Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാർക്‌സിസത്തിന്റെ കാലിക പ്രസക്തയിലെ പാർട്ടി ക്ലാസ് നാളെ ഫെയ്‌സ് ബുക്കിലൂടെ; എസ് ആർ പിയുടെ താത്വിക ക്ലാസ് എല്ലാവരും കാണുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും അറിയാൻ എഫ്ബി ലൈക്ക് ക്യാംപെയ്ൻ; സംസ്ഥാന കമ്മിറ്റിയുടെ പേജിനൊപ്പം ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേജുകളും സഖാക്കൾ ലൈക്ക് ചെയ്യണം; ഓരോ ലോക്കൽ കമ്മിറ്റിക്ക് 1000 ലൈക്കുകളും പോഷക വർഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റികൾക്ക് 10,000 ലൈക്കും ക്വാട്ട; കോവിഡിൽ സിപിഎം അടിമുടി മാറുമ്പോൾ

മാർക്‌സിസത്തിന്റെ കാലിക പ്രസക്തയിലെ പാർട്ടി ക്ലാസ് നാളെ ഫെയ്‌സ് ബുക്കിലൂടെ; എസ് ആർ പിയുടെ താത്വിക ക്ലാസ് എല്ലാവരും കാണുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും അറിയാൻ എഫ്ബി ലൈക്ക് ക്യാംപെയ്ൻ; സംസ്ഥാന കമ്മിറ്റിയുടെ പേജിനൊപ്പം ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേജുകളും സഖാക്കൾ ലൈക്ക് ചെയ്യണം; ഓരോ ലോക്കൽ കമ്മിറ്റിക്ക് 1000 ലൈക്കുകളും പോഷക വർഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റികൾക്ക് 10,000 ലൈക്കും ക്വാട്ട; കോവിഡിൽ സിപിഎം അടിമുടി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒരിക്കൽ കമ്പ്യൂട്ടറിനെ കുറ്റം പറഞ്ഞവരാണ് കമ്യൂണിസ്റ്റുകാർ. ഇനി അതെല്ലാം പഴയ കാര്യം. കോവിഡ് കാലത്തു രാഷ്ട്രീയ പ്രവർത്തനത്തിന് ഓൺലൈനിൽ അഭയം തേടുകയാണ് സിപിഎം.

ഓൺലൈനിലായതോടെ പാർട്ടി ഘടകങ്ങളുടെ ഫേസ്‌ബുക് പേജിനു ലൈക്കടിക്കാൻ അംഗങ്ങൾക്കു ക്വോട്ട നിശ്ചയിച്ചു സിപിഎം. സംസ്ഥാന കമ്മിറ്റിയുടെ ഫേസ്‌ബുക് പേജ് വഴിയുള്ള പ്രതിവാര പാർട്ടിപഠന ക്ലാസ് നാളെ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം എഫ്ബി ലൈക്ക് ക്യാംപെയ്ൻ തുടങ്ങിയത്. മാർക്‌സിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നാളെ ആദ്യ ക്ലാസെടുക്കുന്നത് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയാണ്.

ഓരോ ലോക്കൽ കമ്മിറ്റിയും 1000 ലൈക്കുകളും പോഷക വർഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റികൾക്ക് 10,000 ലൈക്കുമാണ് ക്വോട്ട. സംസ്ഥാനത്ത് 2093 ലോക്കൽ കമ്മിറ്റികളാണ് സിപിഎമ്മിനുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ പേജിനൊപ്പം ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേജുകളും ലൈക്ക് ചെയ്യണം. അങ്ങനെ ലൈക്കുകളിലൂടെ സിപിഎമ്മിന്റെ എഫ് ബി പേജുകളെ ആഗോള ശ്രദ്ധയിലെത്തിക്കാനാണ് നീക്കം. ലൈക്കിലൂടെ സിപിഎമ്മിന്റെ പ്രവർത്തന രീതികൾ പരമാവധി എല്ലാവരിലും എത്തുകയും ചെയ്യും. ഇതിന് വേണ്ടി കൂടിയാണ് പുതിയ നീക്കം.

ഓരോ ജില്ലയ്ക്കും ലൈക്ക് ക്യാംപെയ്‌നിന് ഓരോ ദിവസം നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസം പേജിനു പരമാവധി ലൈക്ക് വർധിപ്പിക്കുകയാണു ജില്ലാ കമ്മിറ്റികളുടെ ചുമതല. കോഴിക്കോട് ജില്ലയിൽ ഇന്നലെയായിരുന്നു എഫ്ബി ലൈക്ക് ക്യാംപെയ്ൻ. സംസ്ഥാന കമ്മിറ്റിയുടെ പേജിനൊപ്പം ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേജും ലൈക്ക് ചെയ്യേണ്ടതിനാൽ ക്യാംപെയ്‌നിൽ ഓരോ ഘടകത്തിന്റെയും പങ്കാളത്തവും മനസ്സിലാക്കാൻ കഴിയും. പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്ന സഖാക്കളെ കണ്ടെത്താൻ പ്രത്യേക സംവിധാനവും ഉണ്ടാകും.

ലൈക്ക് ചെയ്യേണ്ട നാലു ഫെയ്‌സ് ബുക് പേജുകളുടെയും ലിങ്ക് സഹിതം ലോക്കൽ കമ്മിറ്റികൾ തയാറാക്കിയ മെസേജുകൾ വാട്‌സാപ് ഗ്രൂപ്പുകൾ വഴിയാണു പ്രചരിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ തടസ്സമുള്ളതിനാൽ ഫേസ്‌ബുക് പേജുകൾ വഴിയാണു നേതാക്കളുടെ പ്രസംഗങ്ങൾ. വിവിധ വിഷയങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങളുമായി നമ്മളൊന്നിച്ച് എന്ന പേരിൽ പ്രചാരണ പരിപാടിയും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്‌ബുക്കിൽ നടത്തിയിരുന്നു. ഈ പ്രസംഗങ്ങൾ പരമാവധി പേരിൽ എത്തിക്കാൻ കൂടിയാണ് ലൈക്ക് ക്യാംപെയ്ൻ.

വിവിധ ഘടകങ്ങളുടെ ഫേസ്‌ബുക് പേജുകൾ ജില്ലാ സെക്രട്ടറിമാരുടെ വാരാന്ത്യ രാഷ്ട്രീയ അവലോകനമുൾപ്പെടെയുള്ള പരിപാടികളും ആരംഭിച്ചു. ഇതിനു പിന്നാലെയാണു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി പഠന ക്ലാസ് നാളെ ആരംഭിക്കുന്നത്. ശനിയാഴ്ചകളിൽ രാത്രി 7.30 മുതൽ 8.30 വരെ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഫേസ്‌ബുക് പേജിലാണ് ക്ലാസ് നടക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP