Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്മോഹൻ സിങ്​ പ്രധാനമന്ത്രിയായിരുന്ന കാലത്ത്​ അതിർത്തിയിൽ 43,000 കിലോമീറ്റർ ദൂരം ചൈനക്ക്​ വിട്ടുകൊടുത്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; ജെ പി നഡ്ഡയെ കണക്കും ഭൂമിശാസ്ത്രവും പഠിപ്പിച്ച് സോഷ്യൽമീഡിയ

മന്മോഹൻ സിങ്​ പ്രധാനമന്ത്രിയായിരുന്ന കാലത്ത്​ അതിർത്തിയിൽ 43,000 കിലോമീറ്റർ ദൂരം ചൈനക്ക്​ വിട്ടുകൊടുത്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; ജെ പി നഡ്ഡയെ കണക്കും ഭൂമിശാസ്ത്രവും പഠിപ്പിച്ച് സോഷ്യൽമീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയെ കണക്കും ഭൂമിശാസ്ത്രവും പഠിപ്പിച്ച് സോഷ്യൽമീഡിയ. ഇന്ത്യാ- ചൈനാ തർക്കം രൂക്ഷമാകുന്നതിനിടെ കോൺ​ഗ്രസിനെ വിമർശിച്ച് നഡ്ഡ നടത്തിയ പ്രസ്താവനയാണ് പുലിവാലായത്. ഭൂമിയുടെ ചുറ്റളവിനെക്കാൾ കൂടുതൽ‌ കോൺ​ഗ്രസ് സർക്കാർ ചൈനക്ക് വിട്ടുകൊടുത്തു എന്നായിരുന്നു നഡ്ഡ ആരോപിച്ചത്. ഡോ. മന്മോഹൻ സിങ്​ പ്രധാനമന്ത്രിയായിരുന്ന കാലത്ത്​ അതിർത്തിയിൽ 43,000 കിലോമീറ്റർ ദൂരം ചൈനക്ക്​ വിട്ടുകൊടുത്തുവെന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം.. ‘യു.പി.എ ഭരണകാലത്ത്​ ഒന്നു പൊരുതുക പോലും ചെയ്യാതെ ഇത്രയും സ്​ഥലം ചൈനക്ക്​ അടിയറവെച്ചു’ എന്ന്​ സാമൂഹിക മാധ്യമമമായ ട്വിറ്ററിലാണ്​ നഡ്​ഡ കുറിച്ചത്​. ഭൂമിയുടെ മൊത്തം ചുറ്റളവ്​ 40,075 ആണെന്ന്​ അറിയാത്തതുകൊണ്ടായിരുന്നു ഈ പരാമർശം. ഈ അബദ്ധം ചൂണ്ടിക്കാട്ടി വിമർശകർ നഡ്​ഡക്ക്​ ഭൂമിശാസ്​ത്ര, ഗണിത പാഠങ്ങളുമായി രംഗത്തുവന്നതോടെ ട്വിറ്ററിൽ തമാശ കലർന്ന ട്രെൻഡിങ്ങായി ഇതു മാറി.

ഇന്ത്യ-ചൈന അതിർത്തി പ്രശ്​നം കൈകാര്യം ചെയ്​തതിൽ നരേന്ദ്ര മോദി സർക്കാറി​​െൻറ വീഴ്​ചകൾ ചൂണ്ടിക്കാട്ടി മന്മോഹൻ സിങ്​ കടുത്ത വിമർശനമുന്നയിച്ചിരുന്നു. മന്മോഹന്​ മറുപടി പറയുന്നതിനിടയിലാണ്​ 43000 കിലോമീറ്ററി​​ന്റെ ‘ഞെട്ടിക്കുന്ന’ കണക്കുമായി നഡ്​ഡ ട്വിറ്ററിൽ അവതരിച്ചത്​. ഇതോടെ പരിഹാസത്തി​​െൻറ കൂരമ്പുകളായിരുന്നു ബിജെപി അധ്യക്ഷനുനേരെ. ‘43000 KM’ എന്നത്​ മണിക്കൂറുകൾ കൊണ്ട് ട്രെൻഡിങ്ങായി. രസകരമായ ട്രോളുകളുമായി നഡ്​ഡയെ നിർത്തിപ്പാരിച്ചു. ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3214 കിലോമീറ്ററാണ്​ എന്നറിയാത്ത ദേ​ശീയ പ്രസിഡൻറാണോ നിങ്ങൾ എന്ന ചോദ്യവുമുയർന്നു. കിഴക്കേ അറ്റം മുതൽ പടി​ഞ്ഞാറേ അറ്റം വരെ 2933 കിലോമീറ്ററാണെന്ന വിവരവും അവർ പകർന്നുനൽകി.

‘ഞാൻ 43,000 കിലോമീറ്ററെന്ന നഡ്​ഡാജിയുടെ വാദത്തിനൊപ്പമാണ്​. സത്യത്തിൽ കോൺഗ്രസ്​ അധികാരത്തിലെത്തു​മ്പോൾ നമ്മുടെ തലസ്​ഥാനം ‘പ്ലൂ​ട്ടോ’ ആയിരുന്നു. 1962ൽ നെഹ്​റു അത്​ ചൈനക്ക്​ നൽകി. ഇപ്പോൾ എട്ടു ഗ്രഹങ്ങളേ നമുക്കുള്ളൂ’ - ഒരു പ്രതികരണം ഇങ്ങനെ.
‘കൂടുതൽ മിടുക്കരായ വ്യാജ വാർത്ത സൃഷ്​ടാക്കളെ വാടകക്കെടുക്കൂ. അല്ലെങ്കിൽ, ഡോ. സിങ്​ ഭൂമിക്കുപുറമെ മുകളിൽ ചെറിയ ഒരു കഷ്​ണം കൂടി നൽകിയതായി തോന്നും.’ -ട്വിറ്ററിൽ ഒരാൾ പ്രതികരിച്ചത്​ ഇങ്ങനെ. ‘ഭൂമിയുടെ മൊത്തം ചുറ്റളവ്​ 40,075 കിലോമീറ്ററാണെന്ന്​ ഇങ്ങനെ വിഡ്​ഢിത്തം വിളമ്പുന്ന ഇദ്ദേഹത്തോട്​ ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ. ഇന്ത്യ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന്​ ഞങ്ങൾ ആവശ്യപ്പെടുന്നത്​ അതുകൊണ്ടാണ്​’ -ഒരു ട്വീറ്റിലുള്ളത് ​ഇപ്രകാരം. ‘43000 കിലോമീറ്റർ? അപ്പോൾ ഇന്ത്യ ഭൂമിയേക്കാൾ വലുതാണല്ലേ’ -മറ്റൊരാളുടെ പരിഹാസം. കറാച്ചിയിൽനിന്ന്​ ബീജിങ്​ വരെ മൊത്തം 4860 കിലോമീറ്ററാണെന്ന്​ മാപ്പ്​ സഹിതം ഒരാളുടെ ട്വീറ്റ്​.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP