Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി എം സുധീരൻ എന്തിനാണ് അവിടെപ്പോയി കുത്തിയിരിക്കുന്നത്? തോട്ടപ്പള്ളി സമരത്തിന് പിന്നിൽ മാഫിയയെന്ന് സംശയം; ഇപ്പോഴത്തെ സമരം കരിമണൽ കടത്തുകാരെ സഹായിക്കാനാണ്; ഇ പി ജയരാജൻ

വി എം സുധീരൻ എന്തിനാണ് അവിടെപ്പോയി കുത്തിയിരിക്കുന്നത്? തോട്ടപ്പള്ളി സമരത്തിന് പിന്നിൽ മാഫിയയെന്ന് സംശയം; ഇപ്പോഴത്തെ സമരം കരിമണൽ കടത്തുകാരെ സഹായിക്കാനാണ്; ഇ പി ജയരാജൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തോട്ടപ്പള്ളി സ്പിൽ വെയിലെ മണലെടുപ്പിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ നടത്തുന്ന സമരത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ. ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. ദുരന്തനിവാരണ അഥോറിറ്റിയാണ് മണലെടുക്കാൻ നിർദ്ദേശം നൽകിയത്. വി എം സുധീരൻ എന്തിനാണ് അവിടെപ്പോയി കുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തോട്ടപ്പള്ളിയിലെ മണലെടുപ്പിന് എതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളി സമരക്കാർക്ക് പിന്നിൽ മണൽ മാഫിയ ആണെന്നാണ് സംശയം. ഇപ്പോഴത്തെ സമരം കരിമണൽ കടത്തുകാരെ സഹായിക്കാനാണ്. കരിമണൽ പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് സിപിഐ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളി സ്പിൽവെ കുട്ടനാടിനെയും മലയോര മേഖലയെയും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനുള്ളതാണ്. പ്രകൃതി ക്ഷോഭത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ പുഴയിലെ ഒഴുക്ക് ശരിയായി തിരിച്ചുവിടാനുള്ള ശാസ്ത്രീയമായ നടപടികൾ മാത്രമാണ് അവിടെ നടക്കുന്നതെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP