Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡു കാലത്ത് ഇരുപതാം ദിവസവും ഇന്ധന വില കൂട്ടി എണ്ണ കമ്പനികൾ; വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും കണ്ണടച്ച് ഇരുട്ടാക്കി മോദി സർക്കാരും; ലോക്ഡൗൺ കാലത്ത് വില കുറഞ്ഞപ്പോൾ കൂട്ടിയ 13 രൂപയുടെ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കാതെ കൊള്ളയ്ക്ക് കൂട്ടു നിന്ന് കേന്ദ്ര സർക്കാരും; കൊറോണയിലെ വിൽപ്പന നഷ്ടം കുറയ്ക്കാൻ പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി; ജനങ്ങളുടെ പ്രയാസവും പ്രതിഷേധവും ജനാധിപത്യ സർക്കാർ കാണാതെ പോകുമ്പോൾ

കോവിഡു കാലത്ത് ഇരുപതാം ദിവസവും ഇന്ധന വില കൂട്ടി എണ്ണ കമ്പനികൾ; വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും കണ്ണടച്ച് ഇരുട്ടാക്കി മോദി സർക്കാരും; ലോക്ഡൗൺ കാലത്ത് വില കുറഞ്ഞപ്പോൾ കൂട്ടിയ 13 രൂപയുടെ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കാതെ കൊള്ളയ്ക്ക് കൂട്ടു നിന്ന് കേന്ദ്ര സർക്കാരും; കൊറോണയിലെ വിൽപ്പന നഷ്ടം കുറയ്ക്കാൻ പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി; ജനങ്ങളുടെ പ്രയാസവും പ്രതിഷേധവും ജനാധിപത്യ സർക്കാർ കാണാതെ പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാജ്യത്ത് ആദ്യമായി തുടർച്ചയായ 20-ാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ ഉയർച്ച. ജനങ്ങളുടെ പ്രയാസവും പ്രതിഷേധവും വകവയ്ക്കാതെ മോദി സർക്കാർ മുമ്പോട്ട് പോകുന്നതിന് തെളിവാണ് ഇത്.

പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണു വ്യാഴാഴ്ച അർധരാത്രി മുതൽ കൂടുന്നത്. കഴിഞ്ഞ 20 ദിവസത്തെ പെട്രോൾ വിലയിൽ ഉണ്ടായ വർധന 8.88 രൂപയും ഡീസലിൽ 10.22 രൂപയുമാണ്. ജൂൺ 26ന് കോട്ടയത്തു പെട്രോൾ ലീറ്ററിന് 80.67 രൂപയും ഡീസൽ 76.24 രൂപയുമാണ്. കേന്ദ്ര സർക്കാരിന് 23 രൂപയ്ക്ക് കിട്ടുന്ന ഇന്ധനമാണ് നികുതികൾ കുത്തി നിറച്ച് വലിയ തുകയിൽ കച്ചവടം നടത്തുന്നത്. ഇതിലൂടെ കോടികൾ ഖജനാവിലേക്ക് കിട്ടും. കോവിഡ് കാലത്ത് വലിയ വിലക്കയറ്റത്തിന് ഇത് വഴിതെളിച്ചിട്ടുണ്ട്.

ഇന്നലെ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണു കൂടിയത്. ഇതോടെ ചരിത്രത്തിലാദ്യമായി ഡൽഹിയിൽ പെട്രോളിനെക്കാൾ കൂടുതൽ വില ഡീസലിന് കൊടുക്കേണ്ടി വരികയുമുണ്ടായി. 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയർന്ന ശേഷം ബുധനാഴ്ച ഡീസലിനു മാത്രം വില വർധിക്കുകയായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) 30% ആയി ഉയർത്തിയതാണു ഡൽഹിയിൽ ഡീസൽവിലയിൽ കാര്യമായ മാറ്റമുണ്ടാക്കിയത്. ഇത് ഏറെ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. ലോക്ഡൗൺ കാലത്ത് വില ഇടിഞ്ഞപ്പോൾ എക്‌സൈസ് ഡ്യൂട്ടി സർക്കാർ കൂട്ടിയിരുന്നു. ഇത് പിൻവലിക്കാനും കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില ബാരലിന് 45 ഡോളറാണ്. ആറു കൊല്ലം മുമ്പ് ഇത് 140 ഡോളറായിരുന്നു. അന്ന് എൺപതിൽ താഴെയായിരുന്നു എണ്ണ വില. എന്നാൽ ഇപ്പോൾ അതിന്റെ മൂന്നിലൊന്ന് മാത്രമേ ഇന്ധനത്തിന് ആഗോള വിപണിയിൽ വിലയുള്ളൂ. അപ്പോഴും രാജ്യത്ത് എണ്ണ വില ഉയർന്നു നൽക്കുന്നു. വില ഇടിയുമ്പോൾ അതിന്റെ നേട്ടം ജനങ്ങൾക്ക് നൽകുന്നില്ല. എന്നാൽ നേരിയ വർദ്ധന പോലും വിലക്കയറ്റത്തിനും കാരണമാകുന്നു.

എണ്ണ വില വർധനയിൽ ഏറ്റവും അധികം വിഷമത അനുഭവിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സപ്ലൈകോ. ഇന്ധന വിലവർധനയിൽ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. കോവിഡ് കാലത്ത് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്നത് സപ്ലൈകോയാണ്. സാധനങ്ങൾ വാങ്ങുന്നതിലും എത്തിക്കുന്നതിലും അധികതുക ചിലവഴിക്കേണ്ടിവരികയാണ്. ഇത് സ്ഥാപനത്തെ നഷ്ടത്തിലേക്ക് നയിക്കുമെന്ന് സംസ്ഥാന സർക്കാരും വിലയിരുത്തുന്നു. കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണ് കേന്ദ്രസർക്കാരെന്ന വിമർശനമാണ് ഉയരുന്നത്.
.
ഇന്ധന വില ദിവസവും വർധിപ്പിക്കുന്ന അനുഭവം പുതിയതാണ്. അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുമ്പോഴാണ് സാധാരണ നിലയിൽ ഇന്ധന വില വർധിപ്പിക്കുക. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്രമാർക്കറ്റിൽ കുറയുന്ന സമയത്താണ് ഈ വർധനയെന്നത് ശ്രദ്ധേയമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള സമരങ്ങൾ ഉണ്ടാകില്ലെന്നു കണ്ടാണ് കേന്ദ്രസർക്കാർ ജനദ്രോഹ നടപടി തുടരുന്നത്. പാർലമെന്റ് സമ്മേളിക്കാത്ത അവസരം മുതലാക്കി നടത്തുന്ന ദ്രോഹ നടപടികൾക്കെതിനെ ബഹുജനരോഷം ഉയർന്നു വരണമെന്ന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസും രാജ്യ വ്യാപക പ്രതിഷേധം ഉയർത്തുന്നുണ്ട്. എന്നാൽ ഇതൊന്നും കേന്ദ്ര സർക്കാർ മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല.

ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഇതിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികൾ ഉയർത്താനാണ് സാധ്യത.

അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്. അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുറഞ്ഞതും രാജ്യവ്യാപക അടച്ചുപൂട്ടലും കാരണം 82 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടർന്നിരുന്നു. പിന്നീടാണ് ജൂൺ ഏഴ് മുതൽ വില വർധിപ്പിക്കാൻ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP