Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊറോണ വൈറസ് സ്പാനിഷ് ഫ്ളൂവിന്റെ തനിയാവർത്തനം തന്നെയെന്ന് ലോകാരോഗ്യ സംഘടന; സെപ്റ്റംബറിൽ രണ്ടാം വരവിൽ രോഗാണു ലോകം എങ്ങും കത്തിപ്പടരും; ലക്ഷങ്ങളുടെ ജീവൻ എടുക്കാൻ കൊലയാളി വൈറസ് രണ്ട് മാസത്തിനകം വീണ്ടും എത്തുമെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസ് സ്പാനിഷ് ഫ്ളൂവിന്റെ തനിയാവർത്തനം തന്നെയെന്ന് ലോകാരോഗ്യ സംഘടന; സെപ്റ്റംബറിൽ രണ്ടാം വരവിൽ രോഗാണു ലോകം എങ്ങും കത്തിപ്പടരും; ലക്ഷങ്ങളുടെ ജീവൻ എടുക്കാൻ കൊലയാളി വൈറസ് രണ്ട് മാസത്തിനകം വീണ്ടും എത്തുമെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ലോകം മുഴുവൻ ദുരന്തം വിതച്ച കൊറോണ എന്ന രാക്ഷസ് വൈറസ് സാവധാനം പിന്മാറാൻ തുടങ്ങി എന്നൊരു തോന്നലുണ്ടെങ്കിൽ അതു വേണ്ട. ഇതൊരു താത്ക്കാലികമായ പിന്മാറ്റം മാത്രമാണ്.

ഇനിയൊരു രണ്ടാം വരവ് ഉണ്ടായാൽ ലോകമാകമാനം ലക്ഷക്കണക്കിന് ആളുകൾ ഈ വൈറസിനു മുന്നിൽ കീഴടങ്ങേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. സംഘടനയുടെ സ്ട്രാറ്റജിക് ഇനീഷിയേറ്റീവ് അസിസ്റ്റന്റ് ഡയറക്ടർ ജനറലായ ഡോ. റനിയേരി ഗുവേര പറയുന്നത് ഈ പകർച്ചവ്യാധിയുടെ ഇതുവരെയുള്ള പോക്ക് സംഘടനയിലെ ആരോഗ്യ വിദഗ്ദർ ഉദ്ദേശിച്ച രീതിയിൽ തന്നെയായിരുന്നു എന്നാണ്.

ഒരു നൂറ്റാണ്ട് മുൻപ് ലോകത്തെ കണ്ണുനീരിലാഴ്‌ത്തിയ സ്പാനിഷ് ഫ്ളൂ എന്ന മാരകമായ പകർച്ചവ്യാധിയുമായി കോവിഡ് 19 എന്ന മഹാമാരിയെ താരതമ്യം ചെയ്ത ഡോ. ഗുവേര പറഞ്ഞത് അന്നും ഒരു താത്ക്കാലിക പിന്മാറ്റത്തിനു ശേഷം സെപ്റ്റംബർ-ഒടോബർ മാസങ്ങളിൽ താപനില താഴ്ന്നതോടെ ഈ മഹാമാരി കൂടുതൽ ശക്തിാടെ തിരിച്ചെത്തുകയായിരുന്നു എന്നാണ്.

സ്പാനിഷ് ഫ്ളൂവിന്റെ അതേ സ്വഭാവസവിശേഷതയാണ് കോവിഡും പ്രദർശിപ്പിക്കുന്നത് എന്ന് അദ്ദേഹം ഒരു ഇറ്റാലിയൻ ടി വി ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വേനലിൽ, ഒരു പിന്മാറ്റം നടത്തിയ ഫ്ളൂ പിന്നീട് താപനില തിരിച്ചുവന്നപ്പോൾ വർദ്ധിച്ച വീര്യത്തോടെ തിരിച്ചടിക്കാൻ തുടങ്ങി. ഏകദേശം 50 ദശലക്ഷം പേരാണ് രണ്ടാം വരവിൽ കഥാവശേഷരായത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നമ്മൾ സ്പാനിഷ് ഫ്ളൂവിന്റെ ചരിത്രത്തിൽ നിന്നും എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ, അത് സൂചിപ്പിക്കുന്നത് കോവിഡ്-19 വീണ്ടും ഒരു വരവ് നടത്തും എന്നു തന്നെയാണെന്ന് യൂറോപ്യൂൻ സെൻട്രൽ ബാങ്ക് ചീഫ് ക്രിസ്റ്റിനി ലെഗ്രാഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിലും അന്ന് സ്പാനിഷ് ഫ്ളൂ പടര്ന്നു പിടിച്ചിരുന്നു. ബ്രിട്ടനിൽ ഏകദേശം 2,20,000 പേർ മരണമടഞ്ഞപ്പോൾ അമേരിക്കയിൽ മരിച്ചത് 6,75,000 പേരായിരുന്നു. 1918-ലെ വസന്തകാലത്ത് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട സ്പാനിഷ് ഫ്ളൂ താത്ക്കാലികമായി പിന്മാറി വീണ്ടും ആക്രമിക്കുകയായിരുന്നു.

താപനില വർദ്ധിക്കുന്നതോടെ വൈറസുകളുടെ പ്രതുദ്പാദന നിരക്ക് കുറഞ്ഞുവരുന്നതായി ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ വൈറസിനെ നിശ്ശേഷം ഇല്ലാതെയാക്കാൻ അന്തരീക്ഷ താപനിലയിലെ വർദ്ധനവിന് ആകില്ല. വീണ്ടും ചൂടുകുറയുന്നതോടെ വൈറസുകൾ കൂടുതൽ സജീവമാകും. അതുകൊണ്ടുതന്നെ യൂറോപ്പിൽ ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞു എന്നത് ആശ്വസിക്കാനുള്ള വക നൽകുന്നില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 11 യൂറോപ്യൻ രാഷ്ട്രങ്ങൾ ഇപ്പോഴും അപകടത്തിന്റെ വക്കിലാണെന്നും അവർ പറയുന്നു. എന്നാൽ, ഈ 11 രാഷ്ട്രങ്ങളുടെ പട്ടികയിൽ തങ്ങളെ ഉൾപ്പെടുത്തിയതിനെ സ്വീഡൻ വിമർശിച്ചു.

കിഴക്കൻ യൂറോപ്പിലെ താരതമ്യേന ദരിദ്രരായ രാഷ്ട്രങ്ങളാണ് ബാക്കിയുള്ള 10 രാഷ്ട്രങ്ങൾ. തങ്ങളുടെ ആരോഗ്യ രംഗവും മറ്റും ഈ രാഷ്ട്രങ്ങളിലേതിനോട് ഒരിക്കലും താരതമ്യം ചെയ്യുവാൻ സാധിക്കില്ല എന്നാണ് സ്വീഡൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP