Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സരവും ആഘോഷവും ഒഴിവാക്കുകയാണ്, ദേശീയ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട്: ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവൻ നായർ; സെക്രട്ടറി ടോമി കോക്കാട്ട്

മത്സരവും ആഘോഷവും ഒഴിവാക്കുകയാണ്, ദേശീയ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട്: ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവൻ നായർ; സെക്രട്ടറി ടോമി കോക്കാട്ട്

സ്വന്തം ലേഖകൻ

ഫൊക്കാന കൺവൻഷനും ഇലക്ഷനും അടുത്ത വർഷത്തേക്ക് മാറ്റി വച്ച നാഷണൽ കമ്മിറ്റി തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അങ്ങനെയല്ല എന്ന രീതിയിലുള്ള വാർത്തകൾക്ക് യാതൊരു സാധുതയുമില്ലെന്നും പ്രസിഡന്റ് മാധവൻ നായർ, ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവർ വ്യക്തമാക്കി.

എക്സിക്യുട്ടിവ്, നാഷണൽ കമ്മിറ്റി, ജനറൽ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങൾ. ചില കാര്യങ്ങളുടെ കസ്റ്റോഡിയൻ മാത്രമാണ് ട്രസ്റ്റി ബോർഡ്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കൺ വൻഷനും ഇലക്ഷനും മാറ്റിയത്. 36 അംഗ നാഷണൽ കമ്മിറ്റിയിലെ 6 പേർ ഒഴികെ മറ്റ് അംഗങ്ങൾ അനുകൂലിച്ച തീരുമാനമാണത്. ട്രസ്റ്റി ബോർഡ് അംഗങ്ങളും നാഷണൽ കമ്മിറ്റിയിൽ പങ്കെടുത്തു. നാഷണൽ കമ്മിറ്റിയേക്കാൾ വലുതാണ് ട്രസ്റ്റി ബോർഡിലെ അഞ്ചു പേർ എന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല.

കൺ വൻഷൻ അടുത്ത വർഷമാകാമെങ്കിൽ ഇലക്ഷൻ എന്തിനാണ് ഇപ്പോൾ നടത്തുന്നത്? ചിലരുടെ പ്രത്യേക താൽപര്യങ്ങൾക്കു വേണ്ടിയാണതെന്നു വ്യക്തം.

ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറൽ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്റിന്റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതിൽ മറ്റാർക്കും കൈ കടത്താൻ അധികാരമില്ല.

സംഘടനയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലാതെ ഇപ്പോൾ ഇലക്ഷൻ നടത്തിയതുകൊണ്ട് എന്താണ് പ്രയോജനം? നിലവിൽ ഭാരവാഹികളുണ്ട്. ഒരു സെറ്റ് ഭാരവാഹികൾ കൂടി വന്നാൽ വെറുതെ പടലപ്പിണക്കങ്ങളും പ്രശ്നനങ്ങളും ഉണ്ടാക്കാമെന്ന് മാത്രം.

ജനറൽ ബോഡി ചേർന്ന് അവിടെ വച്ച് വേണം ഇലക്ഷൻ എന്നാണു ഭരണഘടനാ പറയുന്നത്. അത് പോരാ വെബിലൂടെ ഇലക്ഷൻ നടത്താമെന്നു പറയുന്നത് ഭരണ ഘടനാ വിരുദ്ധമാണ്.

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പത്തു പേരിൽ എട്ടുപേരും ഇപ്പോൾ ഇലക്ഷനും കൺവെൻഷനും ഇപ്പോൾ നടത്താൻ പറ്റിയ സമയമല്ല എന്നഭിപ്രയമാണ്. അവർഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയിലെ മുപ്പത്തിയാറിൽ ആറു പേർ മാത്രമാണ് എതിർ അഭിപ്രായം പറഞ്ഞത് . ഫൊക്കാനയുടെ മൂന്ന് സമിതികളിലുമായി 46 പേരാണ് ഉള്ളത്, അതിൽ 11 പേർ ഒഴികെ ബാക്കിയുള്ളവർ ആഘോഷവും മതസരവും ഈ വര്ഷം ഒഴുവാക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ , ഒരു ജനാധിപത്യ സംഘടനയിൽ ഭൂരിപക്ഷ വികാരം എന്താണ് എന്ന് മനസിലാക്കാൻ അമേരിക്കൻ മലയാളികൾക്ക് കഴിയും .

ഫൊക്കാന ഒരു ജനാതിപത്യ സംഘടനയാണ്. അതിൽ ബൈലോ പ്രകാരവും ജനാതിപത്യ പരവുമായ രീതിയിൽ ഇലക്ഷൻ നടത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹം. ഇപ്പോൾ ട്രസ്റ്റീ ബോർഡിന്റെ തീരുമാനം ഒരു ഏകാധിപത്യപരമാണ്. ജനാധിപത്യ സംഘടനായ ഫൊക്കാനയിൽ അത് അനുവദിച്ചു കൊടിക്കില്ല .

എന്തായാലും ട്രസ്റ്റി ബോർഡിന്റെ പേരിൽ വന്ന പ്രസ്താവന കണക്കിലെടുക്കേണ്ടതില്ല. സംഘടന സുതാര്യമായും ജനതാല്പര്യത്തിനു അനുസൃതമായും മുന്നോട്ടു പോകും.

ട്രസ്റ്റീ ബോർഡ് ഏതെക്കെ പ്രേമേയങ്ങൾ അവതരിപ്പിച്ചാലും ജനറൽ ബോഡിവിളിക്കത്തടത്തോളം കാലം നാഷണൽ കമ്മിറ്റി തന്നെ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുന്നത്. നാഷണൽ കമ്മിറ്റിയാണ് സുപ്രിം ബോഡി .നാഷണൽ കമ്മിറ്റിയുടെ തിരുമാനങ്ങൾ നടപ്പാക്കുക എന്നത് തങ്ങളുടെ ചുമതലയാണ്. അത് നടപ്പാക്കുക മാത്രമാണു ഞങ്ങൾ ചെയുന്നത്.

അതുപോലെ ഫൊക്കാന ഇലക്ഷൻ ബെബ് സൈറ്റ് എന്ന പേരിൽ പ്രചരിക്കുന്ന ബെബ് സൈറ്റ് ഫൊക്കാനയുടെ CEO ആയ പ്രസിഡൻഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേർ ചേർന്ന് ഫൊക്കാനയുടെ യശ്ശസ്സിന് കളങ്കം തീർക്കുവാൻ നടത്തുന്ന ശ്രമത്തെ ഒരിക്കലും ന്യായീകരിക്കുവാനാകില്ല.

ഫൊക്കാനയിൽ അംഗസംഘടനകളായി അപേക്ഷ നൽകിയ 16 സംഘടനകളിൽ നിന്ന് കേവലം 6 സംഘടനകകൾക്ക് മാത്രം അംഗത്വം നൽകിയ ട്രസ്റ്റി ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും നാഷണൽ കമ്മറ്റിയംഗങ്ങൾ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP