Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കോവിഡ് മുക്തനായി; കോവിഡ് നെഗറ്റീവായത് പ്ലാസ്മ തെറാപ്പിക്ക് പിന്നാലെ നടത്തിയ പരിശോധനയിൽ

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കോവിഡ് മുക്തനായി; കോവിഡ് നെഗറ്റീവായത് പ്ലാസ്മ തെറാപ്പിക്ക് പിന്നാലെ നടത്തിയ പരിശോധനയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കോവിഡ് മുക്തനായി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. അതിന് പിന്നാലെ നടത്തിയ പരിശോധനാ ഫലത്തിലാണ് കോവിഡ് നെഗറ്റീവായത്.ഇന്ന് വൈകീട്ട് ആശുപത്രി വിടുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 16-ന് തുടർച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദർ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വിവരം ജൂൺ 17-ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജൂൺ 14ന് അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കോവിഡ് അവലോകന യോഗത്തിൽ സത്യേന്ദർ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ. ഡൽഹി മുഖ്യമന്ത്രി അരവ്‌നിദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സർക്കാർ ആശുപത്രിയായ രാജീവ്ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റിയിൽനിന്ന് തെക്കൻ ഡൽഹിയിലെ മാക്‌സ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഐ.സി.യു.വിൽ കഴിയുന്ന ഇദ്ദേഹത്തിന് മുഴുവൻ സമയവും ഓക്‌സിജൻ നൽകുന്നുണ്ട്. ജയിനിന്റെ ആരോഗ്യം മോശമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP