Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാതൃകാ തീരുമാനം, മത്സരവും ആഘോഷവും മാറ്റിവയ്ക്കുക: തമ്പി ചാക്കോ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: കോവിഡ് 19 തീർക്കുന്ന ആഗോള പ്രതിസന്ധികൾക്കിടയിൽ മനുഷ്യകുലം വിവരണാതീതമായ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയിൽ തെരഞ്ഞെടുപ്പ് നടത്തുവാനും, കൺവൻഷൻ ചേരുവാനും ചിലർ നടത്തുന്ന അനധികൃതമായ നീക്കങ്ങൾ തികച്ചും അനൗചിത്യം നിറഞ്ഞതും ന്യായീകരിക്കാനാവാത്തതുമാണെന്ന് ഫൊക്കാനയുടെ മുൻ വർഷത്തെ പ്രസിഡന്റ് തമ്പി ചാക്കോ പ്രസ്താവനയിൽ അറിയിച്ചു.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോകം മുഴുവർ ജാഗ്രതയോടെ സാമൂഹിക അകലം പാലിക്കുകയും, നിരാശ്രയരും നിസ്സഹായരുമായവർക്ക് സഹായ ഹസ്തം നിട്ടുകയും ദുരിതമനുഭവിക്കുന്നവരോട് സഹാനുഭൂതി കാട്ടി ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കുകയും ചെയ്യുന്ന വേളയിൽ ദുർവ്യയങ്ങൾ ഒഴിവാക്കാനും അധിവസിക്കുന്ന രാഷ്ട്രത്തിന്റെ സാമൂഹികാരോഗ്യ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പുലർത്തുവാനുമാണ് ശ്രമിക്കേണ്ടത്. അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയും അതിലെ ഭൂരിപക്ഷ അംഗങ്ങളും മാത്സര്യങ്ങളെക്കാൾ വില കല്പിക്കുന്നത് മാനുഷിക സേവനങ്ങൾക്കാണ്. കൊറോണ വ്യാപനം ഗുരുതരമായി തുടരുമ്പോൾ പ്രവാസി സഹോദരങ്ങൾക്ക് താങ്ങും തണലുമാകാനും സന്നദ്ധ സേവനങ്ങൾ നൽകാനുമാണ് ഈ സന്ദർഭം വിനിയോഗിക്കേണ്ടത്.

മത്സരങ്ങൾക്കും സമ്മേളനങ്ങൾക്കും വേദിയൊരുക്കാൻ പറ്റിയ സാഹചര്യങ്ങളിലൂടെയല്ല പ്രവാസി സമൂഹം ഇപ്പോൾ കടന്നുപോകുന്നത്. ഫൊക്കാനയുടെ പാരമ്പര്യത്തിനും യശ്ശസിനും കളങ്കം ചാർത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് തത്പരകക്ഷികൾ പിൻവാങ്ങണമെന്നും കൂടുതൽ സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്വവും കാട്ടണമെന്നും തമ്പി ചാക്കോ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP