Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1953 മുതൽ ബക്‌സയിലെ നെൽകൃഷിക്കായി ആശ്രയിക്കുന്നത് ഭൂട്ടാനിലെ മനുഷ്യനിർമ്മിത കനാലിൽ നിന്നുള്ള വെള്ളം; വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയത് സമാന്തരമായി ഇന്ത്യൻ കൃഷിയിടത്തിലേക്ക് നിർമ്മിച്ച അനൗദ്യോഗിക കനാലുകൾ കാരണമുണ്ടായ സാധാരണ തടസ്സം; പ്രചരണമെത്തിയത് ഇന്ത്യയുമായി സംഘർഷത്തിലുള്ള അയൽ രാജ്യങ്ങളുടെ പട്ടികയിലേക്കു ഭൂട്ടാനും നീങ്ങിയെന്ന്; ഒടുവിൽ കൂറുവ്യക്തമാക്കി ഭൂട്ടാനും; നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂർവമായ ശ്രമം പൊളിയുമ്പോൾ

1953 മുതൽ ബക്‌സയിലെ നെൽകൃഷിക്കായി ആശ്രയിക്കുന്നത് ഭൂട്ടാനിലെ മനുഷ്യനിർമ്മിത കനാലിൽ നിന്നുള്ള വെള്ളം; വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയത് സമാന്തരമായി ഇന്ത്യൻ കൃഷിയിടത്തിലേക്ക് നിർമ്മിച്ച അനൗദ്യോഗിക കനാലുകൾ കാരണമുണ്ടായ സാധാരണ തടസ്സം; പ്രചരണമെത്തിയത് ഇന്ത്യയുമായി സംഘർഷത്തിലുള്ള അയൽ രാജ്യങ്ങളുടെ പട്ടികയിലേക്കു ഭൂട്ടാനും നീങ്ങിയെന്ന്; ഒടുവിൽ കൂറുവ്യക്തമാക്കി ഭൂട്ടാനും; നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂർവമായ ശ്രമം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിംപു: ചൈനയ്‌ക്കൊപ്പമാണ് നേപ്പാൾ. ഇരുവരും പിന്തുണയ്ക്കുന്നത് പാക്കിസ്ഥാനെ. ഇതിനൊപ്പം ഇന്ത്യയുടെ ഏറ്റവും അടുപ്പമുള്ള അയൽ രാജ്യമായ ഭൂട്ടാനേയും കൂടെ കൂട്ടാൻ ചൈനയുടെ ശ്രമങ്ങൾ നടന്നു. എന്നാൽ ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുകാണ് ഭൂട്ടാൻ. അസമിലെ കർഷകർക്കുള്ള ജലസേചനം നിർത്തിവച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ഭൂട്ടാൻ രംഗത്ത് വരുന്നത് ഇതിന്റെ ഭാഗമാണ്. 'തികച്ചും അടിസ്ഥാനരഹിതവും' ഇന്ത്യയുമായി തെറ്റിദ്ധാരണയുണ്ടാക്കാൻ 'നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂർവമായ ശ്രമവും' ആണിതെന്നും ഭൂട്ടാൻ വ്യക്തമാക്കി.

'2020 ജൂൺ 24 മുതൽ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച നിരവധി വാർത്തകളിലും ലേഖനങ്ങളിലും അസമിലെ ബക്‌സ, ഉഡൽഗുരി ജില്ലകളിലെ കർഷകർക്കുള്ള ജലസേചനം ഭൂട്ടാൻ തടഞ്ഞതായി ആരോപിക്കുന്നു. ഈ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. ഈ സമയത്ത് ജലസേചനം നിർത്താൻ യാതൊരു കാരണവുമില്ല.' ഭൂട്ടാൻ റോയൽ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ വ്യാജ പ്രചരണത്തിനും അവസാനമുണ്ടാവുകയാണ്. ഭൂ്ട്ടാനേയും ഇന്ത്യയേയും തമ്മിൽ തെറ്റിക്കാനുള്ള ഗൂഢാലോചനയിൽ പിറന്നതാണ് ഈ വാർത്ത എന്നാണ് സൂചന.

വാർത്തെയെ കുറിച്ച് അസം ചീഫ് സെക്രട്ടറി കുമാർ സഞ്ചയ് കൃഷ്ണ സംഭവത്തിൽ വിശദീകരണവുമായി രംഗത്തു വരികയും ചെയ്തിരുന്നു. മാധ്യമ വാർത്തകൾ പൂർണമായി തള്ളിയ അദ്ദേഹം തെറ്റായ പ്രചരണമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഭൂട്ടാൻ ഇന്ത്യയ്ക്ക് നൽകിയിരുന്ന വെള്ളം തടയുകയായിരുന്നില്ലെന്നും മറിച്ച് സഹായിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കനാലിൽ ഉണ്ടായ ഒരു തടസ്സം ഭൂട്ടാൻ അധികൃതരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലമായി തുറക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. അതിനൊപ്പം അദ്ദേഹം ഭൂട്ടാനിലെ ആളുകൾ വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

സമാന്തരമായി ഇന്ത്യൻ കൃഷിയിടത്തിലേക്ക് നിർമ്മിച്ച അനൗദ്യോഗിക കനാലുകൾ കാരണമുണ്ടായ സാധാരണ തടസ്സമാണ് അത്. ഭൂട്ടാൻ യഥാർത്ഥത്തിൽ നമ്മേ സഹായിക്കുകയാണ് ചെയ്തത്. 1953 മുതൽ ബക്‌സ ജില്ലയിലെ കർഷകർ നെൽകൃഷിക്കായി ഭൂട്ടാനിലെ മനുഷ്യനിർമ്മിത കനാലിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഭൂട്ടാൻ സർക്കാരിന്റെ തീരുമാനം 25 ഓളം ഗ്രാമങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തി എന്ന തരത്തിലായിരുന്നു പ്രചരണം.

ഭൂട്ടാൻ സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. തമുൽപൂർ സബ് ഡിവിഷനിലെ 25 ഗ്രാമങ്ങളിലെ നൂറുകണക്കിന് കർഷകർ പ്രതിഷേധം സംഘടിപ്പിക്കുകയും റോംഗിയ-ഭൂട്ടാൻ റോഡ് മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. ഭൂട്ടാൻ സർക്കാരുമായി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. എല്ലാ അന്താരാഷ്ട്ര പ്രോട്ടോക്കോളുകളും പാലിച്ച് കനാലിലേക്ക് വെള്ളം എത്തിക്കാമെന്ന് കർഷകർ അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് ഭൂട്ടാൻ തന്നെ നിലപാട് വിശദീകരിക്കുന്നത്.

ഇന്ത്യയുമായി സംഘർഷത്തിലുള്ള അയൽ രാജ്യങ്ങളുടെ പട്ടികയിലേക്കു ഭൂട്ടാനും ചേർന്നുവെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു വിശദീകരണവുമായി മന്ത്രാലയം രംഗത്തുവന്നത്. തടസ്സം നീക്കി ജലവിതരണം പുനഃസ്ഥാപിച്ചെന്നും ഭൂട്ടാൻ അറിയിച്ചു. ഭൂട്ടാനിലൂടെയുള്ള നദി അതിർത്തിക്കു സമീപം തിരിച്ചുവിട്ടാണ് അസമിലെ ഗ്രാമങ്ങളായ ബക്‌സ, ഉദാൽഗുഡി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ ദിവസം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. കല്ലും മരങ്ങളും വീണ് ഒഴുക്കു മുൻപു തടസ്സപ്പെട്ടപ്പോഴെല്ലാം ഗ്രാമവാസികളെത്തി തടസ്സം നീക്കുന്നതായിരുന്നു രീതി. കോവിഡ് നിയന്ത്രണങ്ങൾ മൂലം അതിർത്തി കടക്കാൻ ഗ്രാമവാസികൾക്കു ഭൂട്ടാൻ വിലക്കേർപ്പെടുത്തിയതോടെയാണ് ജലവിതരണം മുടങ്ങിയത്.

ജലവിതരണം ബോധപൂർവം മുടക്കിയതല്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ മൂലമുണ്ടായ പ്രശ്‌നമാണെന്നും ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അസമിലെ കർഷകർ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയപ്പോൾ ഭൂട്ടാനിലെ അധികൃതർ നേരിട്ടെത്തി നദിയിലെ തടസ്സങ്ങൾ നീക്കി ജലവിതരണം പുനഃസ്ഥാപിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ജലവിതരണം പുനഃസ്ഥാപിച്ചെന്നും ഭൂട്ടാനുമായി തർക്കങ്ങളില്ലെന്നും അസം ചീഫ് സെക്രട്ടറി കുമാർ സഞ്ജയ് കൃഷ്ണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP