Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടൻ അബിയുടെ പിതാവ് ബാവ ഖാൻ അന്തരിച്ചു; വിട പറഞ്ഞത് പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തി; കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻജിഒ ഫ്രണ്ട് സ്ഥാപക പ്രസിഡന്റും ആയിരുന്ന വ്യക്തി

നടൻ അബിയുടെ പിതാവ് ബാവ ഖാൻ അന്തരിച്ചു; വിട പറഞ്ഞത് പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തി; കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻജിഒ ഫ്രണ്ട് സ്ഥാപക പ്രസിഡന്റും ആയിരുന്ന വ്യക്തി

സ്വന്തം ലേഖകൻ

കൊച്ചി: അന്തരിച്ച നടൻ അബിയുടെ പിതാവ് എം ബാവ ഖാൻ(93) നിര്യാതനായി. പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ബാവ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ ജി ഒ ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. ഇന്ന് ഉച്ചക്ക് പെരുമറ്റം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

15വർഷം മൂവാറ്റുപുഴ സെൻട്രൽ ജമാഅത്ത് പ്രസിഡന്റും എം.ഇ.എസ്, ജമാഅത്ത് കൗൺസിൽ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ സീനിയർ സൂപ്രണ്ട് ആയാണ് വിരമിച്ചത്.

ഭാര്യ: എഴുത്താനിക്കാട്ട് ഉമ്മാക്കുഞ്ഞ് (ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ട്). അമീർ നവാസ് (ബിസിനസ്), ക്ലീൻ കേരളാ മിഷൻ മുൻ മാനേജിങ് ഡയറക്‌റും ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറും കുടുംബശ്രീ കോ- കോർഡിനേറ്ററുമായിരുന്ന കബീർ ബി. ഹാറൂൺ, റസിയ എന്നിവർ മറ്റു മക്കളാണ്. മരുമക്കൾ: ഷെറീന അമീർനവാസ്, ജുബിന കബീർ, സുനില ഹബീബ്, റ്റി. എ. ഷംസുദ്ദീൻ. ചലച്ചിത്ര താരം ഷൈൻ നിഗം പേരക്കുട്ടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP