Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സങ്കടക്കടലിൽ വെന്തുരുകിയ ആ അമ്മ ഒടുവിൽ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി; അരയ്ക്ക് താഴേക്ക് തളർന്ന പെൺമക്കളെ എടുത്തു കൊണ്ട് നടന്ന ആ അമ്മയുടെ മരണത്തിൽ അലറി കരഞ്ഞ് പെൺമക്കൾ: പ്ലസ് ടു വരെ രണ്ടു മക്കളെയും തോളിലേറ്റി സ്‌കൂളിലെത്തിച്ച ശൈലജ അവസാന ശ്വാസവും വലിച്ചത് തന്റെ പെൺമക്കളെ ഓർത്ത് വിതുമ്പിയ ശേഷം

സങ്കടക്കടലിൽ വെന്തുരുകിയ ആ അമ്മ ഒടുവിൽ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി; അരയ്ക്ക് താഴേക്ക് തളർന്ന പെൺമക്കളെ എടുത്തു കൊണ്ട് നടന്ന ആ അമ്മയുടെ മരണത്തിൽ അലറി കരഞ്ഞ് പെൺമക്കൾ: പ്ലസ് ടു വരെ രണ്ടു മക്കളെയും തോളിലേറ്റി സ്‌കൂളിലെത്തിച്ച ശൈലജ അവസാന ശ്വാസവും വലിച്ചത് തന്റെ പെൺമക്കളെ ഓർത്ത് വിതുമ്പിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: 19 വർഷം സങ്കടങ്ങളുടെ നടുവിലായിരുന്നു ശൈലജയുടെ ജീവിതം. ആറ്റു നോറ്റുണ്ടായ തന്റെ ഇരട്ട കൺമണികൾക്ക് രണ്ട് പേർക്കും അരയ്ക്ക താഴേക്ക് ചലിപ്പിക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ആ അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു പോയി. ഒടുവിൽ , അരയ്ക്കു താഴേക്കു ചലനശേഷിയില്ലാത്ത രണ്ട് പെൺമക്കളെ നോക്കി വളർത്തിയ ആ അമ്മ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. ചെറുകുന്ന് പൂങ്കാവ് ലക്ഷംവീട് കോളനിയിലെ പുതിയേടത്ത് വളപ്പിൽ എം.ശൈലജ (42) ആണ് മരിച്ചത്.

പ്ലസ് ടു വരെ രണ്ടു മക്കളെയും തോളിലേറ്റി സ്‌കൂളിലെത്തിച്ചു പഠിപ്പിച്ചിരുന്ന ശൈലജ മരിച്ചപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ വിധിക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ് ഒരു കുടുംബം. ഇതോടെ ഇരട്ടപ്പെൺകുട്ടികളും ഇളയ മകളും കണ്ണിനു ശസ്ത്രക്രിയ കഴിഞ്ഞ ഭർത്താവും അടങ്ങുന്ന കുടുംബം ശൈലജയുടെ മരണത്തോടെ ആശയും ആശ്രയവുമറ്റ നിലയിലാണ്. വൃക്ക രോഗം ബാധിച്ചാണ് ശൈലജ മരിക്കുന്നത്. അവസാന ശ്വാസം വലിക്കുന്നത് വരെ ആ അമ്മ തന്റെ ഈ രണ്ട് പെൺമക്കളെ ഓർത്താണ് വിതുമ്പിയിരുന്നത്.

അരയ്ക്കു താഴെ തളർന്ന പത്തൊമ്പതുകാരികളായ രണ്ടു പെൺമക്കളെയും അവസാന നാളിലും ഈ അമ്മയാണ് തോളിലേറ്റി നടന്നിരുന്നത്. ഇരട്ടക്കുട്ടികളായ പി.വി.അനുശ്രീ(19), പി.വി.മൃദുല (19) എന്നിവരുടെ ഓരോ കാര്യത്തിനും അമ്മയും ഇളയ സഹോദരി അനശ്വരയും(16) കൂട്ടിനുണ്ടായിരുന്നു. കാലിനു സ്വാധീനമില്ലാതെ ജനിച്ച ഇരട്ടക്കുട്ടികളുടെ ചികിത്സ നടത്തി കടം കയറിയതല്ലാതെ അവർക്കു നടക്കാനായില്ല. ഇരുവരെയും കര പറ്റിക്കാനാകാത്ത നിരാശയിലാണ് അമ്മയുടെ മടക്കം. രണ്ടു കുട്ടികളെയും തോളിലേറ്റി സ്‌കൂളിലേക്കു വർഷങ്ങളോളം നടന്നു. ചെറുകുന്ന് ഗവ. വെൽഫെയർ സ്‌കൂളിൽ പ്ലസ് ടു വരെ പഠിപ്പിച്ചു.

അസൗകര്യങ്ങൾ നിറഞ്ഞ വീട്ടിലേക്ക് കുട്ടികളെ വീൽചെയറിൽ കൊണ്ടു പോകാനുള്ള വഴി പോലും ഇല്ല. പുറത്തേക്കുള്ള എല്ലാ യാത്രകളിലും വളർന്നു വലുതായ മക്കളെയും എടുത്തു കൂടെ കൊണ്ടു നടക്കുകയായിരുന്നു പതിവ്. ഇളയ മകൾ അനശ്വര പത്താം ക്ലാസ് പൂർത്തിയാക്കിയതേയുള്ളൂ. ശൈലജയുടെ ഭർത്താവ് സ്വർണപ്പണിക്കാരനായിരുന്നു.

കണ്ണിനു ശസ്ത്രക്രിയ ചെയ്തതോടെ ഏറെനാൾ ജോലി ഇല്ലാതായി. അടുത്തിടെ മരപ്പണിക്കു സഹായിയായി പോയിത്തുടങ്ങിയതേയുള്ളൂ. ശൈലജയ്ക്കു വൃക്കരോഗം പിടിപെട്ടതോടെ കുടുംബം പൂർണമായും ദുരിതത്തിലായിരുന്നു. ഡയാലിസിസ് ചെയ്തു തളർന്നു പോകുന്നതിനിടയിലും തന്റെ മക്കളെ ഓർത്താണ് വിതുമ്പിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP