Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമായി കെല്ലി ഫെയർഹസ്റ്റ്; 28 കാരിയായ ബ്രിട്ടീഷ് യുവതിക്കുള്ളത് ഇരട്ട ഗർഭപാത്രങ്ങൾ; ഗർഭിണിയായി 12ാം ആഴ്‌ച്ച സ്‌കാൻ പരിശോധന നടത്തിയപ്പോൾ കണ്ടത് രണ്ട് ഗർഭപാത്രങ്ങളിലുമായി വളരുന്നത് ഇരട്ടക്കുട്ടികളും; അഞ്ചു കോടി സ്ത്രീകളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവ്വ അവസ്ഥയെന്ന് ശാസ്ത്രലോകം

വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമായി കെല്ലി ഫെയർഹസ്റ്റ്; 28 കാരിയായ ബ്രിട്ടീഷ് യുവതിക്കുള്ളത് ഇരട്ട ഗർഭപാത്രങ്ങൾ; ഗർഭിണിയായി 12ാം ആഴ്‌ച്ച സ്‌കാൻ പരിശോധന നടത്തിയപ്പോൾ കണ്ടത് രണ്ട് ഗർഭപാത്രങ്ങളിലുമായി വളരുന്നത് ഇരട്ടക്കുട്ടികളും; അഞ്ചു കോടി സ്ത്രീകളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവ്വ അവസ്ഥയെന്ന് ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രണ്ട് കുട്ടികളുടെ മാതാവായ 28കാരിയി കെല്ലി ഫെയർഹസ്റ്റ് വൈദ്യശാസ്ത്ര ലോകത്തിന് തന്നെ അത്ഭുതമാകുകയാണ്. ബ്രിട്ടനിലെ എസക്സുകാരിയായ ഈ യുവതി അവകാശപ്പെടുന്നത് തന്റെ രണ്ട് ഗർഭപാത്രങ്ങളിലുമായി ഇരട്ട കുഞ്ഞുങ്ങൾ വളരുന്നു എന്നാണ്. ഗർഭിണിയായി 12ാം ആഴ്‌ച്ച നടത്തിയ സ്‌കാനിംഗിലാണ് ഇരട്ടഗർഭപാത്രങ്ങളിൽ ഇരട്ടകുട്ടികൾ വളരുന്നതായി ശ്രദ്ധയിൽപെട്ടത്. അത്യപൂർവ്വ പ്രതിഭാസമാണ് ഇതെന്നാണ് വൈദ്യശാസ്ത്രലോകം പറയുന്നത്. തന്നെയുമല്ല ഓരോ ഗർഭപാത്രത്തിലും ഇരട്ട കുട്ടികൾ വളരുന്നതായും താമസിയാതെ കെല്ലി അറിഞ്ഞു.

ഇരട്ട ഗർഭപാത്രങ്ങളുമായി സ്ത്രീകൾ ജനിക്കാറുണ്ട്. 3000 സ്ത്രീകളിൽ ഒരാൾക്ക് ഈ സാധ്യതയുണ്ട്. എന്നാൽ, ഇവർക്ക് ഒരേസമയം രണ്ട് ഗർഭപാത്രങ്ങളിലും ഇരട്ടബ്രൂണ വളർച്ച ഉണ്ടാകുന്നത് വളരെ വിരളമാണ്. ഈ അപൂർവ്വതയാണ് കെല്ലിയിൽ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് കോടി ആൾക്കാരിൽ ഒരാളിൽ വരുന്ന അത്യപൂർവ്വ പ്രതിഭാസം എന്നാണ് ഇതേക്കുറിച്ച് വൈദ്യശാസ്ത്രലോകം പറയുന്നത്. അതേസമയം രണ്ട് ഗർഭപാത്രങ്ങളിൽ ബ്രൂണ വളർച്ച കാണപ്പെടുമ്പോൾ വളർച്ച കൂടും തോറും കെല്ലിയുടെ ജീവനെ തന്നെ അപകടത്തിൽ ആക്കുമെന്ന് വൈദ്യശാസ്ത്രലോകം മുന്നറിയിപ്പും നൽകുന്നു.

ടെസ്‌കോ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ് കെല്ലി. 34കാരനായ ജോഷ്വാ ബൗണ്ടിയാണ് ഇവരുടെ ജീവിതപങ്കാളി. നാലു വയസുകാരിയായ ആഗ്‌നസ്, മൂന്നു വയസുകാരി മാർഗോ എന്നിവരാണ് ഇവരുടെ മക്കൾ. എന്തായാലും ഇരട്ടഗർഭപാത്രങ്ങളിലായി വളരുന്ന കുഞ്ഞുങ്ങളെ പ്രസവിക്കാൻ തന്നെയാണ് കെല്ലിയുടെ തീരുമാനം. രണ്ടാമത്തെ കുട്ടി ഉണ്ടായ സമയത്ത് എനിക്ക് ബൈകോർണ്യൂവെറ്റ് യൂട്രസ് ഉണ്ടാകാമെന്ന് അവർ പറഞ്ഞിരുന്നു. അതായത് പൂർണമായി രൂപപ്പെടാത്ത ഒന്ന്. എന്നാൽ ഇത്തവണ സ്‌കാനിങ്ങിനായി പോയപ്പോഴാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി.' കെല്ലി പറയുന്നു. സിസേറിയൻ തന്നെ വേണ്ടി വന്നേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നതും. അത്യപൂർവ്വമായ ഈ പ്രവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ് ദമ്പതികളും.

ഒരമ്മയ്ക്ക് ഇരട്ടകുട്ടികൾ ജനിക്കുന്നത് സ്വാഭാവികമാണ് എന്നാൽ ബൈകോർണ്യൂവെറ്റ് യൂട്രസ് അവസ്ഥയുള്ള അമ്മയുടെ വയറ്റിൽ നിന്നും ഒരേസമയം നാല് കുഞ്ഞുങ്ങൾ ജനിക്കുന്നത് അത്യപൂർവ്വ സംഭവമാണ്. ഗർഭപാത്രത്തിന്റെ നടുവിൽ ഒരു സെപ്റ്റം ഉള്ളതുകൊണ്ട് രണ്ട് അറകൾ ഉണ്ടാവുന്ന അവസ്ഥയാണ് ബൈകോർണ്യൂവെറ്റ് യൂട്രസ്. ഈ രണ്ട് അറകളിലും ഇരട്ടക്കുട്ടികൾ ഉണ്ടെന്നതാണ് വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്നത്.

 

12 ആഴ്ച ഗർഭിണിയായിരുന്നപ്പോൾ എടുത്ത സ്‌കാൻ റിപ്പോർട്ടിലാണ് ഗർഭപാത്രത്തിൽ രണ്ട് അറകളുണ്ടെന്നും ഒരോന്നിലും കുട്ടികൾ വളരുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചത്. അതേസമയം ഗർഭം അലസിപ്പോകാനുള്ള സാധ്യത ഉയർന്നതുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP