Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തംവീട്ടിൽ അന്തിയുറങ്ങിയത് പലപ്പോഴും പുറത്തുള്ള ബാത്ത് റൂമിൽ; സ്ത്രീയായി ജീവിക്കണമെന്ന് പറഞ്ഞതോടെ ആദ്യം ഒറ്റ മുറിയിൽ അടച്ചിട്ടു പീഡിപ്പിച്ചു; രണ്ട് തല്ലു കിട്ടിയാൽ എല്ലാം ശരിയാകുമെന്ന വീട്ടുകാരുടെ കണക്കു കൂട്ടൽ തെറ്റി; എന്തുവന്നാലും താൻ സ്ത്രീയായി മത്രമെ ജീവിക്കൂവെന്ന് മലപ്പുറത്തെ പ്ലസ്ടുകാരൻ; തന്റെ ഉള്ളിൽ സ്ത്രീയാണെന്നും തനിക്ക് സ്ത്രീകൾക്കൊപ്പം ജീവിക്കണമെന്നുമുള്ള കുട്ടിയുടെ മൊഴിയിൽ കരുതലോടെ ഇടപെട്ട് സി ഡബ്ല്യൂ സിയും

സ്വന്തംവീട്ടിൽ അന്തിയുറങ്ങിയത് പലപ്പോഴും പുറത്തുള്ള ബാത്ത് റൂമിൽ; സ്ത്രീയായി ജീവിക്കണമെന്ന് പറഞ്ഞതോടെ ആദ്യം ഒറ്റ മുറിയിൽ അടച്ചിട്ടു പീഡിപ്പിച്ചു; രണ്ട് തല്ലു കിട്ടിയാൽ എല്ലാം ശരിയാകുമെന്ന വീട്ടുകാരുടെ കണക്കു കൂട്ടൽ തെറ്റി; എന്തുവന്നാലും താൻ സ്ത്രീയായി മത്രമെ ജീവിക്കൂവെന്ന് മലപ്പുറത്തെ പ്ലസ്ടുകാരൻ; തന്റെ ഉള്ളിൽ സ്ത്രീയാണെന്നും തനിക്ക് സ്ത്രീകൾക്കൊപ്പം ജീവിക്കണമെന്നുമുള്ള കുട്ടിയുടെ മൊഴിയിൽ കരുതലോടെ ഇടപെട്ട് സി ഡബ്ല്യൂ സിയും

ജംഷാദ് മലപ്പുറം

മലപ്പുറം: താൻ പുരുഷനല്ലെന്നും തനിക്ക് സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും മലപ്പുറത്തെ 17കാരനായ പ്ല്സ്ടു വിദ്യാർത്ഥി പറഞ്ഞതോടെ വീട്ടുകാർ ആദ്യം ഒറ്റമുറിയിൽപൂട്ടിയിട്ടു. പിന്നീട് മാനസികവും ശാരീരികവുമായ പീഡനങ്ങളാണ്. രണ്ട് തല്ല്കിട്ടിയാൽ നീ ശരിയാകുമെന്ന് പറഞ്ഞ് ഇതിനും മുതിർന്ന്. വീട്ടിലേയും നാട്ടലേയും അപഹാസ്യങ്ങൾ സഹിക്കാനാവാതെ കഴിഞ്ഞ മലപ്പുറത്തെ വിദ്യാർത്ഥി സ്വന്തംവീട്ടിൽ പലപ്പോഴും അന്തിയുറങ്ങിയത് വീട്ടിലെ ബാത്ത് റൂമിൽ.

മാനസികപ്രയാസം മൂലം കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലർ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കുകയും തുടർന്ന് കുട്ടിയെ ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തിയ മലപ്പുറം ഡി.ഡബ്ല്യൂ.സി ചെയർമാൻ പി.ഷാജേഷ് ഭാസ്‌കർ ഒരു മാസത്തേക്കു ട്രാൻസ്ജെൻഡർ പ്രതിനിധിയായ റിയയുടെ സംരക്ഷണത്തിൽ അയക്കുകയയിരുന്നു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് 17കാരൻ. പ്രായമായ മാതാപിതാക്കളും, ഒരു മാനികബുദ്ധിമുട്ടുള്ള ഒരു സഹോദരനും, വിവാഹമോചിതയായ ഒരുസഹോദരിയുമുള്ള കുടംബത്തിലെ ചെറിയ ആൺകുട്ടിക്കാണ് ഈ രീതിയിൽ അനുഭവമുണ്ടായത്.

തന്റെ ഉള്ളിൽ സ്ത്രീയാണെന്നും ഇതിനാൽ തനിക്ക് സ്ത്രീകൾക്കൊപ്പം ജീവിക്കണമെന്നുമാണ് കുട്ടിയുടെ ആവശ്യം. കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയർമാൻ പി.ഷാജേഷ് ഭാസ്‌കർ ഒരു മാസത്തേക്കു ട്രാൻസ്ജെൻഡർ പ്രതിനിധിയായ റിയയുടെ സംരക്ഷണത്തിൽ അയച്ചു. കുട്ടിയുടെയുള്ളിൽ സ്ത്രീത്വമാണെന്ന് കൗൺസിലിംഗിലൂടെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെപോലെ പെരുമാറുന്നതുകൊണ്ടുതന്നെ ലൈംഗികമായി ഉപദ്രവശ്രമങ്ങളും പലയിടത്തുനിന്നുമുണ്ടായി.

ഇപ്രാവശ്യം പ്ലസ്ടു പരീക്ഷ എഴുതിയ 17വയസ്സുകാരൻ പരീക്ഷ കഴിഞ്ഞ ശേഷം കോഴിക്കോട് ഹോട്ടൽജോലിക്കുപോയിരുന്നു. വീട്ടുകാരുടെ ഉപദേശംകേട്ട് ജോലിക്കുപോയെങ്കിലും അവിടെയൊന്നും നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. ആളുകൾ അപഹാസ്യരാക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ഇതിന് മുമ്പ് കുട്ടിപഠിക്കുന്ന സ്‌കൂളിൽ കൗൺസിലിങ്് ക്ലാസെടുക്കാൻ ട്രാൻസ്ജെൻഡർ പ്രതിനിധിയായ റിയ എത്തിയപ്പോഴും കുട്ടി തന്റെ വ്യക്തിത്വത്തെ കുറിച്ചു സംസാരിച്ചിരുന്നു. എന്നാൽ ആദ്യം കൗൺസിലിങ് ചെയ്തശേഷം തീരുമാനിക്കാമെന്നായിരുന്നു റിയ മറുപടി നൽകിയത്. തുടർന്ന കൗൺസിലിങ് നൽകിയെങ്കിലും തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.

കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തുകയായിരുന്നുവെന്ന് ചെയർമാൻ പി.ഷാജേഷ് ഭാസ്‌കർ പറഞ്ഞു. ഇതിനെ തുടർന്നാണ് ഒരുമാസത്തേക്കു ട്രാൻസ്ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചത്. വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ആൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി. കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കൽ കുട്ടിയെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയും നൽകിയിട്ടുണ്ട്. കുട്ടിയെ കാണാനില്ലെന്ന സഹോരി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ പ്രായപൂർത്തിയാകാത്തകുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന നിയമമാണ് വിഷയത്തിൽ സി.ഡബ്ല്യൂ.സി എടുത്തത്. കുട്ടിക്ക് ട്രാൻസ്ജെൻഡറായ റിയയുടെ കൂടെ താമസിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞത് പ്രകാരമാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് മലപ്പുറം ഡി.ഡബ്ല്യൂ.സി ചെയർമാൻ പി.ഷാജേഷ് ഭാസ്‌കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP