Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലമ്പാമ്പ് ഉൾപ്പടെ 600 ഓളം മൃഗങ്ങൾക്കൊപ്പം ഒന്നരവയസ്സുകാരൻ കഴിഞ്ഞിരുന്നത് നാലടി നീളവും വീതിയുമുള്ള ചെറിയ കൂട്ടിൽ; പരിസരത്തുനിന്നും ലഭിച്ചത് കഞ്ചാവ് ചെടികളും നിരവധി തോക്കുകളും; 82 കാരൻ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ; ജോർജ്ജിയയിലെ ഒരു മൊബൈൽ ഹോം റെയ്ഡ് ചെയ്തപ്പോൾ കണ്ട വിശേഷങ്ങൾ

മലമ്പാമ്പ് ഉൾപ്പടെ 600 ഓളം മൃഗങ്ങൾക്കൊപ്പം ഒന്നരവയസ്സുകാരൻ കഴിഞ്ഞിരുന്നത് നാലടി നീളവും വീതിയുമുള്ള ചെറിയ കൂട്ടിൽ; പരിസരത്തുനിന്നും ലഭിച്ചത് കഞ്ചാവ് ചെടികളും നിരവധി തോക്കുകളും; 82 കാരൻ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ; ജോർജ്ജിയയിലെ ഒരു മൊബൈൽ ഹോം റെയ്ഡ് ചെയ്തപ്പോൾ കണ്ട വിശേഷങ്ങൾ

സ്വന്തം ലേഖകൻ

ജോർജ്ജിയ സംസ്ഥാനത്തെ ഹെന്റ്രി കൗണ്ടിയിലെ വിജനമായ ഒരു പ്രദേശത്തുണ്ടായിരുന്ന ഒരു മൊബൈൽ ഹോം റൈയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ വരെ ഞെട്ടി. അത്തരത്തിലുള്ളതായിരുന്നു അവിടത്തെ കാഴ്‌ച്ചകൾ. അധികം ആൾ സഞ്ചാരമില്ലാത്തെ ഡെയ്ൽ സെമിടിർ റോഡിനരികിലായിരുന്നു ഈ മൊബൈൽ ഹോം സ്ഥിതി ചെയ്തിരുന്നത്. ആ വീടിന്റെ സ്വീകരണമുറിയിൽ, 4 അടി നീളവും 4 അടി വീതിയുമുള്ള ഒരു ചെറിയ കൂടിനകത്ത് പൊലീസുകാർ കണ്ടത് ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയേ. ആ കൂടിനു ചുറ്റുമായി സ്വീകരണമുറിയിൽ 600 ൽ അധികം മൃഗങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

46 കാരനായ ടി ജെ. ബ്രൗൺ, 42 കാരിയായ ഹീതർ സ്‌കാർബ്രോ, 82 കാരനായ ചാൾസ് ബ്രൗൺ എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിശുപീഡനം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ, മയക്കുമരുന്ന് ഉദ്പാദനം, മൃഗങ്ങളോടുള്ള ക്രൂരത അങ്ങിനെ നിരവധി വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ഈ മൊബൈൽ ഹോം പൊലീസ് റെയ്ഡ് ചെയ്തത്. കൂട്ടിനകത്ത് കുട്ടിക്ക് കളിക്കാൻ കളിപ്പാട്ടങ്ങൾ ഒന്നുമില്ലായിരുന്നു എന്നും കൗണ്ടി ഷെറിഫ് മോൺടെ ബെല്യു പറഞ്ഞു.

കുട്ടി കിടന്നിരുന്ന കൂട്ടിനടുത്തായി മൂന്ന് ബക്കറ്റുകളിലായി നിറയെ എലിക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. കൂടിൽ നിന്നും കേവലം മൂന്നടി മാത്രം മാറി 10 അടി നീളമുള്ള ഒരു മലമ്പാമ്പും വേറെ എട്ട് പാമ്പുകളും. 15 മുതൽ 20 വരെ നായ്ക്കൾ അതിനുള്ളിൽ അലയുന്നുണ്ടായിരുന്നു. 86 കോഴികൾ, 56 നായ്ക്കൾ 10 മുയലുകൾ, 4 തത്തകൾ, 3 പൂച്ചകൾ, ഒരു കൊക്ക്, പല്ലി, എന്നിവയും അവയിൽ ഉണ്ടായിരുന്നു. അവയിൽ ചിലത് മരിച്ച അവസ്ഥയിലായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

ഇതുകൂടാതെയാണ് 127 കഞ്ചാവ് ചെടികളും 17 തോക്കുകളും കണ്ടെടുത്തത്. ഇതുപോലെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നണ് റേയ്ഡിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറയുന്നത്. അത്യധികം വൃത്തിഹീനമായിരുന്നു ഈ വീട്. പാറ്റയും കീടങ്ങളും വീടിനുള്ളിൽ മുഴുവനുമുണ്ടായിരുന്നു. അടുക്കളയാണെങ്കിൽ തീർത്തും ഉപയോഗശൂന്യമായതും. മൃഗ സംരക്ഷണ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മൃഗങ്ങളെ നീക്കം ചെയ്തത്.

കുട്ടികളെ ഏറ്റവുമധികം സ്നേഹിക്കുന്ന സമൂഹത്തിൽ ഇത് മാപ്പ് അർഹിക്കാത്ത പ്രവർത്തി തന്നെയാണ് എന്നാണ് കൗണ്ടി ഷെറിഫ് ഇതിനെ കുറിച്ച് പറഞ്ഞത്. ഇതിന്റെ പിന്നിലെ യഥാർത്ഥ ഉദ്ദേശം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP