Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരന്റെ പിതാവായി ഷംന കാസിമിന്റെ വീട്ടിലെത്തിയ ആൾ പിടിയിൽ; അറസ്റ്റിലായത് വാടാനപ്പള്ളി സ്വദേശി അബൂബക്കർ; ബ്ലാക്‌മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി; ഇനി പിടികൂടാനുള്ളത് വരന്റെ അമ്മയായി വീട്ടിലെത്തിയ സ്ത്രീയെ കൂടി; അഞ്ച് യുവതികൾ തട്ടിപ്പിനു ഇരയായതായി ഐജി വിജയ് സാഖറെ; കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്ന് സൂചന; പ്രതികൾക്കെതിരെ ഉയർന്നിരിക്കുന്ന പരാതികൾ സ്വർണവും തട്ടി, ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് അടക്കമുള്ള പരാതികൾ

വരന്റെ പിതാവായി ഷംന കാസിമിന്റെ വീട്ടിലെത്തിയ ആൾ പിടിയിൽ; അറസ്റ്റിലായത് വാടാനപ്പള്ളി സ്വദേശി അബൂബക്കർ; ബ്ലാക്‌മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി; ഇനി പിടികൂടാനുള്ളത് വരന്റെ അമ്മയായി വീട്ടിലെത്തിയ സ്ത്രീയെ കൂടി; അഞ്ച് യുവതികൾ തട്ടിപ്പിനു ഇരയായതായി ഐജി വിജയ് സാഖറെ; കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്ന് സൂചന; പ്രതികൾക്കെതിരെ ഉയർന്നിരിക്കുന്ന പരാതികൾ സ്വർണവും തട്ടി, ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് അടക്കമുള്ള പരാതികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് പിടിയിലായത്. ഏഴ്് പേരടങ്ങുന്ന സംഘത്തിൽ അംഗമായിരുന്നു അബൂബക്കർ. കേസിൽ നേരത്തെ അഞ്ച് പ്രപതികൾ അറസ്റ്റിലായിരുന്നു. രാവിലെ കോടതിയിൽ കീഴടങ്ങാനെത്തിയ അബ്ദുൾ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉച്ചയോടെയാണ് വാടാനപ്പള്ളി സ്വദേശിയായ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. വരന്റെ പിതാവിന്റെ വേഷത്തിൽ ഷംനയുടെ വീട്ടിലെത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇയാൾക്ക് നിർണായകമായ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. ഇയാൾ കഴിഞ്ഞ നാല് ദിവസമായി ഒളവിലായിരുന്നു. കേസിൽ പ്രധാനപ്രതിയായ ഒരു സ്ത്രീയെ കൂടിയാണ് പിടികൂടാനുള്ളത്. ഇവരാണ് വരന്റെ അമ്മയായി കുടുംബത്തെ ബന്ധപ്പെട്ടത്.

അതേസമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്കെതിരെ കൂടുതൽ പരാതിക്കാരുണ്ടെന്ന് കൊച്ചി പൊലീസ് അറിയിച്ചു. അഞ്ചുപേർക്കൂടി തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇനിയും കൂടുതൽ പരാതികൾ ഉണ്ടായേക്കുമെന്ന് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ഷംന കാസിമിന്റെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. പ്രതികളുടെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് കൂടുതൽപേർ പരാതിയുമായി പൊലീസിനെ ബന്ധപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ നടി, കൊച്ചിയിലുള്ള ഒരു മോഡൽ എന്നിവരുൾപ്പെടെ മൂന്ന് യുവതികളാണ് പരാതി നൽകിയത്. ഇവരെക്കൂടാതെ അഞ്ചുപേർക്കൂടി പരാതിയുമായി എത്തിയിട്ടുണ്ടെന്നാണ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്.

പണവും സ്വർണവും തട്ടി, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളാണ് പ്രതികൾക്കെതിരെ ഉള്ളത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം സ്വർണക്കടത്ത് സംബന്ധിച്ച പരാതിയിൽ സ്ഥിരീകരണമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ ടിക് ടോക്ക് താരത്തെ ബന്ധപ്പെടുമെന്നും കമ്മീഷണർ അറിയിച്ചു. പ്രതികൾക്ക് സിനിമ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളുമായി ബന്ധമുണ്ടെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം ഷംന കാസിമിനോട് പണം ചോദിച്ചിട്ടില്ലെന്ന് കേസിലെ അഞ്ചാം പ്രതി അബ്ദുൾ സലാം വ്യക്തമാക്കി. അൻവറിന് വേണ്ടിയാണ് വിവാഹം ആലോചിച്ചത്. ആദ്യം അനുകൂലമായിരുന്ന ഷംനയുടെ കുടുംബം പിന്നീട് പിന്മാറുകയായിരുന്നു. ഷംനയോട് പണം ചോദിച്ചിട്ടില്ല. സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നും പ്രതി അബ്ദുൾ സലാം പറഞ്ഞു. ആലപ്പുഴ സ്വദേശിയായ നടിയും കടവന്ത്രയിലെ മോഡലും ഉൾപ്പെടെ മൂന്ന് യുവതികൾ ഇന്നലെ പരാതി നൽകിയിരുന്നു. ഇവർക്ക് പുറമേ അഞ്ചു പേർ കൂടി പരാതി നൽകി. ഇതോടെ കേസിനെ പുതിയ തലം വരികയാണ്. യുവതികളിൽ നിന്ന് പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണം ഉൾപ്പെടെ നടന്നതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

സ്വർണക്കടത്ത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാസർകോടുള്ള ടിക്ടോക് താരത്തെ വിളിച്ചുവരുത്തുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു. തട്ടിപ്പു സംഘത്തിന്റെ വലയിൽ കൂടുതൽ പേർ വീണിട്ടുണ്ടെന്നും ഇവർക്ക് സിനിമാ മേഖലയുമായി ഉൾപ്പെടെ ബന്ധമുണ്ടെന്നും വിവരം ലഭിച്ചതോടെ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസിൽ മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകി. ഇവർക്ക് തട്ടിപ്പ് സംഘവുമായുള്ള ബന്ധമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെയും ഇവർ പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി സംഘത്തിന് മുന്നിൽ എത്തിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ആലപ്പുഴയിലുള്ള മോഡലിന്റെ സുഹൃത്താണ് മീര. ഇവരുടെ നിർദ്ദേശപ്രകാരമാണ് മോഡൽ ഒരു ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാസർഗോഡുള്ള ടിക് ടോക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്നാലും ഇയാളേയും ചോദ്യം ചെയ്യും. ഷംന ആവശ്യപ്പെട്ടപ്പോഴൊക്കെ ടിക് ടോക് താരത്തിന്റെ നിരവധി ഫോട്ടോകൾ തട്ടിപ്പ് സംഘം നൽകിയിരുന്നു. ഇത് എങ്ങനെയാണ് ഇവർക്ക് കിട്ടിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ നാല് പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇവരെ പാലക്കാട് രഹസ്യകേണ്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഷംന കാസിമിന്റെ പക്കൽനിന്നു പണം തട്ടാൻ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തൽ നേരത്തെ ചർച്ചയായിരുന്നു. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പിൽ ഇരകളാകാതിരിക്കാനാണു പൊലീസിൽ പരാതി നൽകിയതെന്നും കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP