പണ്ട് മുല മൂടാതെ നടക്കുന്നത് 'സംസ്കാരം '; ഇന്ന് 'മുലകൾ' മൂടുന്നത് സംസ്കാരം; അതു കൊണ്ടാണ് ഒരാളുടെ മുലകളിൽ ചിത്രങ്ങൾ വരച്ചാൽ അത് അശ്ലീലമാകുന്നത്; അതെ പെയിന്റിങ് കൈവെള്ളയിൽ വരച്ചാൽ ഇത്രയും കോലാഹലങ്ങളുണ്ടാകയില്ല; 212 നഗ്ന ശരീരങ്ങൾ ഉള്ള പാർക്കിൽ കുട്ടികളെ കൊണ്ട് പോയത് 'തെറ്റാണ് 'എന്ന് പറയുന്നവരും കേരളത്തിൽ കാണും.....; നഗ്ന ശരീരങ്ങൾ : ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
നഗ്ന ശരീരങ്ങൾ
മനുഷ്യൻ ജീജ്ഞാസയും ആകാംക്ഷയുമുള്ള ഒരു ജീവിയാണ്. ഒരു തരത്തിൽ മനുഷ്യന്റ എല്ലാ അന്വേഷണങ്ങൾക്കും നിദാനം കാണാത്തതും അറിയാത്തതുമായ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസയും അതിൽ നിന്നുള്ള ആകാംക്ഷയുമാണ്. പലപ്പോഴും മനുഷ്യന്റെ സർഗാത്മകതയുടെ തുടക്കങ്ങൾ കൂടുതൽ അറിയുവാൻ ഭാവനകളിലൂടെയും ഭാഷകളിലൂടെയും യാത്രകളിലൂടെയുമൊക്കെയാണ് .
മനസ്സിൽ കണ്ടും, പിന്നെ നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ കേട്ടറിഞ്ഞും കണ്ടറിഞ്ഞും തൊട്ടറിഞ്ഞും രുചിച്ചറിഞ്ഞും പ്രകൃതിയെയും അതിലുള്ളതിനെയും മനുഷ്യരെ അറിയാനുമുള്ള ജിജ്ഞാസയും അത്ഭുതാവേശവും ആകാംക്ഷയുമൊക്കെയാണ് എല്ലാ ശാസ്ത്രത്തിനും സാഹിത്യത്തിനുമൊക്കെ ആധാരം.
എന്തോക്കെ പൊതിഞ്ഞു വച്ചിരിക്കൂന്നോ അതൊക്ക കാണുവാനുള്ള മോഹം മനുഷ്യനുണ്ട്. മനുഷ്യ ശരീരം ആദ്യം പൊതിയുവാൻ തുടങ്ങിയത് തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടാൻ മൃഗങ്ങളുടെതോലുകളോ മരവുരിയോ നാരുകൾ കൊണ്ടുള്ള വസ്ത്രങ്ങളോയൊക്കയാണ്. മനുഷ്യ ചരിത്രത്തിൽ ഇന്നുള്ളത്പോലെയുള്ള വസ്ത്രങ്ങൾ വന്നിട്ട് അധികം നാളായില്ല.
ഇന്ത്യയിൽ വസ്ത്രധാരണ രീതികൾ പോലും ജാതി ശ്രേണിബദ്ധമായിരുന്നു. ആരു വസ്ത്രം ഉടുക്കണം എന്നും വസ്ത്രം ഉടുക്കണ്ട എന്നും എങ്ങനെ ഉടുക്കണം എന്നത് മൊക്കെ
കാലദേശ വർഗ വർണ്ണ ലിംഗഭേദമനുസരിച്ചു മാറി മാറി വന്നു. വസ്ത്രങ്ങൾ മാറിയത് അനുസരിച്ചു ശരീരത്തിന്റെയും നഗ്നതയുടെയും രാഷ്ട്രീയവും 'സംസ്ക്കാരവും, സംഘടിത അധികാര യുക്തികൾ ഭരിക്കുവാൻ തുടങ്ങി
ശ്ളീലവും അശ്ളീലവും കാല ദേശത്തിന് അനുസരിച്ചു മാറുന്ന സാമൂഹ്യ നിർമ്മിതികളും ധാരണകളുമാണ്. കഴിഞ്ഞ നൂറു കൊല്ലം മുമ്പ്പോലും കോണകം മാത്രം ധരിച്ചു പണിചെയ്തവർ അനേകം. തോർത്ത് മാത്രം വസ്ത്രമായുപയോഗിച്ചവർ അനേകം. ഒന്നര മാറി സാരി പ്രചുര പ്രചാരമായിട്ട് ഏത്ര കാലമായി. ഈ കുലസ്ത്രീ എന്ന ആഢ്യ പരിവേഷവും ചന്തപെണ്ണ് എന്ന പരികല്പനയുമെല്ലാം ജാതിയും വർണ്ണവും രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങളും ലിംഗ രാഷ്ട്രീയവുമുള്ള ഘടകങ്ങളാണ്.
ആണുങ്ങൾ ഉടുപ്പിട്ടാതെയാണ് വീട്ടിലും അമ്പലത്തിലും ഒക്കെ കേറുന്നത്. ആണുങ്ങളുടെ മുലകൾ അശ്ലീലമല്ലാതിരിക്കുന്നതും പെണ്ണുങ്ങളുടെ മുലകൾ അശ്ലീലമാകുന്നതും അധികാര നോട്ട ശീലങ്ങൾകൊണ്ടാണ്. അതില്ലാത്ത പല ഗോത്ര സമൂഹങ്ങളിലും പണ്ട് കേരളത്തിൽ തന്നെയും മുലകൾ വലിയ സംഭവം അല്ലായിരുന്നു. പലപ്പോഴും വിക്ടോറിയൻ മൂടി വയ്ക്കൽ യുക്തിയാണ് നമ്മുടെ ശരീര യുക്തിയിൽ ശ്ലീലവും അശ്ലീലവും മാറ്റി മറിച്ചത്.
പലപ്പോഴും മറയ്ക്കപ്പെട്ടത്കാണുവാനുള്ള ഒളിച്ചു നോട്ടം ചില സമൂഹങ്ങളിൽ കൂടും. ലൈംഗികത സാമൂഹികവും മതപരവുമായൊക്കെ കനത്ത നിയന്ത്രണമുള്ള സമൂഹങ്ങളിൽ ഒളിച്ചു നോട്ടം കൂടും. അതിന്റ കൂടെ ഭോഗ ദാരിദ്ര്യം ഉള്ള ആണുങ്ങൾ കൂടുതലുള്ള സമൂഹങ്ങളിൽ അത്യന്തം ആകാംക്ഷയോടെ സ്ത്രീ ശരീരം ഒളിഞ്ഞു നോക്കുന്ന ഭോഗ ദരിദ്ര വാസികളാണ് ഈ നാട്ടിലേ സദാചാര ഗുണ്ടകളും സദാചാര പൊലീസുകാരും. അവർക്കു ഒരു പുരുഷനെയും സ്ത്രീയെയും ഒരുമിച്ചു കണ്ടാൽ ഒരൊറ്റ കാര്യമേ മനസ്സിൽ വരുള്ളൂ. ഭോഗ ദാരിദ്ര്യം പിടിച്ച ഈ ഒളി നോട്ടക്കാർക്ക് പിന്നെ കലിപ്പാണ്.
സത്യത്തിൽ കേരളത്തിനും ഇന്ത്യക്കും വെളിയിൽപോയി ഒരുപാടു തരം ആളുകളെയും മനിഷ്യരെയും വസ്ത്ര രീതികളെയും ഒക്കെ കണ്ട ശേഷമാണ് കേരളത്തിൽ ആർജിച്ച രഹസ്യ കൊച്ചു പുസ്തക ഒളിനോട്ട സംസ്കാരത്തിൽ നിന്ന് മാറി ചിന്തിക്കാൻ പഠിച്ചത്.
നോർവേയിൽ ഓസ്ലോ നഗരത്തിനു അടുത്തു ള്ള ഫ്രോഗ്നർ പാർക്കിൽ ഞാൻ സ്ഥിരം പോകുമായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ നഗ്ന ശരീര ശില്പങ്ങൾ ഉള്ള 116 ഏക്കർ വലിപ്പമുള്ള ഒരു പാർക്കാണത് ..സത്യത്തിൽ നഗ്നത എന്ന കാഴ്ചപ്പാടുകൾ മാറ്റി മറിക്കുന്നതാണ് ആ പാർക്ക്.കാരണം പലപ്പോഴും ആണുങ്ങൾ മനസ്സിൽ കാണുന്ന സ്ത്രീ ശരീരം വളരെ ചെറുപ്പം ആയ 'വടിവ് ' ഒത്ത സ്ത്രീകളുടെയോ അല്ലെങ്കിൽ തികച്ചും ലൈംഗിക ത്വരയിൽ ആകൃഷ്ട്ടരായവരുടെയോ ആണ്. . പലപ്പോഴും പുരുഷ ശരീരവും മൈക്കൽ ആഞ്ചലോയുടെ
ഡേവിഡിനെപ്പോലെയാണ്.
എന്നാൽ ഗുസ്തുവ് വീഗലാൻഡ് (11 ഏപ്രിൽ 1869 -12 മാർച്ച് 1943) എന്ന നോർവീജിയൻ ശില്പി 1924 മുതൽ 1943 വരെ ചെയ്ത 212 ബ്രോൺസ് -ഗ്രാനൈറ്റ് ശില്പങ്ങൾ എല്ലാം
നഗ്നശരീരങ്ങളാണ് . അത് ഒരു മനുഷ്യൻ കടന്നുപോകുന്ന എല്ലാ അവസ്ഥകളെയും കാണിക്കുന്നതാണ്. ഒരാൾ ഇരുപത് വയ്സുള്ളപ്പോൾ ഉള്ള ശരീരവും തൊണ്ണൂറ് വയസ്സുള്ളപ്പോൾ ഉള്ള ശരീരവും ഒരുമിച്ചു കാണുമ്പോൾ നമ്മൾ അവിടെ കാണുന്നത് നഗ്ന ശരീരങ്ങൾ അല്ല. അവിടെ ജീവിതത്തിന്റെയും മനുഷ്യന്റയും അവസ്ഥകളെയാണ് കണ്ടത് . അവിടെ അശ്ലീലം ചിന്താ ശേഷിയുള്ള ഒരു മനുഷ്യനും തോന്നുകയില്ല.
അവിടെ പലപ്പോഴും പോയത് കുടുംബവും കുട്ടികളുമായാണ് അവിടെ ഒരുപാട് തരം തലകളും മുലകളും ഉടലുകളും കണ്ട ഞങ്ങളുട കുട്ടികൾക്ക് ഒന്നും സംഭവിച്ചില്ല. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ മാറി.
കാഴ്ചകകളും കാഴ്ചകൾ കാണുന്ന രീതിയും അതിനു അനുസരിച്ചുള്ള കാഴ്ചപ്പാടുകളുമാണ് ശ്ലീലവും അശ്ലീലവും നിർണ്ണയിക്കുന്നത്. അതിൽ ഒരു രാഷ്ട്രീയമുണ്ട്. ശരീരത്തിന്റെ രാഷ്ട്രീയത്തിൽ ലിംഗം വർണ്ണ ജാതി നോട്ടങ്ങളുണ്ട് . ആ നോട്ടങ്ങളെ പൊളിച്ചെഴുതാതെ ഒളിഞ്ഞു നോട്ട രോഗം (voyeurism) മാറില്ല. അത് കൂടുതൽ ഉള്ളവരാണ് പല അഭിനവ 'സദാചാര ' പൊലീസ്കാരും .
മുല എന്ന് കേട്ടാലോ അത് കണ്ടാലോ ഏതോ ഞെട്ടൽ ഉള്ളവരെ വീഗലാൻഡ് പാർക്കിലെ നഗ്ന ശരീരങ്ങളോ അല്ലെങ്കിൽ ഖജുരാഹോയിലോ ശില്പ നിബിഡ ക്ഷേത്രങ്ങളിലോ പോയി തൊഴുതാൽ പകുതി പ്രശ്നം തീരും
പലരും വിചാരിക്കുന്നത് 'സംസ്കാരം ' എന്ന് പറയുന്നത് ഏതോ വലിയ സൂത്രമാണ് എന്നാണ്. പലപ്പോഴും അതിനെ ആചാര അനുഷ്ഠാനങ്ങളായിഫ്രീസ് ചെയ്തു അധികാരത്തിന്റെ വ്യാകരണമാക്കുന്നത് സംഘടിത മതങ്ങളും സംഘടിത രാഷ്ട്രീയ ശക്തികളും അതന്റെ ആശ്രിതരുമാണ്. അതുകൊണ്ടാണ് ഇന്ന് കേരളത്തിൽ സാധാരണ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത വർണ്ണ നിർഭയരമായ കഥകളിയും പഴയ വള്ളം കളിയും നെറ്റി പട്ടം കെട്ടിയ ആനകളും സെറ്റ്മുണ്ടുടുത്തു കുറി വരച്ച കുല സ്ത്രീകളും കേരളത്തിന്റെ സംസ്കാര 'മഹിമ ' ആകുന്നത്. അങ്ങനെയുള്ള 'സാംസ്കാരിക 'കേരളത്തിൽ അതിനു അപ്പുറം ഉള്ള കാഴ്ചകൾ പലതും 'സംസ്കാര ഹിന ' മാണ് .
സംസ്കാരം എന്നത് എല്ലാ മനുഷ്യരുടെയും പല വിധ ജീവിത അവസ്ഥകളും ആവാസ പരിസരവുമായി നിരന്തരം മാറികൊണ്ടിരുന്നതാണ്. നമ്മുടെ ഭാഷയും ഭക്ഷണവും വസ്ത്രം ധാരണവും ആവാസ പരിസരവും അതിലൊക്കെ നിരന്തരം ഇടപെടുന്ന മനുഷ്യരും അവരുടെ സാങ്കേതിക വ്യവഹാരവുമൊക്കെ നിരന്തരം മാറുകയാണ്. സംസ്കാരം എന്നത് നമ്മൾ കഴിക്കുന്നതും കാണുന്നതും കേൾക്കുന്നതും മൂത്രം ഒഴിക്കുന്നതും അപ്പി ഇടുന്നതും വളി വിടുന്നതും എല്ലാം മാറുന്നത് അനുസരിച്ചു മാറുന്ന സൂത്രമാണ്. പണ്ട് തെങ്ങിൻ ചോട്ടിലോ തോട്ടിറമ്പിലോ അപ്പി ഇട്ടവർ ഇന്ന് 'യൂറോപ്യൻ' ക്ലോസെറ്റിൽ അപ്പി ഇടുമ്പോൾ മാറുന്ന ഒന്നാണ് ഈ സംസ്കാരം എന്ന സൂത്രം. കേരളത്തിൽ ഇപ്പോൾ വ്യാപകമായി പൊറോട്ടയുംഇറച്ചിയും ഇവിടെ പ്രചരിച്ചിട്ട് ഏത്ര നാളായി . റബർ മരം വന്നിട്ട് ഏത്ര വർഷം. ഇപ്പോൾ ഇതു എല്ലാം സംസ്കാരത്തിന്റെ ഭാഗമാണ് . സത്യത്തിൽ കഥകളിയല്ല പൊറോട്ടയാണ് ഇന്ന് കേരളത്തിന്റെ സംസ്കാരം . അതുകൊണ്ടാണ് അതിനെ ലണ്ടനിൽപോലും കേരള പൊറോട്ടയെന്നു പറയുന്നത്. ലാഹോറിലെ ഫുഡ് സ്ട്രീറ്റിൽ കഴിച്ച മലബാർ മട്ടൻ ഇന്ന് മലബാറിൽ കിട്ടില്ല എന്നതാണ് സംസ്കാരത്തിന്റെ വിരോധാഭാസം.
പണ്ട് കോണാൻ ഒന്നരയും തോർത്തുമൊക്കെ ഉടുത്തോണ്ട് നടന്നവരുടെ പിൻ ഗാമികളാൻ ഇന്ന് ജീൻസും റ്റീ ഷർട്ടും സാരിയും ചുരിദാറും കോട്ടും സൂട്ടുമൊക്ക ഇട്ട് നടക്കുന്നത് . ഇതു ഇനിയും കാലം മാറുന്നത് അനുസരിച്ചു മാറും.
കഴിഞ്ഞ ഒരു കൊല്ലം മുമ്പുള്ള സംസ്കാരമല്ല ഇന്ന് കേരളത്തിലും ഇന്ത്യയിലും ലോകത്തും. ക്വറിന്റൈൻ എന്ന പദം ഒരു വർഷം മുമ്പ് ഒരുപാടു പേർക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഐസൊലേഷൻ, ക്വറിന്റൈൻ ഒക്കെ, മാസ്ക് ഒക്കെ മലയാള ഭാഷയുടെ ഭാഗമാണ്. ഭാഷ നിരന്തരം മാറി കൊണ്ടിരിക്കുന്നു.
മാസ്ക് ധരിച്ചു കൊണ്ട് കുറെ മനുഷ്യർ കഴിഞ്ഞ വർഷം നടന്നാൽ അവർക്കു വട്ടാണ് എന്ന് പറഞ്ഞേനെ . പണ്ട് മുല മൂടാതെ നടക്കുന്നത് 'സംസ്കാരം '. ഇന്ന് 'മുലകൾ ' മൂടുന്നത് സംസ്കാരം. അത്കൊണ്ടാണ് ഒരാളുടെ മുലകളിൽ ചിത്രങ്ങൾ വരച്ചാൽ അത് അശ്ലീലമാകുന്നത്. അതെ
പെയിന്റിങ് കൈവെള്ളയിൽ വരച്ചാൽ ഇത്രയും കോലാഹലങ്ങലുണ്ടാകയില്ല . ഒളിഞ്ഞു നോട്ട സംസ്കാരത്തിലാണ് ' മുലകൾ ' പെട്ടെന്ന് ടാബുവും 'അരുതാത്തതും ' ലൈംഗിക 'അടയാളവുമൊക്കെയായി കാണുന്നത്.
ആ നോട്ട ശീലങ്ങളാണ് മാറേണ്ടത്. വീഗലാൻഡ് പാർക്കിൽ ആ നോട്ട ശീലം മാറ്റി എന്നതു അനുഭവമാണ് . അത് മാത്രം അല്ല പലപ്പോഴും പലരും സകുടുംബം കുളിക്കുകയും വെയിൽ കായുകയുമൊക്കെചെയ്യുന്ന ബീച്ചിൽ പോയപ്പോൾ ഉടുതുണി ഇട്ട്പോയാൽ അത് അസാധാരണമാണ്(abnormal ).അവിടെ തുണി ഇല്ലാതെയാണ് കുളിച്ചത് . അവിടെ ആരും ആരെയും ഒളിഞ്ഞു നോക്കേണ്ട അവസ്ഥ ഇല്ലായിരുന്നു . കാരണം സാധാരണ മനുഷ്യരുടെ ശരീരങ്ങൾ ഒന്നും 'വടി വൊത്ത ' സുന്ദര ശരീരങ്ങൾ അല്ല എന്നതാണ് വാസ്തവം .
അത്കൊണ്ടാണ് പറഞ്ഞത് മാറ്റണ്ടത് ആണുങ്ങളുടെയും കുലസ്ത്രീകളുടെയും നോട്ട ശീലങ്ങളാണ്.
212 നഗ്ന ശരീരങ്ങൾ ഉള്ള പാർക്കിൽ കുട്ടികളെ കൊണ്ട് പോയത് 'തെറ്റാണ് 'എന്ന് പറയുന്നവരും കേരളത്തിൽ കാണും.
ജെ എസ് അടൂർ
Stories you may Like
- വിദേശ സന്ദർശനം കേരളാ മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതെന്ത്?
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്