Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വന്ദേഭാരത് മിഷൻ പദ്ധതിയിൽ കേരളത്തിലേക്ക് ഏർപ്പെടുത്തിയ വിമാനങ്ങൾ തീർത്തും അപര്യാപ്തം: കേളി

സ്വന്തം ലേഖകൻ

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിലച്ചുപോയ വിമാനസർവീസുകൾക്ക് പകരമായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം കേരളത്തിലേക്ക് ഏർപ്പെടുത്തിയ വിമാനസർവീസുകൾ തീർത്തും അപര്യാപ്തമാണെന്നും ആവശ്യമായ സർവീസുകൾ വർദ്ധിപ്പിച്ചു നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നു മുഴുവൻ പ്രവാസികളെയും ഉടനടി നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്നും റിയാദ് കേളി കലാസാംസ്‌കാരിക വേദി.

മതിയായ യാത്ര സൗകര്യങ്ങളില്ലാതെ നിരവധി പ്രവാസികൾ ഇപ്പോഴും സൗദിയുടെ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അവരിൽ പലരും ഗർഭിണികളും, സന്ദർശക വിസയിൽ എത്തിയവരും, ജോലി നഷ്ടപ്പെട്ടവരും, പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമാണ്.

ചില സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളും ചാർട്ടേഡ് വിമാനസർവീസുകൾ ഒരുക്കുന്നുണ്ടെങ്കിലും അതൊന്നും തിരിച്ചു പോകാൻ തയ്യാറായവർക്ക് വേണ്ടി തികയാതെ വരികയാണ്. കൂടാതെ അവയിൽ ചിലത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറം ഉള്ള ടിക്കറ്റ് നിരക്കാണ് ഈടാക്കി കൊണ്ടിരിക്കുന്നത്.

ഇത്തരം പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക് അനുവദിക്കണമെന്നും അവയിൽ യാത്രക്കാർക്ക് പി പി ഇ കിറ്റുകൾ ലഭ്യമാക്കണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP