Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടുകാരിയായ മീരയുടെ നിർദ്ദേശ പ്രകാരം തൃശൂരിലെത്തി; പിന്നെ അനുഭവിച്ചതെല്ലാം കൊടും ക്രൂരതകൾ; രക്ഷപ്പെട്ട ശേഷം എല്ലാം പൊലീസിനെ അറിയിച്ചു; എന്നാൽ ആരും ഒന്നും അന്വേഷിച്ചില്ല; ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർക്ക് സിനിമാ ലോകത്തുള്ളതും അടുത്ത ബന്ധങ്ങൾ; അറസ്റ്റിലായത് പൾസർ സുനി മോഡലിലെ മറ്റൊരു സംഘം; സ്വർണ്ണക്കടത്തിൽ മോളിവുഡിന്റെ സാധ്യത ചർച്ചയാക്കി ഷംനാ കാസിം കേസ്; കരുതലോടെ പൊലീസ്; സിനിമയിലെ വന്മരങ്ങൾ ഇനിയും വീഴുമോ?

കൂട്ടുകാരിയായ മീരയുടെ നിർദ്ദേശ പ്രകാരം തൃശൂരിലെത്തി; പിന്നെ അനുഭവിച്ചതെല്ലാം കൊടും ക്രൂരതകൾ; രക്ഷപ്പെട്ട ശേഷം എല്ലാം പൊലീസിനെ അറിയിച്ചു; എന്നാൽ ആരും ഒന്നും അന്വേഷിച്ചില്ല; ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർക്ക് സിനിമാ ലോകത്തുള്ളതും അടുത്ത ബന്ധങ്ങൾ; അറസ്റ്റിലായത് പൾസർ സുനി മോഡലിലെ മറ്റൊരു സംഘം; സ്വർണ്ണക്കടത്തിൽ മോളിവുഡിന്റെ സാധ്യത ചർച്ചയാക്കി ഷംനാ കാസിം കേസ്; കരുതലോടെ പൊലീസ്; സിനിമയിലെ വന്മരങ്ങൾ ഇനിയും വീഴുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിന് പൊലീസിലും സ്വാധീനം. എട്ടു ദിവസം പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ വെളിപ്പെടുത്തലിൽ നിറയുന്നത് ദുരൂഹതയാണ്. ഇതു സംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടരന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും ആലപ്പുഴ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. ഇതോടെയാണ് ബ്ലാക് മെയിലിങ് ടീമിന് പിന്നിൽ ഉന്നതരുണ്ടെന്ന സംശയം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതിനെ തുടർന്ന് നേരിട്ടെത്തിയതായിരുന്നു യുവതി. ഇതിന് ശേഷമാണ് പ്രതികരിച്ചത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിനെ ഞെട്ടലോടെയാണ് ഏവരും ഉൾക്കൊണ്ടത്. ഇതോടെ പൾസർ സുനിയെന്ന സിനിമാ ഗുണ്ടയുടെ പേര് പുറംലോകത്ത് എത്തി. ഇതിന് സമാനമായ ക്രൂരതകൾ ഇപ്പോഴും സിനിമയിൽ അരങ്ങേറുന്നുവെന്നതിന് തെളിവാണ് പുതിയ സംഭവ വികാസങ്ങളും.

അതിനിടെ ഷംനാ കാസീമിനെ ബ്ളാക്ക്മെയിൽ ചെയ്ത കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഘത്തിന്റെ ചൂഷണത്തിന് ഇരയായ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും പറഞ്ഞു. പ്രതികൾ മുമ്പും പലരേയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സമ്മതിച്ചു. ഷംനയുടെ നമ്പർ സംഘത്തിന് കിട്ടിയത് എങ്ങിനെയാണെന്ന് അന്വേഷിക്കും. സിനിമയിലടക്കം അവസരങ്ങൾ വാഗ്ദാനം ചെയ്താണ് ഇവർ മറ്റ് ചിലരെ കുടുക്കിയതെന്നാണാ കരുതുന്നത്. നല്ല പരിചയമായാൽ പിന്നീട് ബിസിനസ് ആവശ്യങ്ങൾക്ക് പണവും സ്വർണവും ആവശ്യപ്പെടുന്നതാണ് രീതി. ഇരകളിൽ നിന്നും പണം ലഭിച്ചുകഴിഞ്ഞാൽ പിന്നെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കും. സിം കാർഡുകൾ നശിപ്പിക്കുന്നതാണ് രീതി.

ഇത് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ വരുന്നത്. പൊലീസിന് സംഘത്തെ പറ്റി വ്യക്തമായ വിവരം കിട്ടിയിട്ടും അന്വേഷിച്ചില്ലെന്നത് ദൂരഹമാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക ടീം. മാർച്ച് നാലിനായിരുന്നു ഇപ്പോൾ കാര്യങ്ങൾ തുറന്നു പറഞ്ഞ പെൺകുട്ടിയെ ഈ സംഘം പീഡിപ്പിച്ചത്. പരാതി കൊടുത്തിട്ടും പൊലീസ് അന്വേഷണം നടത്താത്തത് വലിയ ദുരൂഹതയാണ്. തന്റെ കൂട്ടുകാരിയായ മീര ഷൂട്ടിന് എന്നു പറഞ്ഞ് വിളിച്ചതനുസരിച്ചാണ് പാലക്കാട് എത്തിയതെന്നും അവിടെ എത്തിയപ്പോൾ, തന്നെ കൂടാതെ ഏഴു പെൺകുട്ടികൾ കൂടി അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ട്രാപ്പാണെന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത്. ആറു കാറുകൾ പോകുന്നുണ്ട്, കാറിൽ അൽപം ലക്ഷ്വറി തോന്നുന്ന യുവതി വേണം, അതുകൊണ്ട് കാറിൽപോകണം എന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ മാനസിക പീഡനം തുടങ്ങി.

അതിനു തയാറായില്ല. സ്വർണക്കടത്ത് ആണെന്നു വ്യക്തമായതോടെ പറ്റില്ല എന്ന് തീർത്തു പറഞ്ഞു. അറസ്റ്റിലായ റഫീഖ് ഉൾപ്പടെയുള്ളവരാണ് അവിടെ ഉണ്ടായിരുന്നത്. ഈ നാലു പേരല്ലാതെ വേറെയും ആളുകൾ സംഘത്തിലുണ്ടെന്നും യുവതി പറഞ്ഞു. ഏട്ടു ദിവസം അവിടെ ഭക്ഷണം പോലും ഇല്ലാതെയാണ് കഴിഞ്ഞത്. വെള്ളം വാങ്ങാൻ പോലും പുറത്തു പോകാൻ സാധിക്കാത്ത നിലയിൽ റൂമിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണം മാത്രം നൽകി. പക്ഷെ പേടിച്ചിട്ട് ആരും അത് കഴിക്കാൻ തയാറായില്ല-യുവതി പറയുന്നു.

ഇത്രയും പേരും ഹോട്ടലിൽ ഒരു മുറിയിലാണ് കഴിഞ്ഞത്. പെൺകുട്ടികൾക്കു നൽകേണ്ട ഒരു പരിഗണനയും നൽകാതെ മനുഷ്യത്വമില്ലാതെയാണു അവിടെ അടച്ചിട്ടത്. വീട്ടിൽ അറിയിക്കാൻ ഫോൺ വിളിച്ചപ്പോൾ വീട്ടിൽ അറിയിച്ചാൽ അവരെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഈ ഡീൽ അറിഞ്ഞ ഒരാളെ പോലും പുറത്തു വിടില്ലെന്നും പുറത്തു പോയാൽ അടുത്ത സൂര്യോദയം കാണില്ലെന്നും ഭീഷണിപ്പെടുത്തി.

ഷൂട്ടിങ്ങിനെന്നു പറഞ്ഞ് എത്തിയ ഉടൻ അവർ ഒരു പേപ്പറിൽ അഡ്രസ് എഴുതി ഒപ്പിട്ടു വാങ്ങിയിരുന്നു. പിന്നെ ഇതിനു മുകളിൽ എന്തെങ്കിലും എഴുതിച്ചേർക്കും എന്നു പറഞ്ഞായിരുന്നു ഭീഷണി. തന്നെ ഭീഷണിപ്പെടുത്തിയതിനെക്കാൾ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെയാണ് ഭീഷണിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ആരും പരാതി നൽകാതിരുന്നത്. താനും മറ്റൊരു കൂട്ടുകാരിയും നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും യുവതി പറഞ്ഞു.

സംഭവത്തിൽ തന്നെ അവിടേയ്ക്ക് അയച്ച മീര എന്ന പെൺകുട്ടിക്ക് ബന്ധമുണ്ടോ എന്നറിയില്ല. കുറച്ചു സുഹൃത്തുക്കളാണ് ഉള്ളത്. അവരെ വിശ്വസിച്ചതാണ് ഇങ്ങനെ സംഭിവിക്കാൻ കാരണം. മീരയോട് ചോദിച്ചപ്പോൾ നീ പോര്. അവിടെ നിൽക്കണ്ട എന്നാണ് പറഞ്ഞത്. ഇന്നലെ ഷംനയുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായതിനു പിന്നാലെ പൊലീസ് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഇന്ന് എത്തിയതെന്നും യുവതി വെളിപ്പെടുത്തി. അതായത് മാർച്ചിൽ കിട്ടിയ പരാതി അന്വേഷിക്കാതെ സൂക്ഷിക്കുകയായിരുന്നു പൊലീസ്. ഇത് വലിയ വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷംനാ കാസിം നൽകിയ പരാതി ഗൗരവത്തോടെ കാണുന്നത്.

തട്ടിപ്പിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നും സിനിമാ മേഖലയിൽ നിന്നുള്ളവർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടത്തുമെന്നും ഐജി വിജയ് സാഖറേ വ്യക്തമാക്കി. സംഘം കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികൾ മറ്റ് ചിലരെയും തട്ടിപ്പിന് ഇരയാക്കിയതിന് സമാനമായ മറ്റൊരു എഫ്‌ഐആറും ഇന്നലെ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലെ നടിമാരെയും മോഡലുകളെയും ഇവർ തട്ടിപ്പിനിരയാക്കിയിരുന്നു. ഇവരിൽ ചിലരാണ് പരാതിയുമായി സമീപിച്ചതെന്നും ഐജി അറിയിച്ചു.

തട്ടിപ്പുകാർ നടിമാരെയും പ്രമുഖരെയും സമീപിക്കുന്നത് സ്വർണ്ണക്കടത്തിൽ പങ്കാളിയാക്കാൻ വേണ്ടിയാണെന്നും പൊലീസ് പറയുന്നു. ഇരകളിൽ നിന്നും പണവും സ്വർണ്ണവും ഇവർ തട്ടിയെടുത്തു. സിനിമയിലടക്കം അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പലരെയും തട്ടിപ്പിനിരയാക്കിയിരിക്കുന്നത്. വലിയ കുടുംബവും ബിസിനസുകാരുമാണെന്ന് പറഞ്ഞാണ് പ്രതികൾ പരിചയം സ്ഥാപിക്കുന്നത്. ആവശ്യമെങ്കിൽ ഷംനയ്ക്ക് നിയമസഹായം നൽകുമെന്ന് അമ്മ പ്രതികരിച്ചിട്ടുണ്ട്. വിവാഹാലോചനയുമായെത്തി പരിചയപ്പെട്ടശേഷം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാലു പേരാണ് പിടിയിലായത്. വാടാനപ്പള്ളി അമ്പലത്ത് വീട്ടിൽ റഫീക്ക് (30), കന്നംകളം കമ്മക്കാട്ടു വീട്ടിൽ രമേഷ് (35), കൊടുങ്ങല്ലൂർ കയ്പമംഗലം പുത്തൻപുര വീട്ടിൽ ശരത് (25), ചേറ്റുവ കുണ്ടലിയൂർ അമ്പലത്ത് വീട്ടിൽ അഷറഫ്(52) എന്നിവരെയാണു തൃശൂരിൽനിന്നു കഴിഞ്ഞരാത്രി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ മൂന്നാം തീയതിയാണ് നാലംഗ സംഘം ഷംന കാസിമിന്റെ മരടിലുള്ള വീട്ടിൽ വിവാഹാലോചനയുടെ പേരിൽ എത്തിയത്. ഇതിനും ഒരാഴ്‌ച്ച മുമ്പ് വിവാഹലോചനയുമായി വരുന്ന അൻവർ എന്ന യുവാവിന്റെ പിതാവാണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ചിരുന്നു. എന്നാൽ പയ്യനും മാതാപിതാക്കളും ഇല്ലാതെ മറ്റൊരു ആറംഗസംഘമാണ് മൂന്നിന് മരടിലെ ഷംനയുടെ വീട്ടിലെത്തിയത്. അൻവറും മാതാപിതാക്കളും മരണച്ചടങ്ങുകാരണം എത്താത്തതാണ് എന്നാണു പറഞ്ഞത്. ഇതോടെ നടിയുടെ വീട്ടുകാർക്ക് വന്നവരെക്കുറിച്ച് സംശയങ്ങളായി. ഇതിനിടെ അൻവർ എന്നു പരിചയപ്പെടുത്തിയ യുവാവ് വീട്ടുകാരുമായും നടിയുമായും ഫോണിൽ വിളിച്ച് സംസാരിച്ച് അടുപ്പത്തിലായി. ഇതിനിടെ സാമ്പത്തികമായി പ്രതിസന്ധിയുള്ളതിനാൽ അടിയന്തരമായി ഒരു ലക്ഷം രൂപ വേണമെന്നും, പണം സുഹൃത്തിന്റെ കയ്യിൽ കൊടുത്തു വിട്ടാൽ മതിയെന്നും പറഞ്ഞു. പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സിനിമാരംഗത്തെ കരിയർ നശിപ്പിക്കുമെന്നും കുടുംബപരമായ രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കലായി.

തുടർന്നാണ് നടിയുടെ മാതാവ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കോവിഡ് കാരണം യാത്രാവിലക്ക് ഉള്ളതിനാൽ വിവാഹം ആലോചിച്ച് വന്നവരെ കുറിച്ച് അന്വേഷിക്കാനായില്ലെന്ന് ഷംന കാസിം പറഞ്ഞു. ഇവർ പോയതിന് ശേഷം സംശയം കാരണം വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഘത്തിലൊരാൾ വീടിന്റെ ദൃശ്യങ്ങൾ മൊെബെലിൽ പകർത്തുന്നത് കണ്ടു. വരനായി വന്നയാൾ പണം ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പിനിരയാകരുത് എന്ന് കരുതിയാണ് പരാതി നൽകിയതെന്നും നടി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP