Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗണിൽ നാട്ടിൽ പെട്ടുപോയതോടെ കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ശേഖരിച്ച് സ്‌പെഷ്യൽ ഗ്രൂപ്പുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം; നിരന്തര നിരീക്ഷണത്തിന് ഒടുവിൽ പത്തനംതിട്ടയിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് ഓപ്പറേഷൻ പിഹണ്ട് റെയ്ഡിന്റെ ഭാഗമായി

ലോക് ഡൗണിൽ നാട്ടിൽ പെട്ടുപോയതോടെ കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ശേഖരിച്ച് സ്‌പെഷ്യൽ ഗ്രൂപ്പുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം; നിരന്തര നിരീക്ഷണത്തിന് ഒടുവിൽ പത്തനംതിട്ടയിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് ഓപ്പറേഷൻ പിഹണ്ട് റെയ്ഡിന്റെ ഭാഗമായി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും, വീഡിയോകളും കൈയിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും യുവാക്കൾ അറസ്റ്റിൽ. ''ഓപ്പറേഷൻപിഹണ്ട്'' എന്നപേരിൽ സംസ്ഥാനം മുഴുവൻ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയിൽ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്. കോന്നി ഇളകൊള്ളൂർ ഐടിസിക്കു സമീപം നാരകത്തിന്മൂട്ടിൽ തെക്കേതിൽ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോൾ താമസിച്ചു വരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂൺ (30) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാപൊലീസ് സൈബർ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇവർ.

ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണിന്റെ നിർദേശാനുസരണം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ കോന്നി പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു വിദേശത്തുപോയ ഇയാൾ ലോക്ക്ഡൗൺ കാരണം തിരികെപോകാൻ കഴിയാതെ നാട്ടിൽ തങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്‌മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിച്ചത്.

ഇത്തരം വിഡിയോകളും ഫോട്ടോകളും അടങ്ങിയ ഒരു മൊബൈൽ ഫോൺ ഇയാളിൽ നിന്നും പിടിച്ചെടുത്തു. കൂടുതൽ ആളുകൾ ഉൾപെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ കുടുങ്ങുമെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു.

ഇത്തരം ആളുകൾ ഇന്റർപോളിന്റെയും പൊലീസ് ഹൈടെക് സെല്ലിന്റെയും സൈബർഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം ദുഷ്പ്രവണതകൾ അത്യന്തം അപകടകരവും തടയപ്പെടേണ്ടതുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേകം ഡ്രൈവുകൾ നടത്താറുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ഇടുക്കി കാമാക്ഷി പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറായ വിജിത് ജൂണിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കുറിച്ചുള്ള വിവരം ഇടുക്കി തങ്കമണി പൊലീസിലും, ഇടുക്കി സൈബർ സെല്ലിലും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയും ഇയാളിൽ നിന്നും ഒരു ലാപ്ടോപ്, അഞ്ച് ഹാർഡ്ഡിസ്‌ക്, നാലു മൊബൈൽ ഫോണുകൾ, എട്ട് പെൻഡ്രൈവുകൾ, രണ്ടു മെമ്മറി കാർഡുകൾ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.

റെയ്ഡുകളിൽ ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ആർ.എസ് രെഞ്ചു, രാധാകൃഷ്ണൻ, എഎസ്ഐമാരായ ഹരികുമാർ, വിൽസൺ, സിപിഒ ശ്രീരാജ് എന്നിവരെ കൂടാതെ സൈബർസെൽ ടീം അംഗങ്ങളായ എഎസ്ഐ ജി. സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി.ആർ. ശ്രീകുമാർ, രാജേഷ് ആർ.ആർ. എന്നിവരുമുണ്ടായിരുന്നു. ഇതുസംബന്ധമായ റെയ്ഡുകൾ തുടരുമെന്ന് ജില്ലാപൊലീസ് മേധാവി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP