Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനശ്വരമായ ലെസ്‌ബിയൻ പ്രണയത്തിന് ഒടുവിൽ മംഗല്യം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ പോക്സോ നിയമപ്രകാരം കേസുടുത്തത് ഇണയായ പെൺകുട്ടിക്കെതിരെ; ഭോപ്പാലിൽ നടന്ന ലെസ്‌ബിയൻ വിവാഹം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് മറ്റൊരു പെൺകുട്ടിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

ഒരു മാസം മുൻപാണ് ഇരുവരും ഒളിച്ചോടി പോയി ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചത്. എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതം ഒരു മാസം മാത്രമേ നീണ്ടു നിന്നുള്ളു.

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. പെൺകുട്ടികൾ ഇരുവരും ബന്ധുക്കളാണ്. ഒരു വർഷത്തോളമായി ഇഷ്ടത്തിലായ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇരുവരേയും കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇരുവർക്കും ദാമ്പത്യ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.

ഇരുവരേയും കണ്ടെത്തിയ പൊലീസ് പ്രായപൂർത്തിയാകാത്ത വധുവായ പെൺകുട്ടിയെ കൗൺസിലിങിന് വിധേയയാക്കി. പ്രായപൂർത്തിയായ വരനായ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്കും മാറ്റി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒളിച്ചോടുമ്പോൾ ഗുണ ജില്ലയിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി വധുവിന്റെ വേഷത്തിലും പ്രായപൂർത്തിയായ പെൺകുട്ടി വരന്റെ വേഷത്തിലുമായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. ഒരു വർഷത്തോളമായി ഇഷ്ടത്തിലായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൗൺസിലിങിന് വിധേയയാക്കി. പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP