Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമക്കായി കാശ് അയച്ചവരിൽ ചിലരുടെ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയിട്ടുണ്ട്; കാർഡ് നമ്പർ എഡിറ്റ് ചെയ്താണ് പൈസ മാറ്റിയത്; പണം തിരികെ തരണമെന്ന് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ച് അലി അക്‌ബർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചും മലബാർ കലാപത്തിനെ കുറിച്ചും താൻ എടുക്കുന്ന സിനിമക്കായി കാശ് അയച്ചവരിൽ ചിലരുടെ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയിട്ടുണ്ടെന്ന് സംവിധായകൻ അലി അക്‌ബർ.

ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു അലി അക്‌ബറിന്റെ വെളിപ്പെടുത്തൽ. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയ പണം തിരികെ തരണമെന്നാണ് അലി അക്‌ബറിന്റെ ആവശ്യം.

സിനിമ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്‌ബറിന്റെ ചിത്രം വച്ച് ഒരു കാർഡ് ഉണ്ടാക്കിയിരുന്നു. എന്നാൽ മറ്റുചിലർ ഈ കാർഡിലെ അക്കൗണ്ട് നമ്പർ മാറ്റുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ചിലർ പ്രചരിപ്പിച്ചിരുന്നു.

ഫേസ്‌ബുക്ക് ലൈവിലൂടെയും ഇതേ അവശ്യവുമായി അലി അക്‌ബർ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും അലിഅക്‌ബറിന്റെ ഫോട്ടോയുമായി ചിലർ രംഗത്ത് എത്തിയത്.അതേസമയം അലി അക്‌ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

യഥാർത്ഥ ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. സംവിധായകൻ ആഷിഖ് അബു വാരിയൻകുന്നൻ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതോടെയാണ് അലി അക്‌ബറും പുതിയ സിനിമ പ്രഖ്യാപിച്ചത്.തിങ്കളാഴ്ചയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാർ അനുകൂലികൾ സൈബർ ആക്രമണം നടത്തിയിരുന്നു.ചിത്രത്തിൽ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബർ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമർശങ്ങളാണ് സൈബർ ഇടത്തിൽ സംഘ് പ്രൊഫൈലുകളിൽ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോൻ, അലി അക്‌ബർ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP