Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് പവന് രണ്ടുതവണയായി കൂടിയത് 400 രൂപ; സ്വർണ വില സർവകാല റെക്കോഡിൽ; ഗ്രാമിന് ഇന്ന് വിൽപ്പന നടക്കുന്നത് 4490 രൂപയാണ് വിലയിൽ; ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു

ഇന്ന് പവന് രണ്ടുതവണയായി കൂടിയത് 400 രൂപ; സ്വർണ വില സർവകാല റെക്കോഡിൽ; ഗ്രാമിന് ഇന്ന് വിൽപ്പന നടക്കുന്നത് 4490 രൂപയാണ് വിലയിൽ; ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. രണ്ട് തവണയായി ഇന്ന് മാത്രം കൂടിയത് 400 രൂപയാണ്. ഇതോടെ സ്വർണ്ണ വില പവന് 35920 രൂപയായി. ഗ്രാമിന് 4490 രൂപയാണ് വില. ശനിയാഴ്ച രാവിലെ 9.20ന് ആദ്യം ഗ്രാമിന് 35രൂപ വർധിച്ച് 4475 രൂപയായി. പവന് 280 രൂപ ഉയർന്ന് 35,800 രൂപയായി. മൂന്നുമണിക്കൂറിന് ശേഷം ഉച്ച 12.22ഓടെ ഗ്രാമിന് 15 രൂപ വീണ്ടും കൂടി. ഇതോടെ പവന് സർവകാല റെക്കോർഡ് വിലയായ 35,920ൽ എത്തുകയായിരുന്നു.

വ്യാഴാഴ്ച ഗ്രാമിന് 4470ഉം പവന് 35760ഉം ആയിരുന്നു വില. വെള്ളിയാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞ് 4440 രൂപയും പവന് 35520 രൂപയും ആയിരുന്നു. കഴിഞ്ഞയാഴ്ച പവന് 35,120 രൂപയായിരുന്ന സ്വർണവില ക്രമേണ വർധിക്കുകയായിരുന്നു.

മാർച്ച് മാസം പവന് 32,200 രൂപയായിരുന്നു കൂടിയ വില. ഏപ്രിൽ അവസാനത്തോടെ 34000 കടന്നു. മെയ് രണ്ടാം വാരമാണ് ചരിത്രത്തിലാദ്യമായി 35,000 രൂപ കടന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും വില അടിക്കടി കൂടാനുള്ള ഒരു കാരണമായി സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP