Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ആറ് കോടിയുടെ ഭാഗ്യവാൻ ആരെന്ന് അറിവായില്ല; കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ലോട്ടറി നറുക്കെടുത്തപ്പോഴുള് ഭാഗ്യവാനെ തേടി കേരളം

സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ആറ് കോടിയുടെ ഭാഗ്യവാൻ ആരെന്ന് അറിവായില്ല; കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ലോട്ടറി നറുക്കെടുത്തപ്പോഴുള് ഭാഗ്യവാനെ തേടി കേരളം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. se 208304 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ. പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ലോട്ടറി അടിച്ചിരിക്കുന്നത്. ആരാണ് ആറ് കോടിയുടെ ഭാഗ്യമാൻ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഉൾപ്പെടുന്നതാണ് സമ്മർ ബമ്പർ ഭാഗ്യക്കുറി.

മാർച്ച് 31ന് നടക്കേണ്ടിയിരുന്ന ബമ്പറിന്റെ നറുക്കെടുപ്പ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. കഴിഞ്ഞവർഷം നാല് കോടി ആയിരുന്നു സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാനത്തുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP