Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അതിർത്തിയിലെ ചൈനയുടെ കടന്നു കയറ്റത്തിൽ മോദി പരസ്യമായി അപലപിക്കണം; പ്രതിരോധിക്കുമെന്ന് മോദി രാജ്യത്തെ ജനതയ്ക്ക് ഉറപ്പു നൽകണം; അത്തരമൊരു സമീപനമുണ്ടായാൽ രാജ്യവും പ്രതിപക്ഷം മുഴുവനും മോദിക്കൊപ്പം നിൽക്കും: കപിൽ സിബൽ

അതിർത്തിയിലെ ചൈനയുടെ കടന്നു കയറ്റത്തിൽ മോദി പരസ്യമായി അപലപിക്കണം; പ്രതിരോധിക്കുമെന്ന് മോദി രാജ്യത്തെ ജനതയ്ക്ക് ഉറപ്പു നൽകണം; അത്തരമൊരു സമീപനമുണ്ടായാൽ രാജ്യവും പ്രതിപക്ഷം മുഴുവനും മോദിക്കൊപ്പം നിൽക്കും: കപിൽ സിബൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ കേന്ദ്രത്തിനെതിരെ അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി അപലപിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. 'ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ നിലനിൽക്കുന്ന പ്രതിസന്ധി നീക്കണം. മാത്രമല്ല, ചൈനയുടെ നാണം കെട്ട കടന്നുകയറ്റത്തിൽ മോദി പരസ്യമായി അപലപിക്കണം,' കപിൽ സിബൽ പറഞ്ഞു.

ഇന്ത്യയിലേക്ക് ഏതു തരത്തിലുള്ള കടന്നുകയറ്റമുണ്ടായാലും അതിനെ പ്രതിരോധിക്കുമെന്ന് മോദി രാജ്യത്തെ ജനതയ്ക്ക് ഉറപ്പു നൽകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. വെർച്വൽ വാർത്താ സമ്മേളനത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു സമീപനമുണ്ടായാൽ രാജ്യവും പ്രതിപക്ഷം മുഴുവനും മോദിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യൻ അതിർത്തിയിൽ ആരുടെ കടന്നാക്രമണമുണ്ടായാലും അതിനെ പ്രതിരോധിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പു നൽകണം. അങ്ങനെ ചെയ്താൽ രാജ്യവും പ്രതിപക്ഷവും നിങ്ങളുടെ ഉറപ്പിന് പിറകിൽ ഒരുമിച്ച് നിൽക്കും,'കപിൽ സിബൽ പറഞ്ഞു. അതിർത്തി പ്രതിസന്ധി മറികടക്കുന്നതിന് ചൈനീസ് ഉത്പന്നങ്ങൾക്ക് ഉപരോധമേർപ്പെടുത്തുന്ന നടപടിയിൽ അദ്ദേഹം മോദിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

രാജ്യത്തിന്റെ നയതന്ത്ര പരാജയങ്ങൾ ഏറ്റവും കൂടുതൽ കണ്ട ആറുവർഷങ്ങളാണ് മോദിയുടെ കീഴിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP