Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് വർധിക്കുന്നു; ഓപ്പറേഷൻ പി ഹണ്ടിലൂടെ നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് 47 കേസുകൾ; കുട്ടികളെ ഉപയോഗപ്പെടുത്തി അശ്ലീല വീഡിയോ നിർമ്മാണവും; അറസ്റ്റിലായവരിൽ ഐ.ടി രംഗത്തുള്ള പഗ്രമുഖരും; രജിസറ്റർ ചെയ്തത് 83 കേസുകൾ; 143 ഉപകരണങ്ങളും പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും സൈബർ ലോകത്തു പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്താകെ 47 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 89 കേസുകൾ രജിസ്റ്റർ ചെയ്തു. 143 ഉപകരണങ്ങളും പിടിച്ചെടുത്തു.

സംസ്ഥാനത്താകെ നടത്തിയ റെയ്ഡിലാണ് ഐടി രംഗത്തുള്ളവരും ഉയർന്ന ജോലിയുള്ളവരും ഉൾപ്പടെയുള്ളവർ പിടിയിലായത്. അടച്ചുപൂട്ടൽ കാലത്ത് കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കൂടുന്നതായി കേരളാ സൈബർ ഡോമിന്റെയും കേരളാ പൊലീസിന്റെ കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്‌സപ്ലോയിറ്റേഷൻ വിഭാഗത്തിന്റെയും ശ്രദ്ധയിൽപെട്ടിരുന്നു. ഇതേത്തുടർന്നുള്ള നിരീക്ഷണങ്ങൾക്കൊടുവിലാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്.

ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ 117 സംഘങ്ങൾ സംസ്ഥാനത്താകെ പരിശോധന നടത്തുകയായിരുന്നു. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌കുകൾ, ലാപ്‌ടോപ്പുകൾ, മെമ്മറി കാർഡുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങളാണ് വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസ് കണ്ടെത്തിയ വീഡിയോകളിൽ പലതും സംസ്ഥാനത്തുള്ള ആറു വയസു മുതൽ 15 വരെയുള്ള കുട്ടികളുടേതാണെന്നും പൊലീസ് അറിയിച്ചു.

ഇതിൽ ചിലർ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബർഡോം അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ൽ അധികം ഗ്രൂപ്പ് അഡ്‌മിന്മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നത് വ്യാപകമാണെന്ന ഗുരുതരമായ പ്രശ്നം മനസ്സിലാക്കിയ ഡിജിപി ലോക്നാഥ് ബെഹ്റ സൈബർഡോം നോഡൽ ഓഫിസർ കൂടിയായ എഡിജിപി മനോജ് എബ്രഹാമിനോട് കർശനമായ നടപടിക്ക് ശുപാർശ ചെയ്തിന്റെ ഭാഗമായിട്ടാണ് ക്രൈം ഐജി ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ചുമതല നൽകിക്കൊണ്ട് ശനിയാഴ്ച രാവിലെ മുതൽ സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. ഷാഡോ ടീമിന്റേയും പ്രത്യേക ട്രെയിനിങ് ലഭിച്ച് സൈബർ ടീമിനേയും ഉൾപ്പെടുത്തിയാണ് പരിശോധന നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP