Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസിഐസിഐ ബാങ്ക് വീഡിയോ കെവൈസി അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി:പുതിയ ഉപഭോക്താക്കൾക്ക് ബാങ്കുമായുള്ള വീഡിയോ ആശയ വിനിമയത്തിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ കെവൈസി പൂർത്തിയാക്കുവാൻ ഐസിഐസിഐ ബാങ്ക് സംവിധാനമൊരുക്കി. സേവിങ്സ് അക്കൗണ്ട്, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്കായി വീഡിയോ കെവൈസി സംവിധാനം ഉപയോഗിക്കാം.

പൂർണമായും ഡിജിറ്റൽ ആയ ഈ കടലാസി രഹിത സംവിധാനം ഭവന വായ്പകൾക്കും മറ്റു റീട്ടെയിൽ പദ്ധതികൾക്കും ഘട്ടം ഘട്ടമായി നടപ്പാക്കും. ശമ്പള അക്കൗണ്ട് അടക്കമുള്ള സേവിങ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നവർക്ക് വീഡിയോ വഴിയുള്ള കെവൈസി പൂർത്തിയാക്കൽ പ്രയോജനപ്പെടുത്താനാവും. ബാങ്കിന്റെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നവർക്കും ഇതു പ്രയോജനപ്പെടുത്താം. മറ്റു ക്രെഡിറ്റ് കാർഡുകൾക്കും ഭവന വായ്പകൾക്കും മറ്റു ചെറുകിട പദ്ധതികൾക്കും ഉടൻ തന്നെ ഈ സേവനം ലഭ്യമാക്കും. ശമ്പള അക്കൗണ്ട് ആരംഭിക്കാനും പേഴ്സണൽ ലോൺ നേടാനും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമാണ് ഐസിഐസിഐ ബാങ്ക്.

ബാങ്ക് ശാഖയിൽ പോകുകയോ ഉദ്യോഗസ്ഥരെ സന്ദർശിക്കുകയോ ചെയ്യാതെ ഏതാനും മിനിറ്റുകൾക്കകം പൂർത്തിയാക്കാനാവുന്ന ഈ സംവിധാനത്തിന് നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ പ്രസക്തി ഏറെയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബഗ്ചി ചൂണ്ടിക്കാട്ടി.

ഒരു ഡിജിറ്റൽ ഉപകരണം, പാൻ കാർഡ്, പേന, പേപ്പർ എന്നിവ കൈവശമുണ്ടെങ്കിൽ വീട്ടിലിരുന്ന ഏതാനും മിനിറ്റുകൾക്കകം കെവൈസി പ്രക്രിയ പൂർത്തിയാക്കാൻ ഉപഭോക്താവിനാകും. ഏതാനും മണിക്കൂറുകൾക്കം പുതിയ ഉപഭോക്താവിന്റെ സേവിങ്സ്/ ശമ്പള അക്കൗണ്ടുകൾ പൂർണമായും പ്രവർത്തന ക്ഷമമാകും. പുതിയ ഒരു ഉപഭോക്താവ് ഓൺലൈൻ ഇൻസ്റ്റാ സേവിങ്സ് അക്കൗണ്ട് ആരംഭിക്കുമ്പോൾ ആ വ്യക്തിക്ക് വീഡിയോ കെവൈസിക്കുള്ള സൗകര്യം ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും ഇതു ലഭിക്കും. ഗോൾഡ് പ്രിവിലേജ് അക്കൗണ്ട്, ദി വൺ, ശമ്പള അക്കൗണ്ടുകൾ, പേഴ്സണൽ ലോൺ എന്നിവയ്ക്കും ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് ഈ സൗകര്യങ്ങൾ ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP