Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വൈറസിന്റെ വ്യാപനം ചൈനയ്ക്ക് പുത്തരിയല്ല; രാജ്യത്ത് നായ ഇറച്ചി ഉത്സവം തകൃതി; കൊല്ലുന്നത് പതിനായിരത്തിലധികം നായകളെ

കോവിഡ് വൈറസിന്റെ വ്യാപനം ചൈനയ്ക്ക് പുത്തരിയല്ല; രാജ്യത്ത് നായ ഇറച്ചി ഉത്സവം തകൃതി; കൊല്ലുന്നത് പതിനായിരത്തിലധികം നായകളെ

സ്വന്തം ലേഖകൻ

ലോകമാനം കോവിഡ് 19 ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും ചൈനയിൽ നായയിറച്ചി ഉത്സവം തകൃതിയായി നടക്കുകയാണ്. ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഗ്വാങ്‌സി ഷുവാങിൽ സ്ഥിതി ചെയ്യുന്ന യൂലിൻ നഗരത്തിലാണ് പട്ടിയിറച്ചി ഉത്സവം ആരംഭിച്ചത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഒരു വമ്പൻ മേളയാണ് ഇത്.

ഇത്തവണ ജൂൺ 21ന് ആരംഭിച്ചു. ആയിരക്കണക്കിന് ആൾക്കാരാണ് ഫെസ്റ്റിൽ പങ്കെടുക്കാൻ എത്താറുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ജനങ്ങളെത്തുന്നു. എന്നാൽ ഇത്തവണ കോവിഡ് 19 കാരണം പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം കുറവാണ്.

കൂടുകൾക്കുള്ളിൽ ജീവനോടെ കിടക്കുന്ന നായ്ക്കളെയും കെട്ടിത്തൂക്കിയിട്ടിരിക്കുന്ന നായകളുടെ മാംസവും ഇവിടെ ചെന്നാൽ കാണാം. എല്ലാ വർഷവും മൃഗസ്‌നേഹികൾ ഇതിനെതിരെ രംഗത്തു വരാറുണ്ട്. ഇത്തവണ കോവിഡ് മൂലം ഡോഗ് മീറ്റ് ഫെസ്റ്റിവൽ നടക്കില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ മൃഗക്ഷേമം ഉറപ്പു വരുത്തുന്ന സർക്കാരിന്റെ ആഹ്വാനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ ഉത്സവം അരങ്ങേറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP