Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രധാനമന്ത്രി, ചൈനയുമായുള്ള സംഘർഷത്തെ കുറിച്ച് സത്യം പറയാൻ ഭയക്കേണ്ടതില്ല'; കേന്ദ്ര സർക്കാറിനെതിരെ പ്രതികരണവുമായി വീണ്ടും രാഹുൽ ഗാന്ധി

'പ്രധാനമന്ത്രി, ചൈനയുമായുള്ള സംഘർഷത്തെ കുറിച്ച് സത്യം പറയാൻ ഭയക്കേണ്ടതില്ല'; കേന്ദ്ര സർക്കാറിനെതിരെ പ്രതികരണവുമായി വീണ്ടും രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷത്തെ കുറിച്ച് സത്യം പറയാൻ ഭയക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരായ വിമർശനം ഉന്നയിച്ചത്. സംഘർഷത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തതിലായിരുന്നു രാഹുലിന്റെ വിമർശനം.

'ചൈനയുമായുള്ള സംഘർഷത്തിൽ രാജ്യം മുഴുവൻ സൈന്യത്തിനും സർക്കാറിനുമൊപ്പമാണ്. ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്തിയിട്ടില്ലെന്നും ആരും ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഇല്ലെന്നുമാണ് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, ഉപഗ്രഹ ദൃശ്യങ്ങളും മുൻ സൈനികരുമൊക്കെ പറയുന്നത് ചൈന മൂന്നിടങ്ങളിൽ നമ്മുടെ ഭൂമിയിൽ അതിക്രമിച്ച് കടന്നിരിക്കുന്നു എന്നാണ്.'

'്പ്രധാനമന്ത്രി, ഭയക്കാതെ രാജ്യത്തോട് സത്യം പറയേണ്ട സമയമാണിത്' - രാഹുൽ തുടർന്നു. പ്രധാനമന്ത്രി പറയുന്നത് സത്യമല്ലെങ്കിൽ അതിന്റെ പ്രയോജനം ലഭിക്കുക ചൈനക്കാണ്. അവർ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ, അവർക്കെതിരായി നമുക് ഒരുമിച്ച് പൊരുതാം. ചൈന നമ്മുടെ ഭൂമിയിൽ കടന്നുകയറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുകയാണെങ്കിൽ അവർക്കെതിരായ നടപടിക്ക് രാജ്യം മുഴുവൻ താങ്കളുടെ കൂടെ നിൽക്കുമെന്നും രാഹുൽ പറഞ്ഞു.

ആരാണ് നമ്മുടെ സൈനികരെ നിരായുധരായി അയച്ചതെന്നും എന്തിനുവേണ്ടിയായിരുന്നു അതെന്നുമുള്ള ചോദ്യം അവശേഷിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയുമായുള്ള സംഘർഷത്തിൽ ഗാൽവാനിൽ 20 സൈനികർ കൊല്ലപ്പെട്ടത് സംബന്ധിച്ച് കേന്ദ്രസർക്കാറിനെതിരെ വിമർശനമുന്നയിച്ച് സോണിയാഗാന്ധിയുടെ വിഡിയോ സന്ദേശവും വെള്ളിയാഴ്ച പുറത്തുവന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP