Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

150 കിലോമീറ്ററിൽ കുറഞ്ഞ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് പോലും ഓടിക്കാനാവില്ലെന്നത് നിയമം; മോട്ടോർ വാഹന നിയമം അനുസരിച്ച് ഓടിക്കാനാകുക സാദാ ഫാസ്റ്റ് സർവ്വീസ് മാത്രം; ദീർഘദൂരയാത്രക്കാരെ ലക്ഷ്യമിട്ട് കെ എസ് ആർ ടിസി തുടങ്ങിയ റിലേ സർവ്വീസുകൾ പകൽ കൊള്ള;സാദാ ഫാസ്റ്റിൽ കയറി ഇറങ്ങി തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെത്തിയാൽ കൊടുക്കേണ്ടത് 271 രൂപ മാത്രം; റിലേ സർവ്വീസ് നിയമ വിരുദ്ധ വഴിയിലൂടെ 55 രൂപ അധികം പിടിച്ചു വാങ്ങുന്ന ആനവണ്ടി കഥ; ഇത് വൈദ്യുത ബിൽ ക്രൂരതയെ അപ്രസക്തമാക്കുന്ന തട്ടിപ്പ്

150 കിലോമീറ്ററിൽ കുറഞ്ഞ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് പോലും ഓടിക്കാനാവില്ലെന്നത് നിയമം; മോട്ടോർ വാഹന നിയമം അനുസരിച്ച് ഓടിക്കാനാകുക സാദാ ഫാസ്റ്റ് സർവ്വീസ് മാത്രം; ദീർഘദൂരയാത്രക്കാരെ ലക്ഷ്യമിട്ട് കെ എസ് ആർ ടിസി തുടങ്ങിയ റിലേ സർവ്വീസുകൾ പകൽ കൊള്ള;സാദാ ഫാസ്റ്റിൽ കയറി ഇറങ്ങി തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെത്തിയാൽ കൊടുക്കേണ്ടത് 271 രൂപ മാത്രം; റിലേ സർവ്വീസ് നിയമ വിരുദ്ധ വഴിയിലൂടെ 55 രൂപ അധികം പിടിച്ചു വാങ്ങുന്ന ആനവണ്ടി കഥ; ഇത് വൈദ്യുത ബിൽ ക്രൂരതയെ അപ്രസക്തമാക്കുന്ന തട്ടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ദീർഘദൂരയാത്രക്കാരെ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. വെള്ളിയാഴ്ച മുതൽ റിലേ സർവീസുകൾ ആരംഭിക്കുമ്പോൾ ഉയരുന്നത് വിവാദം മാത്രം. ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നത് തീർത്തും നിയമ വിരുദ്ധ സർവ്വീസിനാണ്. ജനങ്ങളെ കൊള്ളയടിക്കുകയെന്നതാണ് ലക്ഷ്യം. പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന ശൈലിയിൽ യാത്രക്കാരെ കൊള്ളയടിക്കാൻ റിലേ സർവീസ് എന്ന ഉടായിപ്പാണ് കെഎസ്ആർടിസി നടത്തുന്തന്. പൂർണമായും നിയമവിരുദ്ധമായ കെഎസ്ആർടിസി സർവീസുകളാണ് റിലേ സർവീസുകൾ.

തിരുവനന്തപുരത്തിനും തൃശ്ശൂരിനുമിടയിലാണ് സർവീസുകൾ തുടക്കത്തിൽ നടപ്പാക്കുക. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തുനിന്ന് കൊല്ലം, കൊല്ലത്തുനിന്ന് ആലപ്പുഴ, ആലപ്പുഴനിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്കും ഇതേ ക്രമത്തിൽ തിരിച്ചുമാണ് സർവീസ്. രാത്രി ഒമ്പതോടുകൂടി സർവീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ചവരെയുള്ള സർവീസുകൾ തൃശ്ശൂർവരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലും അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ക്രമീകരണം.

പൂർണമായും നിയമവിരുദ്ധമായ കെഎസ്ആർടിസി സർവീസുകളാണ് റിലേ സർവീസുകൾ. തിരുവനന്തപുരത്ത് നിന്നും 73 കി.മി മാത്രം ദൂരത്തുള്ള കൊല്ലത്തേയ്ക്ക് സൂപ്പർ എക്സ്പ്രസ്/സൂപ്പർ ഡീലക്സ്, 87 കി.മി ദൂരത്തിൽ കൊല്ലം ആലപ്പുഴ റൂട്ടിലും 62 കി.മി ദൂരത്തുള്ള എറണാകുളം തൃശൂർ റൂട്ടിലും കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകൾ ഓടിക്കും.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യണമെങ്കിൽ ആദ്യം എറണാകുളം ബസിൽ കയറി എറണാകുളത്തിറങ്ങുക. ആ ടിക്കറ്റ് കാണിച്ചാൽ എറണാകുളം ആലപ്പുഴ ബസിൽ മുൻഗണന. അങ്ങനെയങ്ങനെ 4 വണ്ടി കയറി ഇറങ്ങി തിരുവനന്തപുരത്തെത്തുക എന്നതാണ് കെഎസ്ആർടിസിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ പുതിയ എംഡി ബിജു പ്രഭാകറിന് നൽകി 'ഉഗ്രൻ ഐഡിയ'. അതിനവർ ഒരു പേരും നൽകി. റിലെ സർവീസ്.

സത്യത്തിൽ ഈ റിലേ സർവീസുകൾക്കായി സൂപ്പർ ഡീലക്സ് പോയിട്ട് സൂപ്പർ ഫാസ്റ്റ് പോലും ഓടിക്കാനാവില്ല. കാരണം 150 കിലോമീറ്ററിൽ കുറഞ്ഞ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് പോലും ഓടിക്കാനാവില്ല. സാദാ ഫാസ്റ്റ് ഓടിക്കാം. അതാണ് നിലവിലെ മോട്ടോർ വാഹന നിയമം. എന്നാൽ ഓടിക്കുന്നതോ? 300 കിലോമീറ്റർ റൂട്ട് ദൂരത്തിന് മുകളിൽ മാത്രം ഓടിക്കാൻ പറ്റുന്ന സൂപ്പർ ഡീലക്സും. ഇതാണ് നിയമ വിരുദ്ധത.

ജനസേവനമല്ല, ജനങ്ങളെ കൊള്ളയടിക്കാനാണീ 'റിലെ' സർവീസ് എന്നാണ് ഉയരുന്ന ആരോപണം. ലക്ഷ്യ ബോധമില്ലാതെ കെഎസ്ആർടിസിയിലെ ഇഡിമാർ നൽകിയ നിർദ്ദേശം എന്നാണ് ഉയുരന്ന വാദം. ഇത് കെഎസ്ആർടിസി എംഡിയോ, ഗതാഗത സെക്രട്ടറിയോ എന്തിന് പറയുന്നു ഗതാഗത മന്ത്രിയോ പോലും മനസാലാക്കിയില്ലെന്നും ആക്ഷേപമുണ്ട്.

303 കി.മി റൂട്ട് ദൂരത്ത് തിരുവനന്തപുരം തൃശൂർ റൂട്ടിൽ നേരിട്ട് സൂപ്പർ ഡീലക്സ് സർവീസ് നടത്തിയാൽ യാത്രാക്കൂലി 328 രൂപ. എന്നാൽ കൊല്ലത്തും, ആലപ്പുഴയിലും, എറണാകുളത്തും കയറി ഇറങ്ങി കൊണ്ടുപോയാൽ 383 രൂപാ വാങ്ങിക്കാം. സാദാ ഫാസ്റ്റിൽ യാത്ര ചെയ്താൽ വാങ്ങാനാവുക 271 രൂപയാണ്. ഒരു യാത്രക്കാരിനിൽ നിന്നും ഒറ്റ യാത്രയിൽ 55 രൂപ അധികം. വൈദ്യുതി ബോർഡിനെക്കാൾ വലിയ കൊള്ള.

തൃശൂർ എറണാകുളം റൂട്ടിൽ 104 രൂപ... എറണാകുളം ആലപ്പുഴ റൂട്ടിൽ 81 രൂപ... ആലപ്പുഴ കൊല്ലം റൂട്ടിൽ 106 രൂപ.... കൊല്ലം തിരുവനന്തപുരം റൂട്ടിൽ 92 രൂപ. അങ്ങനെ 383 രൂപയാണ് ചാർജ്. ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ പിണറായി മോദിയോട് മത്സരിക്കുകയാണെന്നാണ് പിണറായി സർക്കാരും കെ എസ് ആർ ടി സിയും എന്നാണ് ഉയരുന്ന ആരോപണം.

അതിനിടെ ഒരു കണ്ടക്ടറോ മെക്കാനിക്കോ, ക്ലർക്കോ, ഡ്രൈവറോ ആകാനുള്ള യോഗ്യത പോലുമില്ലാത്തവർ നിയമവിരുദ്ധമായി എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരുന്നതാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണമെന്നും, നിശ്ചിത യോഗ്യതയില്ലാത്ത സർവീസ് ബുക്കിൽ തന്നെ കൃത്രിമം കാണിച്ചാണ് നിലവിലെ ഇഡിമാർ കെഎസ്ആർടിയിസിൽ തുടരുന്നതെന്നും ആക്ഷേപം ശക്തമാണ്. നിലവിൽ നല്ല നിലയിൽ ഓടുന്ന 'ഫാസ്റ്റു പാസഞ്ചർ ചെയിൻ സർവീസുകൾ' രാവിലെ 5 മണി മുതൽ 15 മിനിറ്റ് ഇടവിട്ട് തൃശൂർ - എറണാകുളം, എറണാകുളം -ആലപ്പുഴ, ആലുപ്പുഴ കൊല്ലം കൊല്ലം - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയാൽ മതിയെന്നതാണ് പ്രതിസന്ധി പരിഹാരത്തിനുള്ള മാർഗ്ഗം.

പുതിയ എംഡിയെ സജീവമാക്കാനാണ് റിലെയുമായി ഇഡിമാർ എത്തിയത്. ഇങ്ങനെ ഓടിച്ചാൽ 383 രൂപയ്ക്ക് പകരം 271 രൂപയ്ക്ക് തൃശൂർ നിന്നും തിരുവനന്തപുരത്തെത്താം. ഇനിയെങ്കിലും ഇഡിമാരെ ഒഴിവാക്കി സർവീസ് നടത്തിപ്പിൽ പരിചയമുള്ള ഓപ്പറേഷൻ വിഭാഗത്തെ താക്കോൽ തസ്തികകളിൽ നിയമിക്കണമെന്ന് യൂണിയൻ നേതാക്കളും ആവശ്യപ്പെടുന്നു.

പുതിയ എംഡിയുടെ ഉപദേശകരായി എത്തിയിരിക്കുന്നവരൊക്കെ സർവീസ് നടത്തിപ്പിനെപ്പറ്റി ഒന്നും അറിയാത്ത മെക്കാനിക്കൽ വിഭാഗമാണെന്നും, ബസുകൾ നന്നാക്കുന്ന കാര്യത്തിൽ ഇവർ വട്ടപൂജ്യമാണെന്നും 6,300 ബസുകളിൽ 4,500 മാത്രമാണ് റോഡിലോടുന്നതെന്നും 1,800 എണ്ണം വർക്ക് ഡിപ്പോകളിലാണെന്നും യൂണിയൻ പറയുന്നു. മുകൾ മുതൽ അടി വരെ മെക്കാനിക്കൽ ഓഫീസർമാരെ ഓപ്പറേഷനിൽ നിന്നൊഴിവാക്കി വണ്ടി റിപ്പയറിന്റെ മാത്രം ഉത്തരവാദിത്തം ഏല്പിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടുന്നുണ്ട്..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP