുന്നു നായകൻ. ഇന്ത്യാ ചൈന സംഘർഷം പ്രമേയമാകുന്ന പുതിയ ചിത്രത്തിലും മോഹൻലാൽ ആയിരിക്കുമോ നായകനെന്ന് തുടർദിവസങ്ങളിൽ അറിയാം. താരനിർണയത്തിലേക്ക് കടന്നിട്ടില്ലെന്നാണ് മേജർ രവിയുടെ വിശദീകരണം.'ബ്രിഡ്ജ് ഓൺ ഗാൽവൻ' പാൻ ഇന്ത്യൻ സ്വഭാവത്തിലുള്ള സിനിമയായിരിക്കുമെന്നും മേജർ രവി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP