Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം മാതാവിന്റെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കന്നതിൽ എന്ത് അശ്ലീലമാണ് കുറ്റം പറയുന്നവർ കണ്ടത്? ജന്മം നൽകി മുലയൂട്ടി വളർത്തിയ മാതാവിന്റെ നഗ്‌ന ശരീരം കാണുന്നതു കൊണ്ട് എന്തുകുഴപ്പമാണ് സംഭവിക്കുന്നത്? ഞങ്ങളുടെ നഗ്‌നത കാണുന്നതു കൊണ്ട് മക്കൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല; വിവാദത്തിനും കേസിനും പിന്നിൽ ബിജെപി; ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ മുതൽ തുടങ്ങിയ വേട്ടയാടലാണ്; രഹ്നയുടെ ജീവിതപങ്കാളി മനോജ് മറുനാടനോട്

സ്വന്തം മാതാവിന്റെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കന്നതിൽ എന്ത് അശ്ലീലമാണ് കുറ്റം പറയുന്നവർ കണ്ടത്? ജന്മം നൽകി മുലയൂട്ടി വളർത്തിയ മാതാവിന്റെ നഗ്‌ന ശരീരം കാണുന്നതു കൊണ്ട് എന്തുകുഴപ്പമാണ് സംഭവിക്കുന്നത്? ഞങ്ങളുടെ നഗ്‌നത കാണുന്നതു കൊണ്ട് മക്കൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല; വിവാദത്തിനും കേസിനും പിന്നിൽ ബിജെപി; ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ മുതൽ തുടങ്ങിയ വേട്ടയാടലാണ്; രഹ്നയുടെ ജീവിതപങ്കാളി മനോജ് മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: രഹ്നാ ഫാത്തിമയ്ക്കെതിരെ ഇപ്പോൾ ഉയരുന്ന വിവാദത്തിനും കേസിനും പിന്നിൽ യുവമോർച്ചയും ബിജെപി പ്രവർത്തകരുമാണെന്ന് രഹ്നയുടെ ജീവിത പങ്കാളി മനോജ് ശ്രീധർ. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ മുതൽ തുടങ്ങിയ വേട്ടയാടലാണ്. രഹ്നയെ ഏതു വിധവും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ കേസുമെന്നും മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിവസ്ത്രയായി സ്വന്തം ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകനെകൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന തെറ്റുകാരിയല്ല. സ്വന്തം മാതാവിന്റെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കന്നതിൽ എന്ത് അശ്ലീലമാണ് കുറ്റം പറയുന്നവർ കണ്ടത്. അവന് ജന്മം നൽകി, മുലയൂട്ടി വളർത്തിയ മാതാവിന്റെ നഗ്‌ന ശരീരം കാണുന്നതു കൊണ്ട് എന്ത് കുഴപ്പമാണ് സംഭവിക്കുന്നത്. ഒരു ക്യാൻവാസു പോലെയാണ് അവൻ രഹ്നയുടെ ശരീരത്തെ കണ്ടത് എന്നും മനോജ് ശ്രീധർ പറയുന്നു.

വീട്ടിൽ പോലും കുട്ടികളും ഞാനും രഹ്നയും ഒന്നിച്ചാണ് വിവസ്ത്രരായി കുളിക്കുന്നത്. ഞങ്ങളുടെ നഗ്‌നത കാണുന്നതു കൊണ്ട് മക്കൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല. മാത്രമല്ല രണ്ട് വർഷം മുൻപ് എന്റെ ശരീരം ക്യാൻവാസാക്കി മകൻ ചിത്രം വരയ്ക്കുകയും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതുമാണ്. അന്ന് അശ്ലീലം കാണാത്ത ആൾക്കാർക്ക് ഇപ്പോൾ അശ്ലീലം കാണാൻ കഴിയുന്നത് എന്തുകൊണ്ടാണ് എന്നാണ് എന്റെ ചോദ്യം. അപ്പോൾ ഇത് ഉറപ്പായും കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. അവകാശത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായ ബോഡി പൊളിറ്റിക്സാണ് രഹ്ന മകനെകൊണ്ട് ശരീരത്തിൽ ചിത്രം വരയ്ക്കാൻ ഇടയാക്കിയ കാരണം. സ്ത്രീ ശരീരം എന്താണെന്ന് പൊതു സമൂഹത്തിൽ തുറന്ന് കാട്ടാനും സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾക്ക് തടയിടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മനോജ് വ്യക്തമാക്കുന്നു. രഹ്ന ഫാത്തിമ തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് മനോജ് പറയുന്നത്.

സാധാരണ നിലയിലെടുക്കേണ്ട ഒരു വിഷയമായിരുന്നു ഇത്. ഒരു കൂട്ടം ആളുകൾ അമ്മയും കുഞ്ഞും തമ്മിലുള്ളതിന് പോലും ലൈംഗിക ചുവയോടെയാണ് കാണുന്നത്. കാണുന്നവന്റെ കണ്ണിന്റേതാണ്പ്രശ്നം. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ലെന്നും മനോജ് പറഞ്ഞു. സ്വന്തം മക്കൾ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ രഹ്നാഫാത്തിമ തന്നെയാണ് 'ബോഡി ആൻഡ് പൊളിറ്റിക്‌സ്' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്.

അതേ സമയം നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ രഹ്നാ ഫാത്തിമ മുൻകൂർ ജാമ്യം തേടി. രഹ്നാ ഫാത്തിമ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് ഹർജിയിലുള്ളത്. ഇതിൽ പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടുന്ന പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തത്. രഹ്നയുടെ കൊച്ചിയിലെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് സാധ്യതകൾ മുന്നിൽക്കണ്ടാണ് രഹ്ന മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്.

'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്. ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP