Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷമാകാൻ എടുത്തത് 110 ദിവസമെങ്കിൽ അഞ്ച് ലക്ഷം കടക്കാൻ വെറും 39 ദിവസം; കേസുകളുടെ എണ്ണം കൂടാൻ കാരണം ടെസ്റ്റുകളുടെ എണ്ണം കൂടിയതുകൊണ്ടെന്ന് മെഡിക്കൽ വിദഗ്ദ്ധർ; 15,000 കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് തുടർച്ചയായി നാലാം ദിവസം; ആശങ്ക ഒഴിയാതെ മഹാരാഷ്ട്രയും തമിഴ്‌നാടും ഡൽഹിയും ഗുജറാത്തും ഉത്തർപ്രദേശും

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷമാകാൻ എടുത്തത് 110 ദിവസമെങ്കിൽ അഞ്ച് ലക്ഷം കടക്കാൻ വെറും 39 ദിവസം; കേസുകളുടെ എണ്ണം കൂടാൻ കാരണം ടെസ്റ്റുകളുടെ എണ്ണം കൂടിയതുകൊണ്ടെന്ന് മെഡിക്കൽ വിദഗ്ദ്ധർ; 15,000 കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് തുടർച്ചയായി നാലാം ദിവസം; ആശങ്ക ഒഴിയാതെ മഹാരാഷ്ട്രയും തമിഴ്‌നാടും ഡൽഹിയും ഗുജറാത്തും ഉത്തർപ്രദേശും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷമാകാൻ എടുത്തത് 110 ദിവസം. അതേസമയം, അഞ്ച് ലക്ഷം കടക്കാൻ വെറും 39 ദിവസവും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതുകൊണ്ട് കേസുകളുടെ എണ്ണം കൂടിയെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ. ശനിയാഴ്ച ഒരുദിവസത്തെ ഏറ്റവും കൂടിയ വർദ്ധന രേഖപ്പെടുത്തി. 18,552 കേസുകൾ. മരണസംഖ്യ 15,685 ആണെന്ന് ആരോഗ്യമന്ത്രാലയം. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം ആകെ കേസുകളുടെ എണ്ണം 5, 27,994 ആയി ഉയർന്നു. മരണസംഖ്യ-16,096.

15,000 കേസുകളിൽ കൂടുതൽ രേഖപ്പെടുത്തുന്ന തുടർച്ചയായ നാലാമത്തെ ദിവസമാണ് കടന്നുപോയത്. മഹരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി,ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ കൂടുതൽ. മെയ് 19 ന് 100 കേസുകളിൽ നിന്ന് ഒരുലക്ഷം എത്താൻ വേണ്ടി വന്നത് 64 ദിവസം. രണ്ടുലക്ഷത്തിൽ എത്താൻ രണ്ടാഴ്ച കൂടി. മൂന്നുലക്ഷം എത്താൻ 10 ദിവസം. മറ്റൊരു എട്ട് ദിവസത്തിനുള്ളിൽ നാല് ലക്ഷവും.

മഹാരാഷ്ട്രയിൽ പുതുതായി 5,318പേർക്ക് രോഗം

മഹാരാഷ്ട്രയിൽ 167പേർ മരിച്ചു. 1,59,133പേർക്കാണ് സംസ്ഥാനത്ത ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1,460 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 41പേർ മരിച്ചു. 73,747പേരാണ് മുംബൈയിൽ ഇതുവരെ അസുഖബാധിതരായത്. 4,282പേർ മരിച്ചു. 27,134പേരാണ് നഗരത്തിൽ ഇനി ചികിത്സയിലുള്ളത്.

അതേസമയം കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഡൽഹിയിൽ പുതുതായി 2948കേസുകൾ റിപ്പോർട്ട് ചെയ്തു. 66പേരാണ് മരിച്ചത്. 80,188പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 28,329പേരാണ് ചികിത്സയിലുള്ളത്. 2,558പേർ മരിച്ചു

ആശങ്കയൊഴിയാതെ തമിഴ്‌നാട്

തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 3713 പേർക്ക് കൂടി കോവിഡ് .ഇന്ന് മരണം 68 ; ആകെ മരണം 1025. ആകെ രോഗബാധിതരുടെ എണ്ണം 78335 ആയി. ചെന്നൈയിൽ 1929 പുതിയ കോവിഡ് കേസുകൾ. ചെന്നൈയിൽ ആകെ 51,619 പേർക്ക് ഇതുവരെ കോവിഡ്. 2737 പേർക്ക് കൂടി രോഗമുക്തി

കർണാടകയിൽ 918 പേർക്ക് കൂടി കോവിഡ്

കർണാടകകയിൽ ഇന്ന് 918 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ 596 പേർക്ക് ഇന്ന് രോഗബാധ. ഇന്ന് മരണം 11; ആകെ മരണസംഖ്യ 191 ആയി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP