Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിനന്ദനമാണോ, വിമർശനമാണോ എന്നറിയാൻ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്; മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ് എന്നാണ് കത്തിലെ ഉള്ളടക്കം; പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്; വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ല; പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര സർക്കാർ അഭിനന്ദിച്ചെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ല. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ് എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് വി മുരളീധരൻ പറഞ്ഞു.പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

എന്നാൽ ഇതു പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. തുടർന്നാണ് മാസ്‌കും ഷീൽഡും ധരിച്ചുവന്നോട്ടെ എന്ന ആവശ്യം വ്യക്തമാക്കി കത്തയച്ചത്. ഇതിനാണ് അപ്രായോഗിക സമീപനം മാറ്റി, പ്രായോഗികതയിലേക്ക് വന്നതിൽ സന്തോഷം എന്ന് അറിയിച്ചത്.

വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തിൽ കോവിഡ് പരിശോധന, പിപിഇ കിറ്റ് എന്നിവയെക്കുറിച്ച് പരാമർശമില്ല. മാസ്‌കും ഫെയ്സ്ഷീൽഡും ഗ്ലൗസും ധരിക്കണം എന്ന നിബന്ധന വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോളൂ. ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. നിങ്ങളുടെ ആവശ്യം അതത് രാജ്യങ്ങളിലെ അംബാസഡർമാരെ അറിയിക്കാം എന്നാണ് പറഞ്ഞത്. ഇതാണ് അഭിനന്ദനമായി കൊട്ടിഘോഷിച്ചത്. അഭിനന്ദനമാണോ, വിമർശനമാണോ എന്നറിയാൻ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരൻ ചോദിച്ചു.

24-ാം തീയതി കേന്ദ്രം എഴുതിയ കത്ത് കേരള സർക്കാർ പൂഴ്‌ത്തിവെച്ചു. കോവിഡ് ടെസ്റ്റ്, പിപിഇ കിറ്റ് എന്നിവയിൽ കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പ്രായോഗികമല്ല എന്നാണ് കത്തിലുള്ളത്. ഇതാണ് പൂഴ്‌ത്തിവെച്ചത്. മാസ്‌കും ഷീൽഡും ധരിച്ചുവന്നോട്ടെ എന്ന കത്തിനെയാണ് നല്ല കാര്യമെന്ന് വിശേഷിപ്പിച്ചത്.കോവിഡ് മഹാമാരിക്കെതിരെ രാജ്യം യുദ്ധമുഖത്താണ്. എന്നാൽ കേരളസർക്കാർ യുഎൻ വെബിനാർ വരെ പിആർ പ്രവർത്തനമാക്കുന്നു. യുദ്ധം ജയിച്ച ശേഷം പിആർ വർക്ക് നടത്താം. എന്നാൽ യുദ്ധത്തിനിടെ പിആർ വർക്ക് നടത്തുന്നത് അൽപ്പത്തരമാണ്. ഇത്തരം അൽപ്പത്തരം മലയാളികളെ അപഹാസ്യരാക്കും.

ടെസ്റ്റിങ് 15,000 ആയി വർധിപ്പിച്ചിട്ടുണ്ട്. വളരെ നല്ല കാര്യം. എന്നാൽ ടെസ്റ്റിങ്ങിൽ കേരളം നിൽക്കുന്നത് 28-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 583 ആണ് ദേശീയ ശരാശരി. പിആർ വർക്കിന് വേണ്ടി ചെലവാക്കുന്ന പണം കൂടുതൽ ടെസ്റ്റ് നടത്താനും ക്വാറന്റൈൻ സെന്റുകൾ ഉണ്ടാക്കാനും കേരള സർക്കാർ വിനിയോഗിക്കണം. പിആർ വർക്കിലൂടെ കോവിഡിനെ ചെറുക്കാനാവില്ല. ട്രൂനാറ്റ് ടെസ്റ്റ് അടക്കം താൻ ഇന്നലെ പറഞ്ഞ ആറു കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും വി മുരളീധരൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP