Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

17 വർഷമായി ആരും തിരിഞ്ഞു നോക്കാത്ത സ്പെയിനിലെ ഒരു ആഡംബര മന്ദിരം; ഗ്രേഡ് ത്രീ ലിസ്റ്റിലുള്ള ആസ്‌കോട്ട് പാലസിലേക്ക് കുടിവെള്ളമെത്തുന്നത് ഫ്രഞ്ച് ആൽപ്സിൽ നിന്നും; സെഷെയ്ൽസിൽ ഏഴുനില കൊട്ടാരം പണിയുവാൻ ദ്വീപിന്റെ വികസനത്തിനായി നൽകിയത് 100 മില്ല്യൺ പൗണ്ട്; ഹെലിപ്പാഡും നീന്തൽ കുളങ്ങളും ഉള്ള രാജകീയ നൗക; ഇനിയും ഏറെയുണ്ട് അബുദാബി അമീർ ഷെയ്ഖ് ഖാലിഫ ബിൻ സയ്യദ് അൽ നഹ്യാന് സ്വന്തമായി; ലോകത്തിലെ നാലാമത്തെ വലിയ ധനികന്റെ കഥ

17 വർഷമായി ആരും തിരിഞ്ഞു നോക്കാത്ത സ്പെയിനിലെ ഒരു ആഡംബര മന്ദിരം; ഗ്രേഡ് ത്രീ ലിസ്റ്റിലുള്ള ആസ്‌കോട്ട് പാലസിലേക്ക് കുടിവെള്ളമെത്തുന്നത് ഫ്രഞ്ച് ആൽപ്സിൽ നിന്നും; സെഷെയ്ൽസിൽ ഏഴുനില കൊട്ടാരം പണിയുവാൻ ദ്വീപിന്റെ വികസനത്തിനായി നൽകിയത് 100 മില്ല്യൺ പൗണ്ട്; ഹെലിപ്പാഡും നീന്തൽ കുളങ്ങളും ഉള്ള രാജകീയ നൗക; ഇനിയും ഏറെയുണ്ട് അബുദാബി അമീർ ഷെയ്ഖ് ഖാലിഫ ബിൻ സയ്യദ് അൽ നഹ്യാന് സ്വന്തമായി; ലോകത്തിലെ നാലാമത്തെ വലിയ ധനികന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

റിയൽ എസ്റ്റേറ്റ് ഏജന്റായ ആൻഡ്രൂ ലാക്സിന് ലഭിച്ചത് വിചിത്രമായ ഒരു അപേക്ഷയായിരുന്നു. വർഷങ്ങൾക്ക് മുൻപ് സ്പെയിനിൽ ഒരു വസ്തു വാങ്ങിയിരുന്നു, എന്നാൽ അത് മാഡ്രിഡിന് അടുത്തെവിടെയോ ആണ് എന്നല്ലാതെ കൃത്യമായി എവിടെയാണെന്നറിയില്ല. അത് കണ്ടുപിടിക്കണം. തികച്ചും വിചിത്രമായ ഈ ആവശ്യം വന്നത് അബുദാബി അമീർ ഷെയ്ഖ് ഖാലിഫ ബിൻ സയ്യദ് അൽ നഹ്യാന്റെ പ്രതിനിധിയിൽ നിന്നുമായിരുന്നു. ബ്രിട്ടനിലെ ആസ്‌കോട്ട് മാൻഷനിൽ ദൈനംദിനാവശ്യങ്ങൾക്ക് ഫ്രാൻസിലെ ആൽപ്സിൽ നിന്നും ശുദ്ധജലമെത്തിക്കുന്ന ഷെയ്ഖിനെ സംബന്ധിച്ച് ഇത് ഒരു അതിശയകരമായ വാർത്തയല്ല, എന്നാൽ സാധാരണക്കാരിൽ ഇത് തീർച്ചയായും കൗതുകമുണർത്തും.

ആൻഡ്രൊ ലക്സ് ഈ വസ്തു കണ്ടുപിടിച്ചു. സ്പാനിഷ് തലസ്ഥാനത്തുനിന്നും ഏകദേശം 40 മൈൽ വടക്കുമാറി, ഒരു കുന്നിൻ മുകളിലുള്ള ബംഗ്ലാവാണിത്. 15 ജീവനക്കാരാണ് ഇന്നും അവിടെ ജോലി ചെയ്യുന്നത്. ഇതുവരെ ഒരിക്കൽ പോലും ഭക്ഷണം പാചകം ചെയ്യാത്ത രാജകീയ അടുക്കളയിൽ, ഇനിയും പാക്ക്റ്റ് പൊട്ടിക്കാത്ത ഗൃഹോപകരണങ്ങൾ അടുക്കി വച്ചിരിക്കുന്നു. ഇന്നുവരെ ആരുമുറങ്ങാത്ത, പതിനൊന്ന് കിടപ്പുമുറികളിലേയും കിടക്കവിരികൾ ആഴ്‌ച്ചയിൽ ഒരിക്കൽ അലക്കിയെടുക്കുന്നു. ഒരു ജോഡി കൈകളെ പോലും ഉണക്കിയിട്ടില്ലാത്ത ടവലുകളും നിത്യേന അലക്കുന്നു.

ഞെട്ടിക്കുന്ന വിവരം അതൊന്നുമല്ല. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ ഇതുവരെ അവിടെ എത്തിയിട്ടുള്ളത് ഒരേയൊരു സന്ദർശകൻ മാത്രം, ഷെയ്ഖിന്റെ സ്വന്തം മകൻ. എന്നാൽ തികച്ചും ശാന്തമായ ഒരിടത്ത് താമസിക്കാൻ ആഗ്രഹിക്കാത്ത അയാൾ അന്നു രാത്രി അവിടെ താമസിക്കാൻ നിൽക്കാതെ മറ്റൊരിടത്തേക്ക് താമസം മാറുകയായിരുന്നു. ആരുമാരും എത്താനില്ലാത്ത ഈ കൊട്ടാരസമാനമായ ബംഗ്ലാവ് പരിപാലിക്കാൻ പ്രതിവർഷം 4,50,000 പൗണ്ട് ചെലവുവരും എന്നാണ് കണക്കാക്കുന്നത്. തായ്‌ലൻഡ് രാജാവിനും, ബ്രൂണൈ സുൽത്താനും, സൗദി രാജാവിനും ശേഷം നാലാമത്തെ പണക്കാരനായ, 18 ബില്ല്യൺ ആസ്തിയുള്ള ഷെയ്ഖിന് ഇത് വെറും നിസ്സാര തുകമാത്രം.

ഇന്നലെ ലണ്ടൻ ഹൈക്കോർട്ടിൽ ഷെയ്ഖിന്റെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു കേസിന്റെ വിസ്താരത്തിനിടെയാണ് ഈ വിവരം പുറത്തുവന്നത്. ഇതുമാത്രമല്ല, ഇനിയുമുണ്ട് ഈ ധനിക രാജാവിന്റെ സ്വത്തിന്റെ കഥകൾ. ഷെയ്ഖിന്റെ സ്വത്തുക്കളിൽ പ്രധാനപ്പെട്ടതാണ് പതിനെട്ടാം നൂറ്റാണ്ടിൽ തീർത്ത കെട്ടിട സമുച്ചയമായ വിങ്ക്ഫീൽഡിലെ ആസ്‌കോട്ട് പാലസ്. 1989 ൽ അന്നത്തെ റെക്കോർഡ് വിലയായ 18 മില്ല്യൺ പൗണ്ട് നൽകി മെഴ്സിഡസ് ബെൻസിന്റെ അനന്തരാവകാശിയായ മൈക്ക് ഫ്ലിക്കിൽ നിന്നാണ് ഷെയ്ഖ് ഇത് വാങ്ങിയത്. അതിനു മുൻപ് ഈ കെട്ടിട സമുച്ചയം ബേക്ക്ഡ് ബീൻസ് എന്ന അന്താരാഷ്ട്ര ബ്രാൻഡിന്റെ സ്ഥാപകനായ എച്ച് ജെ ഹീൻസിന്റെ കൊച്ചുമകന്റെ ഉടമസ്ഥതയിലായിരുന്നു.

ബ്രിട്ടീഷ് രാജ്ഞിയുടെ വിൻഡ്സർ കൊട്ടാരത്തിനടുത്താണ് ഇത് എന്നത് ഇതിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ഈ വസ്തുവിന് ചുറ്റും 6 ആടി 6 ഇഞ്ച് ഉയരത്തിൽ മതിലുകെട്ടാനുള്ള ശ്രമം ലോക്കൽ പ്ലാനേഴ്സിന്റെ അനുമതികിട്ടാതെ പാളിപ്പോയി.പിന്നീടാണ് ഇതിൽ ഭൂഗർഭ ജലസംഭരണികൾ നിർമ്മിച്ചത്. ഫ്രഞ്ച് ആൽപ്സിലെ ഈവിയൻ-ലെസ്-ബെയിൻസ് എന്ന പട്ടണത്തിൽ നിന്നും ടാങ്കറുകളിൽ എത്തിക്കുന്ന മിനറൽ വാട്ടർ ഇവിടെ സംഭരിച്ച് അതാണ് ദൈനംദിനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഈ ഫ്രഞ്ച് പട്ടണത്തിലും ഷെയ്ഖിന് കൊട്ടാരസദൃശ്യമായ ഒരു വീടുണ്ട്.

ഏറ്റവും രസകരമായ കാര്യം ഈ കൊട്ടാരത്തിലും ഷെയ്ഖ് ഇതുവരെ താമസിച്ചിട്ടില്ല എന്നതാണ്. ഷെയ്ഖ് അന്താരാഷ്ട്ര യാത്രകൾ നടത്തുന്നത് അദ്ദേഹത്തിന്റെ സ്വന്തം 747 ജംബോ ജറ്റിലാണ്. മാത്രമല്ല അദ്ദേഹത്തോടൊപ്പം 100 ജീവനക്കാർ മറ്റൊരു 737 ൽ അദ്ദേഹത്തെ അകമ്പടി സേവിക്കും. ഇത്രയും പേർക്ക് ഇവിടെ താമസിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഷെയ്ഖ് ഇവിടെ താമസിക്കാത്തത്. അദ്ദേഹത്തിന്റെ മറ്റൊരു സ്വത്ത് 1980 ൽ 5 മില്ല്യൺ പൗണ്ടിൻ വാങ്ങിയ, റിച്ച്മോണ്ട് പാർക്കിലെ ഹാം ഗെയ്റ്റാണ്. ഇതും സേവകർക്ക് താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്ത വീട്, വിപണി വിലയിലും കൂടുതൽ നൽകി വാങ്ങുവാൻ ഷെയ്ഖ് ശ്രമിച്ചു എന്നും എന്നാൽ ഉടമ അത് വിൽക്കാൻ തയ്യാറായില്ല എന്നും കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

ഫ്രാൻസിലെ കെയ്ൻസ് നഗരത്തിലും ഷെയ്ഖിന് നിരവധി ആസ്തികൾ ഉണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നത്. അതിൽ ഒരു ബംഗ്ലാവിൽ നിന്നും കടൽ തീരത്തെ റിസോർട്ടിലേക്ക് ഒരു സ്വകാര്യ വയർ ട്രെയിനും ഉണ്ട്. എന്നാൽ ഇന്ന് ഇതും ആളനക്കമില്ലാതെ കിടക്കുകയാണ് ഫ്രാൻസിലെ തന്നെ ഏവിയൻ പട്ടണത്തിനടുത്തുള്ള ജനീവ തടാക തീരത്തെ മാക്സില്ലി-സർ-ലെമാൻ ആണ് ഷെയ്ഖിന് പ്രിയപ്പെട്ട ഫ്രഞ്ച് വസതി. അദ്ദേഹം ഇവിടെ താമസിക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ ഉൾപ്പടെ അദ്ദേഹത്തിന് ആവശ്യമായ സാധനങ്ങൾ എല്ലാം തന്നെ അബുദാബിയിൽ നിന്നും ദിവസേന എത്തിക്കും.

യൂറോപ്പിന് പുറത്തും അബുദാബി എമീരിന് നിരവധി സ്വത്തുക്കളുണ്ട്. അതിലൊന്നാണ് സെഷെയ്ൽസിലെ ഒരു ചെറുകുന്നിൽ മുകളിൽ പണിത ഏഴുനില കൊട്ടാരം. ഇതിന്റെ പണിക്കിടെ പരിസര മലിനീകരണം എന്ന വാദമുയർത്തി തദ്ദേശ ഭരണകൂടം അനുമതി നിഷേധിച്ചപ്പോൾ ദ്വീപിന്റെ വികസനത്തിനായി 100 കില്ല്യൺ പൗണ്ട് നൽകിയാണ് ഷെയ്ഖ് ആ എതിർപ്പിനെ മറികടന്നത്.

ഇതിനെല്ലാം പുറമേയാണ് സ്വിമ്മിങ് പൂളും, ഹെലിപ്പാഡും ഉൾപ്പടെ എല്ലാ രാജകീയ ആഡംബരങ്ങളോടും കൂടിയ സ്വകാര്യ നൗക. പ്രതിവർഷം 48 മില്ല്യൺ പൗണ്ടാണത്രെ അതിന്റെ നടത്തിപ്പ് ചെലവ്. ലാൻസർ പ്രോപർട്ടി, ബെർക്കിലി സ്‌ക്വയർ ഹോൾഡിങ്സ് എന്നീ കമ്പനികളിലെ ഡയറക്ടർമാർ തമ്മിലുള്ള തർക്കമാണ് കോടതിയിലെത്തിയത്. ബ്രിട്ടീഷ് വെർജീനിയ ദ്വീപിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള ഈ കമ്പനികൾ ഷെയ്ഖിന്റെ ഉടമസ്ഥതയിലുള്ളതാണ്.

മഹാസൗധങ്ങൾക്ക് പുറമേ നിരവധി ബിസിനസ്സ് താത്പര്യങ്ങളും ഷെയ്ഖിന് ബ്രിട്ടനിൽ ഉള്ളതായി കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. ബെർക്കിലി സ്‌ക്വയറിലെ ജാക്ക്, ബാർക്ലേ കാർ ഷോറൂം, ചാൾസ് സ്ട്രീറ്റിലെ ഫൂട്ട്മാൻ പബ്ബ്, ബട്ടൺ പ്ലേസിലെ ഗിനിയ ഗ്രില്ല് എന്നിവ ഇവയിൽ ചിലത് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP